ബിസിനസിലും ജീവിതത്തിലും മുന്നേറാന്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാം; ഇതാ 3 വഴികള്‍

നിരന്തര പരിശ്രമത്തിലൂടെ ആര്‍ക്കും ആത്മവിശ്വാസം ഉയര്‍ത്താനാകും. ഈ വഴികള്‍ നിങ്ങളെ സഹായിക്കും.
ബിസിനസിലും ജീവിതത്തിലും മുന്നേറാന്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാം; ഇതാ 3 വഴികള്‍
Published on

ജോലിയോ ജീവിതമോ ബിസിനസോ എന്തുമാകട്ടെ, ആത്മവിശ്വാസം (Confidence) ഇല്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകാനോ, അടുത്ത തലത്തിലേക്ക് ഉയരാനോ വിജയം (Success) കണ്ടെത്താനോ പ്രയാസമാണ്. എങ്ങനെയാണ് ആത്മവിശ്വാസം ആര്‍ജിക്കാനാകുക. ആത്മവിശ്വാസം നഷ്ടപ്പെടുന്നത് എവിടെയാണെന്നു സ്വയം മനസിലാക്കുകയും തിരികെ പിടിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യണം. പരിശീലനത്തിലൂടെ അത്  സാധിക്കും. ഇതാ ആത്മവിശ്വാസം ആര്‍ജിക്കാന്‍ നിങ്ങള്‍ തീര്‍ച്ചയായും പരിശീലിക്കേണ്ട മൂന്നു കാര്യങ്ങള്‍ (three tips) മനസ്സിലാക്കാം.

നിങ്ങളുടെ ശക്തി (Strength) തിരിച്ചറിയുക

എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും സ്ട്രെങ്ത് ഉണ്ടാകണമെന്നില്ല. പക്ഷേ ഓരോ വ്യക്തികള്‍ക്കും ഓരോ കാര്യത്തില്‍ സ്ട്രെങ്ത് ഉണ്ടാകും. നമ്മുടെ സ്ട്രങ്ത് എന്താണെന്ന് കണ്ടെത്തി അതിലേക്ക് ഫോക്കസ് ചെയ്യുന്നവഴി ആത്മവിശ്വാസം ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്ട്രെങ്ത് ഏതെന്ന് കണ്ടെത്തി അതിനെ ഫോക്കസ് ചെയ്യുക എന്നതാണ്.

പോസിറ്റീവ് ബുക്ക് (Positive Book) ഉണ്ടാക്കൂ

പോസിറ്റീവ് ബുക്ക് ഉണ്ടാക്കുക എന്നത് പ്രധാനമാണ്. എന്നുവെച്ചാല്‍, ആരെങ്കിലും എപ്പോഴെങ്കിലും നിങ്ങളെക്കുറിച്ച് നല്ലതുപറയുകയാണെങ്കില്‍ അതൊരു ബുക്കില്‍ എഴുതി സൂക്ഷിക്കുക. എല്ലാ ദിവസവും കിടക്കുന്നതിന് മുമ്പ് ഇതെഴുതി വയക്കുന്ന ശീലം നല്ലതാണ്.

ആഴ്ചയില്‍ ഒരിക്കലോ മാസത്തിലൊരിക്കലോ ആ ബുക്ക് എടുത്ത് വായിക്കുക. സ്വാഭാവികമായി അതിലെ കാര്യങ്ങള്‍ നിങ്ങളില്‍ പതിയുകയും അതുവഴി അത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്നു. സ്വയം ഈ കാര്യങ്ങള്‍ തന്നോട് തന്നെ പറയുന്നതും ഉപകരിക്കും.

അത് പോലെ ഗ്രാറ്റിറ്റിയൂഡ് ജേണല്‍(Gratitude Journal) നിങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യങ്ങള്‍, നിങ്ങളോട് മറ്റുള്ളവര്‍ കാണിച്ച നല്ല വികാരങ്ങൾ (Love, affection, respect etc) , ഇപ്പോള്‍ നിങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു, നിങ്ങള്‍ക്ക് നല്ല ജീവിതം നയിക്കാന്‍ എന്തെല്ലാം ഉണ്ട് എന്നതെല്ലാം എഴുതി സൂക്ഷിക്കാം. ഇത് ശുഭാപ്തി വിശ്വാസവും വര്‍ധിപ്പിക്കും. ആത്മവിശ്വാസം കൂട്ടാന്‍ ഇതും നിങ്ങളെ സഹായിക്കും.

സ്‌കില്‍ (Skill) ആര്‍ജിക്കുക

സ്‌കില്‍ ആര്‍ജിക്കുക എന്നാല്‍ ഒരിക്കല്‍ ഒരു പുതിയ സ്‌കില്‍ ആര്‍ജിച്ചെടുക്കുക എന്നതാണ്. ഉദാഹരണം, ജോലിയില്‍ നിങ്ങള്‍ക്കുപകാരപ്രദമാകുന്ന ഏതെങ്കിലും സോഫ്റ്റ്വെയര്‍ അറിയില്ലെങ്കില്‍ അത് പഠിക്കണം, പ്രസംഗിക്കാന്‍ അറിവില്ലാത്തവരെങ്കില്‍ പ്രസംഗിക്കാന്‍ പഠിക്കണം എന്നിങ്ങനെ എന്തെങ്കിലും പുതിയ ഒരു സ്‌കില്‍ ഒരോ കൊല്ലവും ആര്‍ജിച്ചെടുക്കണം.

മറ്റുള്ളവരോട് സംവദിക്കാനുള്ള സ്‌കില്‍ ആണ് കമ്യൂണിക്കേഷന്‍. കമ്യൂണിക്കേഷന്‍ സ്‌കില്‍ എല്ലാ വ്യക്തികളുടെയും ജീവിതത്തിലും തൊഴിലിലും അത്യാവശ്യമാണ്. അത് ആര്‍ജിക്കുക. ഇങ്ങനെ പുതിയ കഴിവുകള്‍ ഉണ്ടാകുന്നതിലൂടെ സ്വാഭാവികമായും ആത്മവിശ്വാസവും ഉണ്ടാകുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com