

ഐറ്റി കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ജീവനക്കാരുടെ വര്‍ധിച്ചുവരുന്ന കൊഴിഞ്ഞുപോക്ക്. ജീവനക്കാരെ സന്തോഷിപ്പിച്ച് കൊഴിഞ്ഞുപോക്ക് തടയാനും അതുവഴി ഭാവിക്കുവേണ്ടി തയാറെടുക്കാനും പുതിയ തന്ത്രങ്ങളൊരുക്കുകയാണ് വിപ്രോ ലിമിറ്റഡ്. വരുന്ന പാദങ്ങളിലായി 5000ത്തോളം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ ഫ്രെഷേഴ്‌സിന് ഒരു ലക്ഷം രൂപ റിറ്റന്‍ഷന്‍ ബോണസായി കമ്പനി നല്‍കിയിരുന്നു. കഴിഞ്ഞ പാദങ്ങളില്‍ ഐറ്റി മേഖലയില്‍ ജൂണിയര്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വളരെ കൂടുതലായിരുന്നു. എന്നാല്‍ വിപ്രോയില്‍ ഈ നിരക്ക് താരതമ്യേന കുറവാണെന്ന് കമ്പനിയധികൃതര്‍ പറയുന്നു. കഴിഞ്ഞ പാദത്തില്‍ വിപ്രോയുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 17 ശതമാനമായിരുന്നു. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 60 പോയ്ന്റ് കുറവാണ്.
അടുത്ത രണ്ട്, മൂന്ന് പാദത്തില്‍ മികച്ച വരുമാനവര്‍ധന ലഭ്യമിട്ടുള്ള നീക്കങ്ങളാണ് വിപ്രോ നടത്തുന്നത്. ജീവനക്കാരുടെ ട്രെയ്‌നിംഗ്, റി-സ്‌കില്ലിംഗ് എന്നിവയിലൂടെ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine