ജോലിസ്ഥലത്തെ "അമിത സൗമ്യത" പണിയാകുമോ? തുറന്നുപറച്ചിലിന്റെ ഗുണങ്ങൾ

പ്രയാസമുള്ള സംഭാഷണങ്ങൾ ഒഴിവാക്കുന്നതിന് പിന്നിൽ പലപ്പോഴും ഭയമാണെന്ന് പഠനങ്ങള്‍ പറയുന്നു
Team Working in Modern Office
CANVA
Published on: 

ജോലിസ്ഥലത്ത് എല്ലാവരും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ഇരിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ, അതൊരു കപട മര്യാദയായി മാറുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. 'നൈസ്' ആയി നിന്നാൽ മതി, തർക്കങ്ങളോ വിയോജിപ്പുകളോ വേണ്ട എന്ന നിലപാട് പലപ്പോഴും സ്ഥാപനത്തിന്റെ വളർച്ചയെയും ജീവനക്കാരുടെ പ്രകടനത്തെയും പിന്നോട്ടടിക്കും. കൃത്യമായ അഭിപ്രായങ്ങൾ പറയാതെ മിണ്ടാതിരിക്കുമ്പോൾ, തെറ്റുകൾ തിരുത്തപ്പെടാതെ പോകുകയും ഉത്തരവാദിത്തബോധം കുറയുകയും ചെയ്യാം.

എന്തിനാണ് പലരും സത്യം തുറന്നുപറയാൻ മടിക്കുന്നത്?

ഒരു ആശയം ശരിയല്ലെന്ന് തോന്നിയാൽ പോലും അത് തുറന്നുപറയാൻ പലരും മടിക്കുന്നതാണ് ഇതിന് കാരണം. സഹപ്രവർത്തകർക്ക് വിഷമമാകുമോ, അല്ലെങ്കിൽ അവർ ദേഷ്യപ്പെടുമോ എന്ന പേടിയാണ് മുന്നിൽ നിൽക്കുന്നത്.

ബെറ്റർഅപ്പ് നടത്തിയ പഠനത്തിലും ഇക്കാര്യം വ്യക്തമാണ്. ബുദ്ധിമുട്ടുള്ള സംഭാഷണങ്ങൾ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം ഭയമാണെന്ന് കണ്ടെത്തി. ചോദ്യങ്ങൾ ചോദിക്കാനോ തിരുത്തലുകൾ നിർദ്ദേശിക്കാനോ ആളുകൾ മടിക്കുമ്പോൾ, ചെറിയ പ്രശ്നങ്ങൾ പോലും പിന്നീട് വലിയ പ്രതിസന്ധികളായി മാറാം. ജോലിയോടുള്ള ജിജ്ഞാസ കുറയുന്നതും ഇത്തരം സാഹചര്യങ്ങളിൽ പ്രകടമാകും.

കരുതലോടെ, എന്നാൽ വ്യക്തതയോടെ സംസാരിക്കാം

പഴയ കാലത്തെ കടുത്ത വിമർശനങ്ങളിലേക്കോ ഭീതിയുടെ അന്തരീക്ഷത്തിലേക്കോ മടങ്ങിപ്പോകുകയല്ല വേണ്ടത്. സ്നേഹവും കരുതലും നിലനിർത്തിക്കൊണ്ടുതന്നെ, പറയേണ്ട കാര്യങ്ങൾ വ്യക്തമായി പറയാൻ ശീലിക്കാം. അതിനായി ചില ലളിതമായ മാര്‍ഗങ്ങൾ:

  • പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതിരിക്കുക: പ്രയാസമുള്ള വിഷയങ്ങൾ മാറ്റിവെക്കാതെ, ശാന്തമായും എന്നാൽ വ്യക്തമായും സംസാരിക്കാൻ ശ്രമിക്കുക. അസ്വസ്ഥതകൾ തുടക്കത്തിലേ പരിഹരിക്കുന്നത് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കും.

  • ആശയങ്ങൾ വ്യക്തമാക്കാൻ സഹായം തേടുക: ജോലിയിൽ അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നലോ, മറ്റേതെങ്കിലും വിഷമമോ മാനേജരോട് എങ്ങനെ പറയണമെന്ന് ആശയക്കുഴപ്പമുണ്ടാകാം. അത്തരം ഘട്ടങ്ങളിൽ ഒരു മെന്ററുടെയോ കോച്ചിന്റെയോ സഹായം തേടി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ തയ്യാറെടുക്കാം.

  • ജോലിസ്ഥലത്ത് നല്ലൊരു സൗഹൃദം ഉണ്ടാക്കുക: മനസു

    തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു സുഹൃത്ത് ജോലിസ്ഥലത്തുണ്ടാകുന്നത് വലിയ ആശ്വാസമാണ്. ചെറിയ പിരിമുറുക്കങ്ങൾ അപ്പോൾത്തന്നെ പങ്കുവെച്ച് ലഘൂകരിക്കാൻ സാധിക്കും. ടീമംഗങ്ങൾ തമ്മിലുള്ള തുറന്ന സംഭാഷണങ്ങൾ വിശ്വാസവും ഏകോപനവും വർധിപ്പിക്കും.

സൗഹാർദ്ദം നല്ലതാണ്; എന്നാൽ സത്യസന്ധമായ ആശയവിനിമയമില്ലാത്ത സൗഹാർദ്ദം കൊണ്ട് വലിയ ഗുണമുണ്ടാകില്ല. പരസ്പര വിശ്വാസത്തോടെ വിയോജിപ്പുകൾ പോലും പങ്കുവെക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഏത് ടീമിന്റെയും കരുത്ത്.

വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് രീതികൾ കൂടിവരുന്ന ഈ കാലത്ത്, ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ തുറന്ന സംഭാഷണങ്ങൾ അനിവാര്യമാണ്. പുതിയ തലമുറയിലെ പ്രൊഫഷണലുകൾക്കും സംരംഭകർക്കും സ്നേഹത്തോടെയും എന്നാൽ വ്യക്തതയോടെയും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശീലം കരിയറിലും ബിസിനസിലും വലിയ മുന്നേറ്റം നൽകും.

A practical guide to choosing the right annuity plan after 60 while accounting for inflation, fees, and liquidity needs.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```