സ്വയം ബെറ്റര്‍ ആകാം, ഇതാ 3 ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങള്‍

തിരക്കിനു പിന്നാലെ ഓടുമ്പോള്‍ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ ചില കാര്യങ്ങള്‍
സ്വയം ബെറ്റര്‍ ആകാം, ഇതാ 3 ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങള്‍
Published on

ആരോഗ്യകരമായ ജീവിതം നിങ്ങളെ സന്തോഷവാന്മാരാക്കുകയും രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുകയും മാത്രമല്ല നിങ്ങളെ കൂടുതല്‍ പ്രൊഡക്റ്റീവ് ആക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. തിരക്കുകളും ബിസിനസ് പ്ലാനിംഗുകള്‍ക്കുമിടയില്‍ സ്വയം ബെറ്റര്‍ ആകാന്‍ ചില കാര്യങ്ങള്‍.

ആഴ്ചയിലെ 150 മിനിറ്റ്

ബിസിനസ് നടത്തുന്നത് ഒരു സ്പിരിച്ച്വലും ഇമോഷണലുമായ വര്‍ക്കൗട്ടാണ് എന്നാണ് പറയാറുള്ളത്. എന്നാല്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വേണ്ട ശാരീരികമായ ഒരു എക്‌സര്‍സൈസ് ഇതില്‍ ലഭിക്കില്ല. ഓരോ ആഴ്ചയിലും ഒരാള്‍ 150 മിനിറ്റ് എക്‌സര്‍സൈസ് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ 150 മിനിറ്റുകളും നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുകയാണ്. ഒറ്റത്തവണ ഇത്രയും നേരം എക്‌സര്‍സൈസ് ചെയ്യുക പലപ്പോഴും പ്രായോഗികമായിരിക്കില്ല. അപ്പോള്‍ 10-20 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷനുകളായി ഇതിനെ മാറ്റാം. ആദ്യദിവസം പട്ടിക്കുട്ടിക്കൊപ്പം നടത്തം ആകാം. അടുത്ത ദിവസം മറ്റെന്തെങ്കിലും. അങ്ങനെ ഒരാഴ്ച ഈ പറഞ്ഞത്രയും സമയം എക്‌സര്‍സൈസ് ചെയ്‌തെന്ന് ഉറപ്പാക്കുക.

ക്ലീന്‍ ഭക്ഷണം, ക്ലീന്‍ ശീലങ്ങള്‍

ആരോഗ്യകരമായ, ന്യൂട്രീഷ്യസായ ഭക്ഷണം രുചികരമായിരിക്കണമെന്നില്ല. ഒരു ദിവസത്തെ നിങ്ങളുടെ പ്രവൃത്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. സമയക്കുറവു മൂലം എന്തെങ്കിലും ഫാസ്റ്റ് ഫുഡില്‍ ഭക്ഷണം ഒതുക്കുന്നത് ഒഴിവാക്കി ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്ന ഹൈ ന്യൂട്രീഷ്യസ് ഭക്ഷണം തന്നെ കഴിക്കുക. അത് പോലെ തന്നെ ദിവസവും കുളിക്കുകയും ആഴ്ചയിലൊരിക്കല്‍ (അസുഖങ്ങള്‍ ഇല്ലെങ്കില്‍) ഓയ്ല്‍ മസാജ് ചെയ്യുകയുമാകാം.

നിങ്ങളുടെ മനസിനും ശരീരത്തിനും മനസിനും വേണ്ട പരിപാലനം നല്‍കാന്‍ കലണ്ടറില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുക. കസ്റ്റമര്‍ക്ക് അപ്പോയന്റ്‌മെന്റ് കൊടുക്കും പോലെ പ്രാധാന്യം ഇതിനും കൊടുക്കുക.

സെല്‍ഫ് ലവ്

സാധാരണ ഉദ്യോഗതലത്തിലുള്ളവരെ അപേക്ഷിച്ച് സംരംഭകര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലാണ്. അതുകൊണ്ട് ഈ സ്‌ട്രെസ് അതിജീവിക്കാന്‍ വേണ്ട വഴികള്‍ കൂടി സ്വന്തമായി കണ്ടെത്തണം. കൂട്ടുകാര്‍ക്കും ഫാമിലിക്കുമൊപ്പം ചെലവഴിക്കാന്‍ സമയം നീക്കി വയ്ക്കുന്നതു പോലെ സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടിയും അല്‍പ്പ സമയം മാറ്റിവയ്ക്കണം. സെല്‍ഫ് ലവ് എന്നത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരും. യോഗ, കുക്കിംഗ് അങ്ങനെ പുതിയ ഹോബികള്‍ കണ്ടെത്താം. 'എന്റെ സമയം' എന്ന് കലണ്ടറില്‍ നോട്ട് ചെയ്തു വയ്ക്കുകയും അത് പിന്തുടരുകയും ചെയ്യുക.

എല്ലാ ആഴ്ചയും ഒരു സമയം വായിക്കാനും പഠിക്കാനും മാറ്റിവയ്ക്കാം. ബിസിനസിലും ജീവിതത്തിലും കൂടുതല്‍ ആവശ്യമായ ചില സ്‌കില്ലുകള്‍, സോഫ്റ്റ് വെയറുകള്‍ എന്നിവ ഓണ്‍ലൈനില്‍ പഠിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com