ഈ യുവബിസിനസ് സാരഥി പറയുന്നു, 'നിങ്ങളുടെ ടീമില്‍ വിശ്വസിക്കുക'!

ബിസിനസുകളും ബിസിനസ് സാഹചര്യങ്ങളും മാറി. കേരളത്തിലെ വിവിധ മേഖലകളില്‍ ഇന്ന് യുവതലമുറയാണ് മുന്നില്‍ നിന്ന് ബിസിനസിനെ നയിക്കുന്നത്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, ബിസിനസ് രംഗത്തെ യുവ തലമുറയുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? വായിക്കാം. ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. ഇതാ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് ഡിബിഎസ് ഓട്ടോമോട്ടീവ് (ഫോര്‍വണ്‍ ഗ്രൂപ്പ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബിബിന്‍ ജോര്‍ജ് ചിറ്റേത്ത്.
ബിസിനസ് ഇതുവരെ:
- ടയര്‍, അനുബന്ധ സേവനങ്ങള്‍ എന്നിവയുമായി 2010 ല്‍ തുടക്കം
- നാലു പേര്‍ ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം ചുരുങ്ങിയ സമയം കൊണ്ട് മികച്ച വളര്‍ച്ചയിലേക്ക്. ബ്രിഡ്ജ്‌സ്റ്റോണ്‍, മിഷലിന്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായുള്ള കൂട്ടുകെട്ടിലൂടെ കൊച്ചിയിലെ മുന്‍നിര ടയര്‍ റീറ്റെയ്‌ലറായി
- രണ്ടാമത്തെ റീറ്റെയ്ല്‍ ഷോറൂം ആലുവയില്‍ തുറന്നു
- 9 കോടിലേറെ വിറ്റുവരവ്. അഞ്ചു വര്‍ഷം കൊണ്ടണ്ട് 15 ഷോറൂമുകള്‍ കൂടി ലക്ഷ്യമിടുന്നു