'ഇത് ടീമിന്റെ വിജയം!' ജയപരാജയങ്ങളും അവയില്‍ നിന്ന് പഠിച്ച പാഠങ്ങളും പങ്കുവച്ച് മാത്യു മുത്തൂറ്റ്

കാലങ്ങളായി നിലനില്‍ക്കുന്ന ബിസിനസുകളെ, പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ചടുലതയോടെ നയിക്കാന്‍ മുന്‍പെന്നത്തേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ യുവത്വം മുന്നോട്ട് വന്നിരിക്കുന്നു. അതോടൊപ്പം വെല്ലുവിളികള്‍ക്കിടയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്തി കൂടുതല്‍ ന്യൂ ജെന്‍ സംരംഭകരും ഉയര്‍ന്നുവരുന്നുണ്ട്.

പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരുടേത്. ഇതിനിടയില്‍ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയേറെയാണ്.
ഇവരെ ഉറ്റു നോക്കുന്ന, ഇവരില്‍ നിന്ന് പ്രചോദനം തേടുന്ന മറ്റനേകം നവസംരംഭകരുണ്ട്. ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ അനുഭവ ചിത്രങ്ങള്‍. അത് വിവിധ ലക്കങ്ങളായി ധനം ഓണ്‍ലൈനില്‍ വായിക്കാം. ഇന്ന് മൂത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ മാത്യു മുത്തൂറ്റ്.
മേഖല:
  • സാധാരണക്കാര്‍ക്ക് കൈത്താങ്ങായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്വര്‍ണപ്പണയ വായ്പാരംഗത്തെ എന്‍ബിഎഫ്സി. ഇപ്പോള്‍ രാജ്യത്ത് 800
ലേറെ ശാഖകള്‍.
  • സാധാരണക്കാര്‍ക്ക് പണം ആവശ്യമായ സമയത്ത് അതിവേഗം ലഭ്യമാക്കുക എന്നത് ലക്ഷ്യം.
  • രാജ്യത്ത് എമ്പാടും സാന്നിധ്യം. സ്വര്‍ണപ്പണയത്തിന് പുറമെ സമ്പൂര്‍ണ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന വന്‍ സ്റ്റോപ്പ് ഷോ
പ്പായി മാറിയിരിക്കുന്നു.
നേട്ടം:
കഴിഞ്ഞ രണ്ടുവര്‍ഷമായി ശരാശരി 40 ശതമാനം വളര്‍ച്ച ഞങ്ങള്‍ നേടുന്നുണ്ട്. ഇക്കാലത്തിനിടെ ഞങ്ങളുടെ റേറ്റിംഗും പലവട്ടം മെച്ചപ്പെട്ടു. കോര്‍ ബാങ്കിംഗ് സംവിധാനം നവീകരിച്ചു. ഡിജിറ്റൈസേഷനും നടത്തി. എന്നാല്‍ ഇതിനെല്ലാത്തിനുമുപരിയായി നേട്ടമായി ഞാന്‍ കരുതുന്നത് ഈ വര്‍ഷങ്ങള്‍ എനിക്ക് സമ്മാനിച്ച അറിവുകളും ഉള്‍ക്കാഴ്ചകളുമാണ്. ജീവനക്കാരുടെയും ടീമംഗങ്ങളുടെയും വികാരവിചാരങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. മുകള്‍തട്ടില്‍ നിന്ന് തീരുമാനമെടുത്ത് നടപ്പാക്കുന്ന ശൈലിയല്ല ഞങ്ങള്‍ പിന്തുടരുന്നത്. ടീമിന്റെ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഗോളുകളും പ്രോജക്ടുകളുമെല്ലാം നിര്‍ണയിക്കുന്നത്. കമ്പനിയുടെ ഓരോ ശാഖയിലെയും ഉദ്യോഗസ്ഥര്‍ ഉടമസ്ഥതാമനോഭാവത്തോടെ ജോലി ചെയ്യുന്നത് കൊണ്ടാണ് വളരാന്‍ സാധിക്കുന്നത്. പൊതുവായ ലക്ഷ്യം നേടാന്‍ ടീം ഒറ്റക്കെട്ടായി, ഒരേ വീക്ഷണത്തോടെ, ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്നു. അതുകൊണ്ട് എന്റെ വിജയം ഞാനെന്റെ മുത്തൂറ്റ് മിനി ടീമിന് സമര്‍പ്പിക്കുന്നു.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
വിജയവും തിരിച്ചടിയും ബിസിനസിന്റെ ഭാഗമാണ്. ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ പോലെയാണത്. പരാജയങ്ങളില്‍ നിന്ന് എന്തെല്ലാം പഠിക്കുന്നുവെന്നും ആ അനുഭവങ്ങള്‍ ഭാവിയിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കൈകാര്യം ചെയ്യാന്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നതുമാണ് പ്രധാനം.

തുടരും.....


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it