പരമ്പരാഗത ബിസിനസ് മേഖലകളില്‍ പോലും ഇന്ന് യുവാക്കള്‍ നേതൃനിരയിലേക്കെത്തിക്കഴിഞ്ഞു. പഴയ രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. ഇതാ
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് ഗ്രില്‍ ആന്‍ ചില്‍ ഫൗണ്ടര്‍ & മാനേജിംഗ് ഡയറക്റ്റര്‍ സി എം ഫസല്‍
റഹ്‌മാന്‍.
ബിസിനസ് ഇതുവരെ:
- കൊച്ചിയില്‍ തുടക്കം കുറിച്ച് അതിവേഗത്തില്‍ വളരുന്ന റെസ്റ്റോ കഫെ ശൃംഖല. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും യുകെ, യുഎസ്എ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ഉടന്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
- ഇന്ത്യയിലെ ഫുഡ് ബിസിനസ് ഫ്രാഞ്ചൈസി രംഗത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫുഡ് ബ്രാന്‍ഡ.
- കേരളത്തിലെ ഏഴാമത്തെ ഫ്രാഞ്ചൈസി ആലപ്പുഴയില്‍. 100 ശതമാനം ഫ്രഷ്, ക്വാളിറ്റി, ഹൈജീനിക്, ഹലാല്‍ എന്നിവ അടിസ്ഥാനതത്വമാക്കി പ്രവര്‍ത്തിക്കുന്നു.
നേട്ടം:
കസ്റ്റമേഴ്സ് സ്വീകരിക്കുമ്പോഴാണ് യഥാര്‍ത്ഥ നേട്ടം ഉണ്ടാകുന്നത്. ഗ്രില്‍ ആന്‍ ചില്ലിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനായി. പ്രവര്‍ത്തന മികവിന് മികച്ച ഫ്രാഞ്ചൈസി അവാര്‍ഡും മികച്ച ബാര്‍ബിക്യു അവാര്‍ഡും കിട്ടി. ഫ്രാഞ്ചൈസി ഉടമയ്ക്ക് നല്ല ലാഭം ലഭിക്കുന്ന തരത്തില്‍ ഫ്രാഞ്ചൈസി സിസ്റ്റം കൊണ്ടുവരാന്‍ കഴിഞ്ഞു. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഹൈജീന്‍ അവാര്‍ഡ് കിട്ടിയ സ്ഥാപനം എന്ന നിലയില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കുകയും ചെയ്യുന്നു.
വെല്ലുവിളികളുടെ അതിജീവനം:
പരാജയം വിജയത്തിലേക്കുള്ള വഴിയാണ്. തുടക്കത്തില്‍ പ്ലാനിംഗിലായിരിക്കും തെറ്റ് വരിക. അത് പഠിച്ച് തിരുത്താനാകും. സ്റ്റാഫ് അറേഞ്ച്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടാം. കോസ്റ്റ് കണ്‍ട്രോളിംഗും സൂക്ഷിക്കേണ്ട കാര്യമാണ്.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
എത്ര ഉയരത്തിലെത്തിയാലും പൂര്‍ണമായ വിജയം നേടി എന്നു ചിന്തിക്കരുത്. വീണ്ടും മുന്നേറാന്‍ ആ ചിന്ത തടസമാണ്. പുതിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെക്കണം. അതിനായി പ്രവര്‍ത്തിക്കണം. ജനങ്ങളുടെ സഹായമാണ് ബിസിനസിനെ വളര്‍ത്തുന്നത്. എത്ര വളര്‍ന്നാലും വിനയം കൈവിടരുത്. പരാജയങ്ങളെ പഠിക്കാനുള്ള അവസരം എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതി.
തുടരും...