ലക്ഷ്വറി ബിവറേജസ് ബ്രാന്‍ഡായ ടോണിനോ ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയില്‍

ആംഡംബര കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ബിവറേജ് ബ്രാന്‍ഡായ ടൊണിനോ ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയിലേക്ക്. ടോണിനോ ലംബോര്‍ഗിനി കമ്പനി സിഇഒയും വൈസ് പ്രസിഡന്റുമായ ഫെറൂഷ്യോ ലംബോര്‍ഗിനി, ഹെന്റിക് ചോക്ലേറ്റ് കമ്പനി ഉടമ തോമസ് മനോജ് എന്നിവരുടെ സാന്നിധ്യത്തില്‍ നവംബര്‍ 8 ന് മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

ഇറ്റാലിയന്‍ നിര്‍മിതമായ എക്‌സ്പ്രസോ കോഫി, ഹോട്ട് ചോക്ലേറ്റ്, എനര്‍ജി ഡ്രിങ്ക്, വോഡ്ക എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്, പ്ലാറ്റിനം, ബ്ലാക് എന്നിങ്ങനെ മൂന്നു വ്യത്യസ്തതരം കോഫികളും എട്ട് രുചികളില്‍ ഹോട്ട് ചോക്ലേറ്റും ലഭ്യമാണ്.

2008 ല്‍ അവതരിപ്പിച്ച എനര്‍ജി ഡ്രിങ്ക് രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാണ്. പരമ്പരാഗതമായതും ഷുഗര്‍ഫ്രീയും.ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള പ്രമീയം ക്വാളിറ്റി ധാന്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതാണ് ലോണിനോ ലംബോര്‍ഗിനി വോഡ്ക.
ഹെന്റിക് കമ്പനിയാണ് ടോണിനോ ലംബോര്‍ഗിനി ബിവറേജസിന്റെ ഇന്ത്യ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിതരക്കാര്‍. കോക്കോ പ്രോഡക്ടുകളുടെയും ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടേയും മുന്‍നിര വില്‍പ്പനക്കാരാണ് ഹെന്റിക്. 90 കളുടെ മധ്യത്തിലാണ് ലംബോര്‍ഗിനി ബിവറേജ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. നിലവില്‍ 40 ലധികം രാജ്യങ്ങളില്‍ ടോണിനോ ലംബോര്‍ഗിനി ബിവറേജസ് ലഭ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Resya Raveendran
Resya Raveendran  

Assistant Editor

Related Articles
Next Story
Videos
Share it