'തിരിച്ചടികള്‍ തെറ്റു തിരുത്താനുള്ള അവസരം'; ബിസിനസിലെ അനുഭവപാഠം പങ്കിട്ട് അനു ടി ചെറിയാന്‍

വിവിധ ബിസിനസ് മേഖലകളില്‍ ഇന്ന് യുവാക്കള്‍ നേതൃനിരയിലേക്കെത്തിക്കഴിഞ്ഞു. പഴയ രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. ഇതാ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പരയില്‍ ഇന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് എട്ടുതറയില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അനു ടി ചെറിയാന്‍.
ബിസിനസ് ഇതുവരെ:
- ധനകാര്യ സേവന മേഖലയില്‍ 2001 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം. സ്വര്‍ണപ്പണയ വായ്പ നല്‍കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ചിട്ടി ബിസിനസിലേക്ക് കടന്നു.
- എട്ടുതറയില്‍ ഫിനാന്‍സ്, എട്ടുതറയില്‍ ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എട്ടുതറയില്‍ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഇപ്പോള്‍ ഗ്രൂപ്പിനു കീഴിലുള്ളത്. 10 ശാഖകളുള്ള ഗ്രൂപ്പിനു കീഴില്‍ അറുപതിലേറെ ജീവനക്കാരുണ്ട്.