

പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇന്നത്തെ യുവ സംരംഭകരുടേത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് താഴയില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ജിനോയ് ജോണ്‍.
രാജ്യത്ത് കോര്‍ ബാങ്കിംഗ് സിസ്റ്റം ഉപയോഗിച്ച് നിധി ബിസിനസ് തുടങ്ങിയ ആദ്യ സ്ഥാപനമാണ് ഞങ്ങളുടേത്. അതുകൊണ്ട് കേരളത്തിലെ ആദ്യ ഐഎസ്ഒ സര്‍ട്ടിഫൈഡ് നിധി കമ്പനിയാകാനും കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാംപെയ്നിന്റെ ഭാഗമാകുവാനും സാധിച്ചു.
NACH, UPI, QR code, Bharath Bill Pay എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കാഷ്ലെസ് ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലൂടെ സുതാര്യതയും വിശ്വാസ്യതയും സൃഷ്ടിക്കാന്‍ കഴിയുന്നു.
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ലെന്‍ഡിംഗ് NBFC ആയി താഴയില്‍ ഫിനാന്‍സിനെ മാറ്റാനായി. കാഷ്ഫ്ളോ അനാലിസിസ്, EKYC, ESign തുടങ്ങിയ നൂതന സാങ്കേതികമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും അതില്‍ നിന്ന് അവസരങ്ങള്‍ കണ്ടെത്താനാണ് താഴയില്‍ ഗ്രൂപ്പ് ശ്രമിക്കുന്നത്.
ചെയ്യുന്ന ജോലിയില്‍ സത്യസന്ധതയും നിയമാനുസൃതം അര്‍പ്പണബോധവുമുണ്ടെങ്കില്‍ ബിസിനസ് വിജയിക്കും.
തുടരും...
Read DhanamOnline in English
Subscribe to Dhanam Magazine