സമ്മാനത്തുക 56 ലക്ഷം ഡോളര്‍; ട്വന്റി20 ലോകകപ്പ് വിശേഷങ്ങള്‍

എട്ടാമത് പുരുഷ ട്വന്റി20 ലോകകപ്പിന് ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയില്‍ തുടക്കമാവും. ഒക്ടോബര്‍ 23ന് പാക്കിസ്ഥാനെതിരെയാണ് രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 14ന് മെല്‍ബണിലാണ് ഫൈനല്‍. ഈ വര്‍ഷം 5,600,000 ഡോളറാണ് സമ്മാനമായി ടീമുകള്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നല്‍കുന്നത്.

കിരീടം നേടുന്ന ടീമിന് 1.6 ദശലക്ഷം ഡോളറാണ് (ഏകദേശം 13 കോടി രൂപ) സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് നേര്‍പകുതി തുകയായ 8 ലക്ഷം ഡോളറും ലഭിക്കും. സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 4 ലക്ഷം ഡോളറാണ് ഐസിസി നല്‍കുന്നത്. 40,000 ഡോളര്‍ വീതമാണ് സൂപ്പര്‍ 12ലെ ഓരോ ജയങ്ങള്‍ക്കും ടീമുകള്‍ക്ക് ലഭിക്കുന്ന തുക.

സൂപ്പര്‍ 12 ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 70,000 ഡോളര്‍ വീതം ഐസിസി നല്‍കും. ആദ്യ.ഘട്ടത്തില്‍ തന്നെ പുറത്താവുന്ന ടീമുകള്‍ക്ക് 40,000 ഡോളറാണ് ഐസിസിയില്‍ നിന്ന് ലഭിക്കുക. ഇത്തവണ 16 ടീമുകളാണ് ടി20 ലോകകപ്പില്‍ ഏറ്റുമുട്ടുന്നത് .

ഒക്ടോബര്‍ 16ന് ക്വാളിഫൈയര്‍ മത്സരങ്ങളാണ് തുടങ്ങുക. ആദ്യ മത്സരത്തില്‍ ശ്രീലങ്ക, നമീബിയയെ നേരിടും. ഒക്ടോബര്‍ 22ന് ആണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. സൂപ്പര്‍ 12ല്‍ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് 2ല്‍ ആണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് ഒന്നില്‍ ആണ്.

ആദ്യ റൗണ്ട് മത്സരങ്ങള്‍ ജയിച്ചെത്തുന്ന നാല് ടീമുകളും സൂപ്പര്‍ 12ല്‍ കളിക്കും. ഓസ്‌ട്രേലിയ ആണ് നിലവിലെ ജേതാക്കള്‍ (2021). 2007ല്‍ പ്രഥമ കിരീടം നേടിയ ശേഷം ഒരു തവണ മാത്രമാണ് (2014) ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ എത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it