
വിപണിയില്‍ നിന്ന് ഉപഭോക്താവ് ഏറ്റവും ആദ്യം തെരഞ്ഞെടുക്കുന്ന ബ്രാന്‍ഡായി സ്വന്തം ഉല്‍പ്പന്നം/സേവനം മാറണമെന്ന് നിങ്ങള്‍ക്കും ആഗ്രഹമില്ലേ? നിങ്ങളുടെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ ഉപകരിക്കുന്ന 20 നിര്‍ദേശങ്ങളിതാ
1. ബ്രാന്‍ഡ് നെയിം തെരഞ്ഞെടുക്കുമ്പോള്‍ ചെറുതും ലളിതവും ഓര്‍മിക്കാന്‍ എളുപ്പമുള്ളതുമായ പേരുതന്നെ തെരഞ്ഞെടുക്കണം.
2. ബ്രാന്‍ഡ് നെയിമിന്റെ ആകര്‍ഷണവലയത്തില്‍ എത്തുന്ന ഉപഭോക്താവിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും വിധത്തിലുള്ള ഉന്നത ഗുണമേന്മഉല്‍പ്പന്നത്തിന് ഉറപ്പാക്കുക. ഉപഭോക്താവിന്റെ പ്രതീക്ഷയ്‌ക്കൊത്തോ അതിനുമുകളിലോ ആയിരിക്കണം നിങ്ങളുടെ ബ്രാന്‍ഡ് നല്‍കുന്ന സംതൃപ്തി.
3 . നിങ്ങളുടെ ഉല്‍പ്പന്നത്തിന്/സേവനത്തിന് എപ്പോഴും ഒരേ ഗുണനിലവാരമായിരിക്കണം.
ബ്രാന്‍ഡ് നെയിം കാണുമ്പോള്‍/ കേള്‍ക്കുമ്പോള്‍ അത് ഉറപ്പാക്കുന്ന ഗുണനിലവാരം ഉപഭോക്താവിന്റെ മനസ്സില്‍ തെളിയണം. എന്ത് വെല്ലുവിളി നേരിട്ടാലും ഗുണമേന്മയില്‍ വിട്ടുവീഴ്ച്ച പാടില്ല.
4 . സമാനമായ ഒട്ടനവധി ഉല്‍പ്പന്നങ്ങളും/സേവനങ്ങളും വിപണിയില്‍
കണ്ടേക്കാം. അവയില്‍ നിന്ന് വ്യത്യസ്തമായതോ, മൂല്യവര്‍ധന ഉറപ്പാക്കുന്നതോ ആയിരിക്കണം നിങ്ങളുടെ ബ്രാന്‍ഡ്.
5 . ഏതു തരത്തിലുള്ള ഉപഭോക്താവിനെയാണോ ലക്ഷ്യമിടുന്നത്, അവരോട് അവരുടെ ഭാഷയില്‍ വേണം നിങ്ങളുടെ ബ്രാന്‍ഡ് സംസാരിക്കാന്‍.
6 . ഉപഭോക്താക്കളുടെ മനസ്സും താല്‍പ്പര്യവും വായിച്ചറിഞ്ഞു വേണം ബ്രാന്‍ഡ് സൃഷ്ടിക്കാന്‍.
ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന താല്‍പ്പര്യങ്ങള്‍ കണ്ടറിഞ്ഞ് അതിനനുസൃതമായ മാറ്റം വരുത്തണം.
7 . ഉപഭോക്താവിന് ആവശ്യമുള്ള/അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന/അവരുടെ ജോലികള്‍ അനായാസമാക്കുന്ന ഒന്നാകണം പുതിയൊരു ബ്രാന്‍ഡിലൂടെ നിങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്നം.
8 . എല്ലാതരം ഉപഭോക്താക്കളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ എല്ലാ ബ്രാന്‍ഡുകള്‍ക്കും സാധിക്കില്ല. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിലുള്ള ഉപഭോക്താക്കളെ ബ്രാന്‍ഡിന്റെ ആകര്‍ഷണവലയത്തിലേക്ക് കൊണ്ടു വരാന്‍ സാധിക്കും. ആ വിഭാഗം കണ്ടെത്തി അതില്‍ ശ്രദ്ധയൂന്നാന്‍ സംരംഭകന് സാധിച്ചാല്‍ മാത്രമേ കരുത്തുറ്റ ബ്രാന്‍ഡ് സൃഷ്ടിക്കാനാകൂ.
9 . ബ്രാന്‍ഡ് സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും
ഹ്രസ്വകാല ലക്ഷ്യം മുന്നില്‍ കണ്ടാകരുത്. എന്നുവച്ചാല്‍ ഒരു ഉപഭോക്താവ് മാത്രമാകരുത് നിങ്ങളുടെ ലക്ഷ്യം. അവരുമായുള്ള ബന്ധം തലമുറകളോളം നീണ്ടുനില്‍ക്കും വിധത്തില്‍ അതിനെ വളര്‍ത്തിയെടുക്കണം.
11 . ഒരു ഉപഭോക്താവിന് പലവിധത്തില്‍ നിങ്ങളുടെ ബ്രാന്‍ഡിനെ അനുഭവവേദ്യമാക്കാം. ഉല്‍പ്പന്നം, പാക്കേജിംഗ്, വില,
12 . ബ്രാന്‍ഡ് കെട്ടിപ്പടുക്കാനും നിലനിര്‍ത്താനും സംയോജിതമായ വിപണന വിനിമയ കാംപെയ്ന്‍ (ഐ.എം.സി Integrated Marketing Communication Campaign) വേണം.
13 . ഉപഭോക്താക്കള്‍ വിപണിയില്‍ നിന്ന് മറ്റെന്ത് ഉല്‍പ്പന്നങ്ങളൊക്കെ വാങ്ങുന്നുണ്ടെന്ന് അറിയുന്നത് ബ്രാന്‍ഡ് നിര്‍മ്മാണത്തില്‍ സുപ്രധാനമാണ്. വിപണിയിലെ എതിരാളിയുടെ തന്ത്രങ്ങള്‍ അറിയാനും കോ ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ഇത് സഹായിക്കും.
14 . ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുമ്പോള്‍ മനസിന്റെ യുക്തിരഹിതമായ വശം കൂടി കണക്കിലെടുക്കണം.
15. നിങ്ങളുടെ ബ്രാന്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ജീവിക്കുന്ന പ്രതിബിംബം കൂടിയാകണം നിങ്ങള്‍. നിങ്ങളുടെ പെരുമാറ്റത്തില്‍ പോലും അത് പ്രതിഫലിക്കണം.
16 . നിങ്ങള്‍ക്ക് ലഭിക്കുന്ന ഇ-മെയ്‌ലുകളോട് കൃത്യസമയത്ത് പ്രതികരിക്കാതിരിക്കുന്നതും നിങ്ങളെ കാണാനെത്തുന്ന അതിഥി ആരാലും ശ്രദ്ധിക്കപ്പെടാതെ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്നതും ഫോളോഅപ്പില്‍ വരുത്തുന്ന വീഴ്ച്ചകളുമെല്ലാം ബ്രാന്‍ഡിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും.
17.വിപണിയില്‍ മത്സരം വര്‍ധിക്കുമ്പോള്‍
നിങ്ങള്‍ ഉപഭോക്താക്കളോടുള്ള സമീപനവും അവരുമായുള്ള ബന്ധവും വീണ്ടും പരിശോധിക്കുക. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവവേദ്യമാകുന്നില്ലെങ്കില്‍ മുന്നേറ്റം വിഷമകരമാകും.
18 . കാണാമറയത്തിരിക്കുന്ന ഉപഭോക്താവ്
നിങ്ങള്‍ നല്‍കുന്ന സേവനത്തില്‍/ഉല്‍പ്പന്നത്തില്‍ തൃപ്തനാണോയെന്ന് അറിയണമെങ്കില്‍ അവരില്‍ നിന്ന് എപ്പോഴും പ്രതികരണം തേടിക്കൊണ്ടിരിക്കുക.
19 . നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബ്രാന്‍ഡ് പ്രതിച്ഛായയ്ക്ക് അനുസൃതമായാകണം നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരോടും ഉപഭോക്താക്കളോടുമുള്ള സമീപനം. അതുപോലെ ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സൃഷ്ടിക്കാനും നിങ്ങള്‍ക്ക് സാധിക്കണം.
20. ആകര്‍ഷകമായ പരസ്യങ്ങളും ഗ്ലാമര്‍ മോഡലുകളും മാത്രം നിങ്ങളുടെ ബ്രാന്‍ഡിന് മാസ്മരിക പ്രഭാവം നല്‍കില്ല.
ബ്രാന്‍ഡിലൂടെ നിങ്ങള്‍ ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളില്‍ ഊന്നിയുള്ളതാകണം നിങ്ങളുടെ ബിസിനസ് മോഡല്‍.
Read DhanamOnline in English
Subscribe to Dhanam Magazine