നാം പോലുമറിയാതെ നമ്മുടെ സമയം പാഴാക്കുന്ന ചില കാര്യങ്ങളെ തിരിച്ചറിയാം, ഒഴിവാക്കാം
ചിലര്‍ പാഴാക്കി കളയുന്ന സമയമാണ് മറ്റ് ചിലര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നത് എന്ന് ഹെന്റി ഫോര്‍ഡ് പറഞ്ഞിട്ടുള്ളത് പോലെ സമയം എല്ലാവര്‍ക്കും തുല്യമാണ്.അത് നിങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നും എന്നതിനെ ആശ്രയിച്ചാണ് എല്ലാമിരിക്കുന്നത്. ഇതാ സമയത്തെ നാം പോലുമറിയാതെ നമ്മുടെ സമയത്തെ തട്ടിക്കൊണ്ടുപോകുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കാം.
എത്രമാത്രം സമയം വെറുതേ പോകുന്നുണ്ട് എന്നറിയാന്‍ ഒരു ലോഗ് സൂക്ഷിക്കുന്നത് നന്നായിരിക്കും. യുഎസ് ട്രഷറി സെക്രട്ടറിയായിരുന്ന ലോറന്‍സ് സമ്മേഴ്‌സ് ഹാര്‍വാര്‍ഡില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോലി തീര്‍ക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളോട് അവരുടെ സമയത്തിന്റെ ഒരു ലോഗ് സൂക്ഷിക്കാന്‍ പറഞ്ഞു.
അഡ്വക്കേറ്റുമാരും അക്കൗണ്ടന്റുമാരും എങ്ങനെയാണോ ചെയ്യുന്നത് അത്‌പോലെ. ഉദാഹരണത്തിന് 30 മിനിട്ട് ഒരു പ്രോജക്റ്റിനായി വര്‍ക്ക് ചെയ്താല്‍ ആ 30 മിനിറ്റ് ലോഗില്‍ ചേര്‍ക്കാം. പക്ഷെ ഇടയ്ക്ക് ചായ കുടിക്കാന്‍ പുറത്തിറങ്ങിയാല്‍ ആ സമയം ലോഗില്‍ നിന്നും കുറയ്ക്കണം.
ഇങ്ങനെ ചെയ്തതോടെ തങ്ങള്‍ വിചാരിച്ചതിലും വളരെ കുറച്ചു സമയം മാത്രമാണല്ലോ പ്രോജക്റ്റിനായി ചെലവഴിച്ചതെന്ന് കുട്ടികള്‍ക്ക് മനസ്സിലായി. നിങ്ങള്‍ക്കും ടൈം മാനേജ്‌മെന്റിന്റെ ഈ രീതി പിന്‍ തുടരാം.
- രണ്ട് ആഴ്ചത്തെ ടൈം ലോഗ് സൂക്ഷിക്കുക. വിവിധ ജോലികള്‍ക്കായി എത്ര സമയം നിങ്ങള്‍ ചെലവഴിച്ചു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
- ഇത്തരത്തില്‍ രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങളെഴുതി സൂക്ഷിക്കുന്നതിലൂടെ ആ ദിവസത്തെ മൊത്തം കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയും. പ്രധാനപ്പെട്ട കാര്യങ്ങളും സമയം പാഴാക്കിയ കാര്യങ്ങളും ഒരു പോലെ കണ്ടെത്താം.
- നിങ്ങളുടെ ലോഗില്‍ നിന്ന് സമയം പാഴാക്കിയ 5 കാര്യങ്ങള്‍ കണ്ടെത്തുക
- കാര്യങ്ങള്‍ കണ്ടെത്തിയാല്‍ അവ ഒഴിവാക്കുക
- പ്രധാനപ്പെട്ട കാര്യങ്ങള്‍ എപ്പോഴും ടൈമര്‍ വച്ച് ചെയ്യുകയുമാകാം.
(2015 ല്‍ ധനം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ടൈം മാനേജ്‌മെന്റിന് 18 മാര്‍ഗങ്ങള്‍ എന്ന സതി അച്ചത്ത് രചിച്ച പുസ്തകത്തിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത്)