ബിസിനസുകാരെ നിങ്ങള്‍ നിറം തെരഞ്ഞെടുക്കും മുമ്പ് അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഒരു വസ്തുവിന്റെ മേല്‍ നമുക്ക് ആകര്‍ഷണം ഉണ്ടാക്കുന്ന പ്രധാന ഘടകം നിറമാണ്. നമ്മുടെ വികാരങ്ങളെ വരെ സ്വാധീനിക്കാന്‍ നിറങ്ങള്‍ക്ക് കഴിയും. പച്ചനിറം കാണുമ്പോള്‍ നമുക്കുണ്ടാകുന്ന ചിന്തയല്ല ചുവപ്പ് കാണുമ്പോള്‍ ഉണ്ടാകുന്നത്. നമ്മുടെ ചിന്തകളെ നിറത്തിന് സ്വാധീനിക്കാന്‍ കഴിയുന്നതു കൊണ്ടുതന്നെ ബ്രാന്‍ഡിങിലും നിറങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാരണം ബ്രാന്‍ഡിംഗ് എന്നാല്‍ നമ്മുടെ സ്ഥാപനത്തെയോ ഉല്‍പ്പന്നത്തെയോ കുറിച്ച് മറ്റുള്ളവരുടെ അകത്തുള്ള വികാരമാണല്ലോ.

ഉപഭോക്താക്കളുടെ മനഃശാസ്ത്രപ്രകാരം ഒരു ഉല്‍പ്പന്നം ഉപഭോക്താവ് കണ്ട് 90 സെക്കന്റിനകം ആ ഉല്‍പ്പന്നത്തെക്കുറിച്ച് വിധി എഴുതും. അതില്‍ 67% മുതല്‍ 90% വരെ ആ വിധിയെ സ്വാധീനിക്കുന്ന ഘടകം ആ ഉല്‍പ്പന്നത്തിന്റെ നിറമാണ്. നമ്മളും അങ്ങനെ തന്നെ അല്ലേ? ചിന്തിച്ചുനോക്കു. ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം ഉല്‍പ്പന്നങ്ങളുടെ നിറത്തിന്റെ പ്രാധാന്യം. പാക്കറ്റിന്റെ നിറം, വെബ്‌സൈറ്റിന്റെ നിറം, സ്ഥാപനത്തിന്റെ നിറം, വിസിറ്റിംഗ് കാര്‍ഡിന്റെ നിറം ഇവയെല്ലാം ബ്രാന്‍ഡിങ്ങിന്റെ അനിവാര്യഘടകമാണ്.

ഉല്‍പ്പന്നത്തിന് ഏത് നിറം നല്‍കണമെന്ന് നിശ്ചയിക്കുന്നതിന് മുമ്പ് ആ ഉല്‍പ്പന്നം ഏതു വികാരമാണ് കൈമാറേണ്ടത് എന്ന് മനസിലാക്കണം. അത്തരത്തില്‍ ചില നിറങ്ങളും അതിന്റെ പുറകിലെ വികാരങ്ങളും നോക്കാം.
ചുവപ്പ്:
ചുവപ്പ് നിറം പൊതുവെ ഉണ്ടാക്കുന്ന വികാരങ്ങളാണ് ഊര്‍ജം, സ്‌നേഹം, ആഗ്രഹം, 'പെട്ടെന്ന്' എന്ന ചിന്ത, ആവേശം തുടങ്ങിയവ. Cococola, CNN, Puma, ESPN, Boost തുടങ്ങിയവയെല്ലാം ആവേശം, ഊര്‍ജം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളാണ്. KFC യുടെ നിറം ചുവപ്പാണ്, പെട്ടെന്ന് കരസ്ഥമാക്കണം എന്ന ചിന്ത അത ്ഉണ്ടാക്കും.യൂട്യൂബിലെ സബ്‌സ്‌ക്രിപ്ഷന്‍ ബട്ടണ്‍ ചുവപ്പാണ്. ആളുകളുടെ അറ്റെന്‍ഷന്‍ പിടിച്ചു പറ്റാന്‍ ഇവിടെ ചുവപ്പ് നിറത്തിന് കഴിയും. അപ്പോള്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ സ്വഭാവം ഒരു ഊര്‍ജം, സ്‌നേഹം, ആഗ്രഹം, ആവേശം തുടങ്ങിയവ ജനിപ്പിക്കുന്നതാണെങ്കില്‍ അവിടെ ചുവപ്പിന്റെ വ്യത്യസ്തമായ കോമ്പിനേഷന്‍ ഉപയോഗിക്കാന്‍ കഴിയും.
ഓറഞ്ച്, മഞ്ഞ:
മഞ്ഞനിറം പൊതുവെ ഉപയോഗിക്കുന്നന്നത് സൗഹൃദം, സന്തോഷം തുടങ്ങിയ വികാരങ്ങളെ ഉണര്‍ത്താന്‍ വേണ്ടിയാണ്. പ്ലേയ്ഫുള്‍ ആയിട്ടുള്ള നിറമാണ് മഞ്ഞ. പക്ഷെ മഞ്ഞ അധികം ഉപയോഗിക്കുന്നത് നല്ല ഒരു കാര്യമല്ല. കാരണം പഠനം പറയുന്നത്, മഞ്ഞനിറത്തിലുള്ള പെയിന്റ് അടിച്ച മുറിയില്‍ ഒരു കുട്ടിയെ ഇരുത്തിയാല്‍ കുട്ടി കരയാന്‍ തുടങ്ങും. കാരണം മഞ്ഞനിറം മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ടാണ്. അതിനാല്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ മഞ്ഞനിറം ഉപയോഗിക്കാവു.
പ്ലേയ്ഫുള്‍ ആയ നിറമായതുകൊണ്ടുതന്നെ കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ മഞ്ഞനിറം ഉപയോഗിക്കാറുണ്ട്. ഒപ്പം വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നമുക്ക് മഞ്ഞനിറം ബോര്‍ഡില്‍ കാണാന്‍ കഴിയും. പക്ഷെ അത് വളരെ പരിമിതമായേ ഉപയോഗിക്കാവു.
ചുവപ്പും മഞ്ഞയും ചേരുമ്പോള്‍ അത് വിശപ്പിനെ സൂചിപ്പിക്കുന്ന നിറമായി മാറും. ഉദാഹരണത്തിന് McDonald's ന്റെ ലോഗോവില്‍ ചുവപ്പ് നിറം ബാക്ക്ഗ്രൗണ്ട് ആയി നല്‍കി മഞ്ഞനിറത്തിലുള്ള ആംഗ്യമാണ് നല്‍കിയിരിക്കുന്നത്. പൊതുവെ മഞ്ഞയും ഓറഞ്ചും ചേര്‍ത്തു നല്‍കുന്ന രീതിയാണ് ഫാസ്റ്റ്ഫുഡ്കടകളിലും മറ്റും കാണാന്‍ കഴിയുക. കാരണം മഞ്ഞനിറത്തിന്റെ കനത്തെ കുറയ്ക്കാന്‍ വേണ്ടിയാണിത്.
നീല:
പ്രൊഫഷണലിസം എന്ന പദത്തെ സൂചിപ്പിക്കുന്ന നിറമാണ് നീല. സാധാരണയായി നമുക്ക് കാണാന്‍ കഴിയുന്നത് ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രൊഫഷണല്‍സ്ഥാപനങ്ങളിലാണ്. ക്വാളിറ്റി, സുരക്ഷാ, വിശ്വാസം തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്ന നിറമാണ് നീല. PayPal, SBI, Visa, Samsung, Nokia തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം ഉപയോഗിക്കുന്ന നിറമാണ് നീല. കാരണം ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നത് ക്വാളിറ്റി, വിശ്വാസം, സുരക്ഷ തുടങ്ങിയവയാണ്.
പ്രൊഫഷണലിസത്തിന് കടുംനീലനിറമാണ് ഉചിതം. ശുചിത്വത്തിന് പറ്റുന്ന നിറമാണ് ഇളംനീല. ക്ലീനിങ് ഉല്‍പ്പന്നങ്ങളില്‍ കാണാന്‍ കഴിയുന്ന നിറമാണ് ഇളംനീല. വാഷിംഗ്പൗഡര്‍ ,ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ശുചിത്വസംബന്ധിയായ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിറമാണ് ഇളംനീല.
പച്ച:
പരിസ്ഥിതി സംബന്ധിയായ ഉല്‍പ്പന്നങ്ങള്‍, ഓര്‍ഗാനിക്, ഹീലിംഗ് ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിറമാണ് പച്ച. പേപ്പര്‍ബാഗ്, ഓര്‍ഗാനിക് വസ്തുക്കള്‍, സസ്യഭക്ഷണശാല തുടങ്ങിയവയിലെല്ലാം കൂടുതല്‍ ഉപയോഗിക്കുന്ന നിറം പച്ചയാണ്.
കറുപ്പ്:
വില കൂടിയ ഉല്‍പ്പന്നങ്ങളില്‍ അഥവാ ലക്ഷ്വറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന നിറമാണ് കറുപ്പ്. ലിമിറ്റഡ് എഡിഷന്‍ ഉല്‍പ്പന്നങ്ങള്‍, വില കൂടിയ ഇലക്ട്രോണിക ്ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ലോഗോ തുടങ്ങിയവയിലെല്ലാം കറുപ്പ് നിറം കാണാന്‍ കഴിയും.
പിങ്ക്:
പിങ്ക്‌നിറം സ്ത്രീകളുമായി ബന്ധപെട്ട നിറമാണ്. സ്ത്രീ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിറമാണ് പിങ്ക്. കൗതുക ഉല്‍പ്പന്നങ്ങളിലും പിങ്ക് നിറം കാണാന്‍ കഴിയും. മധുരമെന്ന വികാരത്തെ കാണിക്കാനും പിങ്ക് നിറം ഉപയോഗിക്കുന്നു.

ഉചിതമായ നിറം തിരഞ്ഞെടുത്തില്ലെങ്കില്‍ ഉല്‍പ്പന്നത്തിന്റെ സ്വഭാവം തന്നെ മാറിപ്പോകും.


(BRANDisam.com ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. ഫോണ്‍:+91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it