

സംസ്ഥാനത്തെ റോഡുകളിലെ തിരക്കും ശോച്യാവസ്ഥകളും കാരണം വിനോദ സഞ്ചാരികള്‍ പല സ്ഥലങ്ങളും കാണാന്‍ നേരിടുന്ന പ്രയാസങ്ങള്‍ മറികടക്കാന്‍ ഹെലികോപ്ടര്‍ ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാരവകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെ ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കാനാണ് ശ്രമം. വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് രൂപരേഖ തയ്യാറാക്കിയ ശേഷമാകും പദ്ധതി നടപ്പാക്കുക.
കാരവന് പിന്നാലെ ഹെലികോപ്ടര്‍
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിനോദസഞ്ചാര വകുപ്പ് ആവിഷ്‌കരിച്ച കാരവന്‍ ടൂറിസം പദ്ധതി ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെലിടൂറിസം പദ്ധതിയും ആലോചിക്കുന്നത്. പൊലിസ് മൈതാനങ്ങള്‍, സ്‌കൂളുകളുടെയും കോളജുകളുടെയും ഗ്രൗണ്ടുകള്‍ എന്നിവ ഹെലിപാഡുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ചേക്കും. പദ്ധതിക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതിയും തേടും.
Also Read : അണിഞ്ഞൊരുങ്ങി കേരളം; ഇനി 'കല്യാണ ടൂറിസവും'
സംസ്ഥാനത്ത് ഹെലിടൂറിസം സാധ്യതകള്‍ പരിശോധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. വിമാനത്താവളങ്ങളെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നവിധം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine