വിജയം ഉറപ്പാക്കാന്‍ ഈ 4 ശീലങ്ങളെ കൂടെകൂട്ടാം

ജീവിതത്തിലും ജോലിയിലും വിജയം എന്നത് സമ്പാദ്യത്തിന്റെ കണക്കുകളോ നേടിയെടുത്ത സ്ഥാനങ്ങളോ മാത്രമല്ലെന്ന് പ്രഗത്ഭര്‍ പറയാറുണ്ട്. പ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ഏറെ പ്രചാരമുള്ള ഒരു വാചകമുണ്ട്, '' What is success? It is being able to go to bed each night with your soul at peace.''അഥവാ വിജയം എന്നത് ഓരോ ദിവസവും എങ്ങനെ സമാധനമായി നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നുഎന്നതിനെ ആശ്രയിച്ചിരിക്കുമെന്ന്. കേരളത്തിലെ പ്രുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഒരിക്കല്‍ അദ്ദേഹത്തിന്റെ വിജയത്തെക്കുറിച്ചുള്ള നിര്‍വചനം ഈ വാക്യം കൂടി ചേര്‍ത്ത് വച്ചാണ് പറഞ്ഞത്. പല പ്രമുഖരും മനസ്സിന്റെ സന്തോഷത്തെയും സമാധാനത്തെയും വിജയമായി കണക്കാക്കുന്നു. അപ്പോള്‍ എങ്ങനെയാണ് യഥാര്‍ത്ഥ വിജയം ഉറപ്പാക്കാനാകുക, ഇതാ അതിലേക്ക് നിങ്ങളെ നയിക്കുന്ന നാല് കാര്യങ്ങള്‍ വായിക്കാം.

1. സന്തോഷത്തിന്റെ കണക്കുപുസ്തകം
ഗ്രാറ്റിറ്റിയൂഡ് ജേണല്‍ അല്ലെങ്കില്‍ സന്തോഷത്തിന്റെ കണക്ക് പുസ്തകം സൂക്ഷിക്കുക. നിങ്ങള്‍ ദിവസവും ഉറങ്ങും മുമ്പ് അന്ന് നിങ്ങളെ സന്തോഷിപ്പിച്ച കാര്യങ്ങള്‍ക്ക് ഒരു കണക്കെടുപ്പ് നടത്തുക. ചെറിയ പുഞ്ചിരികള്‍ പോലും എഴുതി വയ്ക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന സാഹചര്യങ്ങള്‍ എന്നിവ എല്ലാം നിങ്ങള്‍ എടുത്തു വയ്ക്കുക. ഒരു ബിസിനസിലെ ലാഭ നഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ അക്കൗണ്ട് പരിശോധിക്കുന്നത് പോലെ നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അക്കൗണ്ട് സൂക്ഷിക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പുരോഗമിക്കാനാകൂ.
2. ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തി ജീവിക്കുക
ഇടയ്ക്ക് എങ്കിലും നിങ്ങള്‍ ഭൂമിയുമായി ബന്ധം പുലര്‍ത്തുക. ഒരു കോണ്‍ക്രീറ്റ് ബില്‍ഡിംഗിലാണ് നിങ്ങള്‍ ജീവിക്കുന്നത് എങ്കിലും ചെടികളിലും പൂക്കളിലും എല്ലാം സ്പര്‍ശിക്കുക. നഗ്ന പാദരായി കൈകളും കാലുകളും കൊണ്ട് നിലത്ത് തൊടുക. ഫ്‌ളാറ്റിലുള്ളവര്‍ ടെറസ് ഗാര്‍ഡന്‍ പോലുള്ളവ പരീക്ഷിക്കുക. സമയം കിട്ടുമ്പോള്‍ നിലത്ത് ചെരുപ്പുകളിലാതെ നടക്കുക.
3. പുഞ്ചിരിക്കുക
ചുറ്റും നോക്കൂ, ഓരോ ദിവസവും കോടിക്കണക്കിനാളുകളാണ് ഈ ലോകത്തില്‍ അപ്രതീക്ഷിതമായി മരിക്കുന്നത്. ജീവിതം നന്ദിയോടെ സ്മരിക്കാനുള്ളതാണ്, പുഞ്ചിരിക്കാനുള്ളതാണ്. നിങ്ങള്‍ ഓരോ തവണയും സമയം നോക്കുമ്പോള്‍ ഒന്നു പുഞ്ചിരിക്കൂ. കാരണം ഓരോ നിമിഷവും എത്രപേരാണ് മരിക്കുന്നത്, എത്ര പേരുടെ പ്രിയപ്പെട്ടവരാണ്. അതിനാല്‍ നിങ്ങള്‍ ഈ നിമിഷം ജീവിച്ചിരിക്കുന്നു. പുഞ്ചിരിക്കൂ...ജീവിതം സുന്ദരമാണെന്നത് മറക്കാതെയിരിക്കാം.
4. ശരീരവും മനസ്സും തമ്മില്‍ ബന്ധിപ്പിക്കുക
ശരീരവും മനസ്സും തമ്മിലുള്ള ബന്ധം ആണ് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന്റെ പ്രധാന ഘടകം. നല്ല ജീവിത രീതിയോടൊപ്പം നിങ്ങളുടെ മനസ്സിനെയും കേള്‍ക്കുക, നിങ്ങളെ തന്നെ കേള്‍ക്കുക. ശാന്തമായി ഇരിക്കാനും സമാധാനം കണ്ടെത്താനും മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുക.
ശരീരം എപ്പോഴും അധ്വാനിക്കുകയാണെന്ന് ശരീരത്തിന് തന്നെ തോന്നണം, അല്ലെങ്കില്‍ നിങ്ങള്‍ അധ്വാനിക്കാതെയുള്ള മടിയനാണെന്ന സന്ദേശം തലച്ചോറിലേക്ക് എത്തപ്പെട്ടുകൊണ്ടേ ഇരിക്കും. കായികമായി ഒന്നും ചെയ്യാനില്ലാത്തവര്‍ക്ക് കാലക്രമേണ ഡിപ്രഷന്‍ വരുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരവും മനസ്സുമായ സന്തുലനത്തിന് അല്‍പ്പമെങ്കിലും കായികമായ പ്രവര്‍ത്തികളിലേര്‍പ്പെടുക. ഒരു സായാഹ്ന നടത്തം പോലും നിങ്ങളെ ഉത്സാഹമുള്ളവരാക്കും.


Related Articles
Next Story
Videos
Share it