വിദേശ വിനോദ സഞ്ചാരികള്‍: കേരളം ഏറെ പിന്നില്‍; ഗുജറാത്ത് ഒന്നാമത്

രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര
Foreign Tourists in Kerala
Image : keralatourism
Published on

ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ കേരളം സന്ദര്‍ശിക്കുന്നവരുടെ എണ്ണം തീരെക്കുറവ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2022ലെ കണക്കുപ്രകാരം കേരളത്തിലെത്തിയ വിദേശ സഞ്ചാരികള്‍ 3.5 ലക്ഷം പേരാണ്. ഏറ്റവുമധികം വിദേശ സഞ്ചാരികളെ സ്വീകരിക്കുന്ന 10 സംസ്ഥാനങ്ങളെടുത്താല്‍ എട്ടാം സ്ഥാനത്താണ് കേരളം.

17.8 ലക്ഷം വിദേശ വിനോദ സഞ്ചാരികളെ സ്വീകരിച്ച് ഗുജറാത്താണ് ഒന്നാമത്. 15.7 ലക്ഷം പേരെത്തിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനം നേടി. മൂന്നാമതുള്ള ബംഗാള്‍ സന്ദര്‍ശിച്ചത് 10.4 ലക്ഷം പേര്‍. ഡല്‍ഹിയില്‍ 8.2 ലക്ഷം പേരും ഉത്തര്‍പ്രദേശില്‍ 6.5 ലക്ഷം പേരുമെത്തി.

തമിഴ്‌നാടാണ് 4.1 ലക്ഷം പേരുമായി ആറാം സ്ഥാനത്ത്. ഏഴാമതുള്ള രാജസ്ഥാനിലെത്തിയത് 4 ലക്ഷം പേര്‍. പഞ്ചാബ് സന്ദര്‍ശിച്ചത് 3.3 ലക്ഷം പേരാണ്. രണ്ടുലക്ഷം വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച മദ്ധ്യപ്രദേശിനാണ് പത്താം സ്ഥാനം.

കൊവിഡ് ഒഴിഞ്ഞു; ഇനി ശ്രദ്ധവേണ്ടത് അടിസ്ഥാനസൗകര്യത്തില്‍

കൊവിഡ് ഭീതി ഒഴിഞ്ഞതോടെ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മാലിന്യനീക്കത്തിലെ പ്രശ്‌നങ്ങള്‍, സുരക്ഷാഭീതി തുടങ്ങിയവയാണ് കേരളത്തിന്റെ വെല്ലുവിളികള്‍. ഇവ മറികടക്കാനായാല്‍ ഏറ്റവുമധികം വിദേശ സഞ്ചാരികളെത്തുന്ന ആദ്യ 5 സംസ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ കേരളത്തിനാകുമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com