തായ്‌ലന്‍ഡില്‍ വിദേശികള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം; ഓണ്‍ലൈന്‍ അനുമതി കര്‍ശനം

72 മണിക്കൂര്‍ മുമ്പ് നല്‍കുന്ന അപേക്ഷകളില്‍ തായ്‌ലന്‍ഡ് എമിഗ്രേഷന്‍ വകുപ്പ് പരിശോധന നടത്തിയ ശേഷമാണ് അംഗീകരിക്കുക.
e-visa restrictions
e-visa restrictionsImage Courtesy: Canva
Published on

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തായ്‌ലന്‍ഡിലേക്ക് വിദേശികള്‍ക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റുകള്‍ അടക്കമുള്ള സന്ദര്‍ശകര്‍ക്ക് ഡിജിറ്റല്‍ ട്രാവല്‍ അറൈവല്‍ കാര്‍ഡ് (Digital Travel Arrival Card -TDAC) എടുക്കുന്നതിനുള്ള സമയപരിധിയില്‍ മാറ്റം വരുത്തി. യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് ഈ കാര്‍ഡിന് ഓണ്‍ലൈനില്‍ അപേക്ഷിക്കണം. കാര്‍ഡ് ലഭിച്ച ശേഷം മാത്രമാണ് തായ്‌ലന്‍ഡില്‍ എത്തേണ്ടത്. മെയ് മാസത്തില്‍ നടപ്പാക്കി തുടങ്ങിയ പ്രീ അറൈവല്‍ കാര്‍ഡ് സംവിധാനം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

എല്ലാ രാജ്യക്കാര്‍ക്കും ബാധകം

വിസ ഫ്രീ സൗകര്യമുള്ള രാജ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതിയ നിയന്ത്രണം ബാധകമാണെന്ന് തായ് എംബസികള്‍ മുഖേന നല്‍കിയ അറിയിപ്പില്‍ പറയുന്നു. 72 മണിക്കൂര്‍ മുമ്പ് നല്‍കുന്ന അപേക്ഷകളില്‍ തായ്‌ലാന്റ് എമിഗ്രേഷന്‍ വകുപ്പ് പരിശോധന നടത്തിയ ശേഷമാണ് അംഗീകരിക്കുക. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷ നല്‍കാം. അനുമതിയായി ലഭിക്കുന്ന ഇലക്ട്രോണിക് കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് തായ്‌ലന്‍ഡില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ നല്‍കണം.

ജാഗ്രത തുടരുന്നു

കംബോഡിയയുമായുള്ള അതിര്‍ത്തിയില്‍ സംഘര്‍ഷം അവസാനിച്ചെങ്കിലും ടൂറിസ്റ്റുകള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളായ സുരിന്‍, സി സാകേത്, ഉബോണ്‍ രത്ചന്ദാനി, ബുരിരാം,സാ കീയോ, ചന്ദബുരി,ട്രാറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗികമായ വിലക്കുണ്ട്. തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com