ഈ യുവ ബിസിനസ് സാരഥികള്‍ പറയുന്നു; ''എല്ലാം ശരിയാവും എന്ന വിശ്വാസം കരുത്തേകുന്നു''

കാലങ്ങളായി നിലനില്‍ക്കുന്ന ബിസിനസുകളെ, പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ചടുലതയോടെ നയിക്കാന്‍ മുന്‍പത്തേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ യുവത്വം മുന്നോട്ട് വന്നിരിക്കുന്നു. അതോടൊപ്പം വെല്ലുവിളികള്‍ക്കിടയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്തി കൂടുതല്‍ ന്യൂ ജെന്‍ സംരംഭകരും ഉയര്‍ന്നുവരുന്നുണ്ട്.
വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ കഥകള്‍ വിവരിക്കുന്ന Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പരയില്‍ ഇന്ന് അലന്‍ കണ്ണാട്ട് & ചിക്കു ഫിലിപ്പ്- കണ്ണാട്ട് അരുണ്‍ ഗ്രൂപ്പ് ഡയറക്റ്റര്‍മാര്‍.
മേഖല:
$ 1986 ല്‍ അരുണ്‍ തോമസ് കണ്ണാട്ടാണ് സ്ഥാപനം ആരംഭിച്ചത്
$ 2016 ല്‍ മകനായ അലന്‍ കണ്ണാട്ടും അരുണ്‍ തോമസിന്റെ അനന്തരവന്‍ ചിക്കു മട്ടയ്ക്കല്‍ ഫിലിപ്പും കമ്പനിയുടെ നേതൃത്വത്തിലെത്തി
$ ഏകദേശം 100 കോടി രൂപ ടേണോവറുണ്ട്
നേട്ടം:
അലന്‍ കുവൈറ്റിലും ചിക്കു മുംബൈയിലും ജോലി ചെയ്ത അനുഭവ സമ്പത്തുമായാണ് കുടുംബ സംരംഭത്തിന്റെ ഭാഗമാകുന്നത്. ഒന്നര വര്‍ഷം കൊണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും ടീം വര്‍ക്ക് കൊണ്ട് അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. 2016 ല്‍ 12 ബ്രാഞ്ചുകള്‍ ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കേരളത്തിനകത്തും പുറത്തുമായി 30 ബ്രാഞ്ചുകള്‍ ഉണ്ട്.
125 ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കി. കിട്ടുന്ന ലാഭത്തില്‍ നിന്നൊരു പങ്ക് സമൂഹത്തിനായി മാറ്റിവെക്കുക എന്ന നയത്തിന്റെ ഭാഗമായി, കോവിഡ് കാലത്ത് ജോലി ഇല്ലാത്ത കുടുംബങ്ങള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്കുമെല്ലാം സഹായം എത്തിക്കാന്‍ കഴിഞ്ഞു.
വെല്ലുവിളികളെ നേരിട്ടത്:
ആക്ഷന്‍ പ്ലാന്‍ പ്രകാരം ഡിജിറ്റല്‍ ബാങ്കിംഗ് അടക്കമുള്ള പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നു. കോവിഡ് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പുതിയ ശാഖകള്‍ തുറക്കാനും നിലവിലുള്ളവ ലോക്ക് ഡൗണ്‍ കാരണം പ്രവര്‍ത്തിക്കാനും കഴിയാതെ വന്നു.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നമ്മുടെ ടീമിനെ കൂടി പരിശീലിപ്പിക്കണം. 2018 മുതല്‍ 2020 വരെ കമ്പനിയുടെ എന്‍ബിഎഫ്‌സി രജിസ്‌ട്രേഷന് വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. അത് കണ്ണാട്ട് ഫിന്‍ഗോള്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന എന്‍ബിഎഫ്‌സി സ്ഥാപനത്തിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എല്ലാം ശരിയാവും എന്ന ഉറച്ച വിശ്വാസമാണ് അന്ന് മുന്നോട്ടുനയിച്ചത്.
തുടരും ....