വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, ബിസിനസ് രംഗത്തെ യുവ തലമുറയുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? വായിക്കാം. ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. ഇതാ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് ഭവനം അലൂമിനിയം പ്രോഡക്റ്റ്‌സ് പാര്‍ട്ണര്‍ ജെയ്സണ്‍ ജെയിംസ്.
ഭവനം അലൂമിനിയം പ്രോഡക്റ്റ്സ്/ ബിസിനസ് ഇതുവരെ:
- അലൂമിനിയം ആര്‍ക്കിടെക്ചറല്‍ സിസ്റ്റംസ്, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ ഉല്‍പ്പാദനവുമായി 2015 ല്‍ തുടക്കം
- വീടുകളുടെ ഇന്റീരിയറിന് ആവശ്യമായ അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത് നല്‍കുന്നു
- കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 9 ഷോറൂമുകള്‍
- നാലു വര്‍ഷത്തിനിടെ 1500 ലേറെ ഉപഭോക്താക്കള്‍
നേട്ടം:
കഴിഞ്ഞ വെള്ളപ്പൊക്കത്തോടെ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേണ്ട പലരും തിരിച്ചറിഞ്ഞു. പിന്നീട് വെള്ളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ കൂടുതല്‍ പ്രോജക്റ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞു. അലൂമിനിയം ഹോം ഇന്റീരിയര്‍/ആര്‍ക്കിടെക്ചറല്‍ ഉല്‍പ്പന്നങ്ങളുടെ ഇമേജ് മാറ്റിയെടുക്കാനും പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതും ഏറെക്കാലം നിലനില്‍ക്കുന്നതുമായ അലൂമിനിയം ഉല്‍പ്പന്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും കഴിഞ്ഞു. ഫര്‍ണിച്ചര്‍ മാനുഫാക്ചറര്‍ അസോസിയേഷന്റെ ഇന്നവേറ്റീവ് ഫര്‍ണിച്ചര്‍ അവാര്‍ഡ് ലഭിച്ചു. ആഗോള വിപണിയിലേക്ക് പ്രവേശിക്കാനും കൂടുതല്‍ പേര്‍ക്ക് ജോലിയും ഉപജീവനമാര്‍ഗവും നല്‍കാനും കഴിഞ്ഞു.
വെല്ലുവിളികളുടെ അതിജീവനം:
വിപണിയെയും അതിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങളെയും മനസിലാക്കുക എന്നതായിരുന്നു വെല്ലുവിളി. റീറ്റെയ്ല്‍ ഷോപ്പുകള്‍ തുറക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ അത് പലപ്പോഴും അത്യാവശ്യവുമാണ്. വലിയ ആസൂത്രണം നടത്തി വെല്ലുവിളികള്‍ നേരിടാനായി.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
മികച്ചൊരു ടീമിനെ കെട്ടിപ്പടുത്താല്‍ നിങ്ങളുടെ ദൗര്‍ബല്യത്തെ അവരുടെ പ്രകടനം കൊണ്ട് മറികടക്കാനാകും. ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക.
തുടരും...