Begin typing your search above and press return to search.
'ബിസിനസുകാര്‍ ഒളിംപിക്‌സിലെ ജിംനാസ്റ്റുകളെ പോലെ ചടുലമായിരിക്കാന്‍ പഠിക്കണം'; നെസ്റ്റ് ഗ്രൂപ്പ് സാരഥി പറയുന്നു
ബിസിനസില്‍ ഇപ്പോള്‍ 'യുവജനോത്സവ' മാണ്. എക്കാലത്തും, ബിസിനസില്‍ മാത്രമല്ല മറ്റെല്ലാ രംഗത്തും, യുവതലമുറ ഉദിച്ചുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊരു സവിശേഷതയുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന ബിസിനസുകളെ, പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ചടുലതയോടെ നയിക്കാന്‍ മുന്‍പെന്നത്തേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ യുവത്വം മുന്നോട്ട് വന്നിരിക്കുന്നു. അതോടൊപ്പം വെല്ലുവിളികള്‍ക്കിടയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്തി കൂടുതല്‍ ന്യൂ ജെന്‍ സംരംഭകരും ഉയര്‍ന്നുവരുന്നുണ്ട്.
പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരുടേത്. ഇതിനിടയില്‍ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്.
വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയേറെയാണ്. കാരണം ഇവരെ ഉറ്റു നോക്കുന്ന, ഇവരില്‍ നിന്ന് പ്രചോദനം തേടുന്ന മറ്റനേകം നവസംരംഭകരുണ്ട്. ധനം ഓണനാളില്‍ യുവ ബിസിനസ് സാരഥികളിലേക്ക് ഇറങ്ങിച്ചെന്നതും അതുകൊണ്ട് കൂടിയാണ്.
ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ അനുഭവ ചിത്രങ്ങള്‍. സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളു വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന Top & Emerging Young Business Leaders of Kerala വിവിധ ലേഖനങ്ങളായി ധനം ഓണ്‍ലൈനില്‍ വായിക്കൂ. ഇന്ന് നെസ്റ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്ററും നെസ്റ്റ് ഡിജിറ്റലിന്റെ സിഇഓയുമായ നസ്‌നിന്‍ ജഹാംഗിര്‍.
മേഖല :
- എയര്‍ലൈന്‍സ്, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, നിര്‍മാണ കമ്പനികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സംരംഭക മേഖലകള്‍ക്ക് ആവശ്യമായ സോഫ്‌റ്റ്വെയറുകള്‍ നിര്‍മിച്ചു നല്‍കുന്നു.
- ഇന്ത്യയ്ക്ക് പുറമെ യുഎസ്എ, യൂറോപ്പ്്, മിഡ്ല്‍ ഈസ്റ്റ്, ജപ്പാന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലും സാന്നിധ്യം.
നേട്ടം:
2009 ല്‍ ബിടുബി മോഡലില്‍നിന്ന് ബിടുസിയിലേക്ക് ബിസിനസ് മോഡല്‍ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ കടുത്ത മത്സരവും വിപണിയെ കുറിച്ചുള്ള കുറഞ്ഞ അറിവും പ്രതിബന്ധങ്ങളായിരുന്നെങ്കിലും വിജയകരമായി പൂര്‍ത്തിയാ
ക്കാന്‍ കഴിഞ്ഞു. ദി സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മച്യൂരിറ്റി ലെവല്‍ 5 അംഗീകാരം നേടി.
വെല്ലുവിളികളുടെ അതിജീവനം:
2017 ല്‍ ഒരു പ്രമുഖ ഒഇഎം അവരുടെ പട്ടികയില്‍ നിന്ന് ഞങ്ങളെ ഒഴിവാക്കി. നെസ്റ്റിന്റെ സാങ്കേതിക വൈദഗ്ധ്യത്തോടുള്ള വെല്ലുവിളിയായാണ് അത് തോന്നിയത്. എന്നാല്‍ ക്രൈസിസ് മാനേജ്‌മെന്റ് ഇനിഷ്യേറ്റീവിനെ തുടര്‍ന്ന് ഞങ്ങളുടെ പുതിയ പോര്‍ട്ട്‌ഫോളിയോയില്‍ അവര്‍ ആകൃഷ്ടരാവുകയും ക്ലയ്ന്റിനെ തിരിച്ചുപിടിക്കുകയും ചെയ്തു.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
അവധി ദിവസങ്ങളില്‍ പോലും ബിസിനസ് കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തണം. ചെറിയൊരു അശ്രദ്ധ പോലും വലിയ പ്രശ്‌നം സൃഷ്ടിക്കും. കൃത്യ സമയത്തുള്ള നടപടികള്‍ വലിയ നഷ്ടം ഒഴിവാക്കും. ആസൂത്രണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍ പരാജയപ്പെടും. ഒളിംപിക്‌സിലെ ജിംനാസ്റ്റുകളെ പോലെ ചടുലമായിരിക്കാന്‍ പഠിക്കണം. വിനയാന്വിതയായിരിക്കുക. എത്ര അനുഭവ സമ്പത്ത് ഉണ്ടെങ്കിലും പഠിക്കാന്‍ പുതുതായി എപ്പോഴും ഉണ്ടാകും.
(തുടരും)
Next Story
Videos