

"ജോലി സ്ഥലത്ത് പിരിമുറുക്കമുണ്ടോ?" ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളുമായി ഡോക്റ്ററുടെ അടുത്തേക്ക് പോകുമ്പോള്‍ ഇന്ന് ഏതൊരാളോടും ഡോക്റ്റര്‍ ചോദിക്കുന്ന ആദ്യ ചോദ്യമാണിത്. ജോലി സ്ഥലങ്ങളിലാണ് ഇന്ന് ഏറ്റവും പിരിമുറുക്കമുണ്ടാക്കുന്നതെന്ന് പഠനങ്ങളും പറയുന്നു. നെഗറ്റീവ് ചിന്താഗതികള്‍ മനസ്സില്‍ നിന്നും മാറ്റാന്‍ കഴിയാറില്ല എന്നതാണ് പലരുടെയും പരാതി. പിരിമുറുക്കമാണ് ഒരു വ്യക്തിയെ നെഗറ്റീവും പോസിറ്റീവും ഒക്കെ ആക്കിമാറ്റുന്നത്. കോര്‍പ്പറേറ്റ് മേഖലയിലെ കമ്പനികളായ TCS, Infosys, Microsoft, Hp, എന്നിവ തൊഴിലാളികളെ നിര്‍ബന്ധമായി വര്‍ഷാവസാനത്തില്‍ ലീവ് എടുത്ത് ജോലി സ്ഥലത്തുനിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്തുന്നു. ഇത് ഇവരുടെ കാര്യക്ഷമതയില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നു.
പിരിമുറുക്കത്തെ എങ്ങനെ അഭിമുഖീകരിക്കാം എന്നുള്ള ചിന്തയും ഗവേഷണവും പഠനവും ഇന്ന് വലിയ നിലയില്‍ നടന്നു കൊണ്ടിരിക്കുന്നു. ചെറിയ തോതിലുള്ള പിരിമുറുക്കങ്ങളാണ് നമ്മുടെ ലക്ഷ്യപ്രാപ്തിയെ കൂട്ടുന്നതും നമ്മെ ലക്ഷ്യലെത്തിക്കുന്നതും. എങ്ങനെയാണ് പിരിമുറുക്കങ്ങളുടെ (Stress Management) കാരണങ്ങളെ കണ്ടെത്തി അതിനെ കുറയ്ക്കാനും ജോലി ആസ്വാദകരമാക്കാനുമുള്ള വഴികള്‍ കമ്പനികള്‍ അന്വേഷിക്കുന്നത്. പിരിമുറുക്കത്തെ നെഗറ്റീവ് ആയി കാണുന്ന പ്രക്രിയയാണ് നമുക്കു ചുറ്റും. ഇതിനെ എങ്ങനെ പോസിറ്റീവായിക്കാണാം എന്നാണ് പഠിക്കേണ്ടത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine