'ബിസിനസ് തന്ത്രങ്ങളില്‍ വൈകാരികതയ്ക്ക് സ്ഥാനമില്ല'; വെല്ലുവിളികളുടെ അതിജീവനം പങ്കുവച്ച് മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മേധാവി

കാലങ്ങളായി നിലനില്‍ക്കുന്ന ബിസിനസുകളെ, പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ചടുലതയോടെ നയിക്കാന്‍ മുന്‍പെന്നത്തേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ യുവത്വം മുന്നോട്ട് വന്നിരിക്കുന്നു. അതോടൊപ്പം വെല്ലുവിളികള്‍ക്കിടയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്തി കൂടുതല്‍ ന്യൂ ജെന്‍ സംരംഭകരും ഉയര്‍ന്നുവരുന്നുണ്ട്.

പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരുടേത്. ഇതിനിടയില്‍ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് (ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ്) മാനേജിംഗ് ഡയറക്റ്റര്‍ ഷംലാല്‍ അഹമ്മദ്.
ബിസിനസ് ഇതുവരെ:
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്
  • പത്തു രാജ്യങ്ങളിലായി 260 സ്റ്റോറുകളുള്ള ലോകത്തെ ഏറ്റവും വലിയ ഡയമണ്ട്്, ജൂവല്‍റി റീറ്റെയ്ല്‍ ശൃംഖലകളിലൊന്ന്
  • 1993 ല്‍ തുടങ്ങിയ സ്ഥാപനം ജൂവല്‍റി റീറ്റെയ്ല്‍, ആഭരണ നിര്‍മാണം, ഹോള്‍സെയ്ല്‍ യൂണിറ്റുകള്‍, ഡിസൈന്‍ സെന്ററുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു
  • 4.51 ശതകോടി ഡോളര്‍ വിറ്റുവരവ്
നേട്ടം:
ഹോള്‍സെയ്ല്‍ സൗകര്യവും നിര്‍മാണ ശാലകളുമടക്കം ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ വെല്ലുവിളികള്‍ അതിജീവിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബിസിനസ് കെട്ടിപ്പടുക്കാനായി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് സേവനവുമായി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാനും കഴിഞ്ഞു.
വെല്ലുവിളികളുടെ അതിജീവനം:
2006ലാണ് മിഡ്ല്‍ ഈസ്റ്റില്‍ ആദ്യമായി ഒരു ഷോറൂം തുറക്കുന്നത്. ദുബായ് അല്‍ ക്വസൈസിലായിരുന്നു അത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. ഷോപ്പ് അടച്ചു പൂട്ടി കോഴിക്കോട്ടേക്ക് മടങ്ങാമെന്ന് അഭിപ്രമായമുയര്‍ന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഷംലാല്‍ ഒരുക്കമായിരുന്നില്ല.
അടുത്ത അഞ്ചു വര്‍ഷം എന്താണ് പരാജയത്തിന് കാരണമെന്ന് സൂക്ഷ്മമായി പഠിക്കുകയും മേഖലയില്‍ കൂടുതല്‍ വിജ്ഞാനം ഉണ്ടാക്കുകയും ചെയ്തു. പിതാവ് എം പി അഹമ്മദിന്റെ ഉപദേശങ്ങള്‍ കൂടിയായപ്പോള്‍ അത് വിജയമായി.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. വൈകാരികത ബിസിനസ് തന്ത്രങ്ങളെ ഭരിക്കാന്‍ ഇടനല്‍കരുത്. ഓരോ പ്രതിസന്ധിയെയും അവസരമായി കാണുന്നതിലൂടെ വളരാനുള്ള സാഹചര്യമുണ്ടാകും.

തുടരും...


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it