അസിം പ്രേംജിയുടെ ജീവിതത്തില്‍ വഴിത്തിരിവായ ഈ 6 വിജയമന്ത്രങ്ങള്‍ നിങ്ങള്‍ക്കും പകര്‍ത്താം

വിപ്രോ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജിയെ ബിസിനസുകാര്‍ക്കെന്നല്ല സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവര്‍ക്ക് സുപരിചിതമാണ്. പിതാവിന്റെ മരണശേഷം 21 ാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും പടിയിറങ്ങുമ്പോള്‍ കൈമുതലാക്കിയ വിശ്വാസങ്ങളും ചിന്തകളും വിപ്രോ സ്ഥാപകന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഇതില്‍ നിന്നും ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും പഠിക്കാനേറെയുണ്ട്. ഈ 70 കാരന്റെ ജീവിത വിശ്വാസങ്ങളില്‍ നിന്നും പഠിക്കാനേറെയുണ്ട്. ലാഭകരമായ ബിസിനസില്‍ പുതിയ ഉയരങ്ങള്‍ താണ്ടുമ്പോഴും സാമൂഹിക മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുക എന്നതിന് അദ്ദേഹം മികച്ച മാതൃകയാണ്. സംരംഭകര്‍ക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന വിജയ മന്ത്രങ്ങള്‍ കാണാം.

നിങ്ങളുടെ ശക്തി അറിയുക

ഒരാളുടെ പോരായ്മകളെക്കുറിച്ച് ബോധവാന്മാരാകുന്നത് നിര്‍ണായകമാണെങ്കിലും, ഒരാളുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാകുന്നതും വളരെ പ്രധാനമാണ്. അസിം പ്രേംജി തന്റെ ജീവിതകാലം മുഴുവന്‍ ഈ തത്വചിന്തയില്‍ അടിയുറച്ചു വിശ്വസിക്കുന്നതായി പറഞ്ഞിട്ടുണ്ട്. 2 മില്യണ്‍ ഡോളറിന്റെ ഹൈഡ്രജനേറ്റഡ് കുക്കിംഗ് ഫാറ്റ് കമ്പനിയെ 60 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള 7 ബില്യണ്‍ ഡോളര്‍ കോര്‍പ്പറേഷനായി വളര്‍ത്തിയതും ഇതേ ശക്തി തന്നെ. സ്വയമുള്ള തിരിച്ചറിവ് വളരെ പ്രധാനമാണ്. കാരണം നമ്മുടെ പോരായ്മകള്‍ തിരുത്താന്‍ നമ്മെ അനുവദിക്കുന്നത് നമ്മുടെ ശക്തി മാത്രമാണ്.
എളിമയുള്ളവരായിരിക്കുക
ഓരോ സംരംഭകനും വിജയിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ നിങ്ങളുടെ നേട്ടങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കേണ്ടത് പ്രധാനമാണ്. പ്രേംജിയും ഇക്കാര്യം എടുത്തു പറയാറുണ്ട്. കാരണം വിജയം നിങ്ങളുടെ തലയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന നിമിഷം, അവര്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവരായി മാറുന്നു.
വിജയപരാജയങ്ങളെ ഒരേപോലെ നേരിടുക
വിജയപരാജയങ്ങള്‍ ഒരു സാധാരണ സംഭവമാണെന്ന ആശയത്തിനും അദ്ദേഹം ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍, അതില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകാന്‍ ഓര്‍മ്മിക്കുക! എളിമയോടെ ജീവിക്കാന്‍ പഠിക്കുക.
ദീര്‍ഘവീക്ഷണമുള്ളവരായിരിക്കുക
70കാരനായ അദ്ദേഹം എന്നും ജീവിതത്തില്‍ മാറ്റം അനിവാര്യമാണെന്ന് വിശ്വസിച്ച് സ്വയം മാറാന്‍ പ്രയത്‌നിക്കുന്നതായി ചില പ്രസംഗങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. തല്‍ഫലമായി, എല്ലാവരും അവരുടെ ഭാവി മനസ്സിലാക്കണമെന്നും അതിലടിയുറച്ചു വിശ്വസിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറയുന്നു. ദീര്‍ഘ വീക്ഷണം അഥവാ പ്രിവ്യൂ കണ്ട് ജീവിക്കാനുള്ള സംവിധാനം സൃഷ്ടിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ഉള്ളില്‍ അലാറം മുഴക്കുകയും വരാനിരിക്കുന്ന മാറ്റങ്ങള്‍ക്ക് അവരെ തയ്യാറാക്കുകയും ചെയ്യും. അത്‌പോലെ സ്വയം തയ്യാറാകാനും നിങ്ങളെ ഒരുക്കും.
വിശ്വാസം ഉണ്ടായിരിക്കുക
ഒരാളുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നത് നിര്‍ണായകമാണെന്ന് അസിം പ്രേംജി എപ്പോളും പറയുന്നു. അത് അസാധ്യമാണെന്ന് എല്ലാവരും നിങ്ങളോട് പറഞ്ഞാലും അത് സ്വയം ചെയ്യാനും ചെയ്യിപ്പിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നു. വിപ്രോയെ വൈവിധ്യവത്കരിക്കാനും ആഗോള ഐടി ഭീമനായി കമ്പനിയെ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞത് ഈ ബോധ്യം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങള്‍ നിങ്ങളുടെ വിധി രൂപപ്പെടുത്തുക!
പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്, പ്രയത്‌നത്തിന്റെ അഭാവം, വിദ്യാഭ്യാസത്തിന്റെ അഭാവം, അങ്ങനെ പലതും. ഒരു നിശ്ചയദാര്‍ഢ്യം അല്ലെങ്കില്‍ അതിയായ ഇഷ്ടം ഉള്ളിടത്ത്, ഒരു വഴിയുമുണ്ട്, എന്ന് പറയുന്നതുപോലെ. ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്, എന്നാല്‍ നിങ്ങളുടെ വിധിയും നിങ്ങളുടെ മുന്നിലുള്ള പാതയും രൂപപ്പെടുത്താന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തകളെ സ്‌നേഹിക്കുക.
പ്രേംജിയുടെ കാര്യമെടുക്കുക: പിതാവിന്റെ മരണശേഷം, 21-ാം വയസ്സില്‍ കുടുംബത്തിന്റെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിനായി സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് തിരികെ ഇറങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഭാവിയിലെ അനിശ്ചിതത്വങ്ങള്‍ക്ക് കീഴടങ്ങുന്നതിനുപകരം, അദ്ദേഹം ബിസിനസ് ഏറ്റെടുക്കുകയും തന്റെ സംരംഭകത്വ മനോഭാവം ഉപയോഗിക്കുകയും ചെയ്തു. തന്റെ ചക്രവാളങ്ങള്‍ വിശാലമാക്കാനും വിപ്രോ സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്തു. തെറ്റിപ്പോകുമായിരുന്ന ജീവിത പാതകള്‍ സ്വയം വെട്ടിവലുതാക്കിയ വ്യക്തിയായി അദ്ദേഹം.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it