'നിങ്ങളിലുള്ള വിശ്വാസം കൈവിടാതിരിക്കുക, വിജയം അരികിലെത്തും'!

കേരളത്തിലെ പ്രധാന ബിസിനസ് മേഖലകളിലെല്ലാം ഇന്ന് യുവ നേതൃത്വത്തിന്റെ സജീവ സാന്നിധ്യം കാണാം. പഴയ രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്.

പ്രതിസന്ധികളെ അനുദിനം നേരിടേണ്ടി വരുന്നുമുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? വായിക്കാം.

ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. അത് കൊണ്ട് തന്നെ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയായി അവതരിപ്പിക്കുകയാണ്. സംരംഭകത്വ അനുഭവങ്ങള്‍ പങ്കിട്ട് ഇന്ന് ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍& മാനേജിംഗ് ഡയറക്റ്റര്‍, ഷരീഫ് മുഹമ്മദ്.

ക്യൂബ്‌സ് ഇന്റര്‍നാഷണല്‍/ ബിസിനസ് ഇതുവരെ:

  • 2011 ല്‍ ഖത്തറിലാണ് ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പിറവി. പിന്നീട് ഇന്ത്യ, യുഎഇ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു
  • ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് കണ്‍സ്ട്രക്ഷന്‍, സിവില്‍ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചറല്‍ സര്‍വീസസ്, ഫുഡ് ഇറക്കുമതി കയറ്റുമതി, ജനറല്‍ ട്രേഡിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഫ്എംസിജി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.


നേട്ടം:

ഗ്രൂപ്പിന് കീഴിലുള്ള ഓരോ സ്ഥാപനത്തിലെയും ജീവനക്കാരാണ് ഏത് നേട്ടത്തിനും അവകാശികള്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കൊച്ചിയിലെ വേഗത്തില്‍ വളരുന്ന ലോജിസ്റ്റിക്‌സ് കമ്പനികളിലൊന്നായി മാറാന്‍ ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്‌സിന് കഴിഞ്ഞു.

തിരിച്ചടികള്‍ തരണം ചെയ്തത്:

തുടക്കത്തില്‍ മിക്ക സ്റ്റാര്‍ട്ടപ്പുകളെയും പോലെ ഏറെ കഷ്ടപ്പെട്ടു. ബിസിനസ് വിജയം എന്ന ഒരേയൊരു ലക്ഷ്യവുമായാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. പരാജയം എന്നത് നമ്മളുടെ കാഴ്ചപ്പാട് മാത്രം ആണ്. കാരണം നമ്മൾ നേരിടുന്ന ഓരോ തിരിച്ചടികളും നമ്മൾക്കു പുതിയ ഒരു ദിശ സ്വീകരിക്കുവാനുള്ള അവസരമാണ്. വിജയിക്കണം, മുന്നേറണം എന്നുള്ള വാശിയും കരുത്തുമാണ് നമ്മൾക്ക് ഓരോ പരാജയവും യഥാർത്ഥത്തിൽ നൽകുന്നത്.

വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:

ഒരിക്കലും നിങ്ങളില്‍ തന്നെയുള്ള വിശ്വാസം ഉപേക്ഷിക്കരുത്. എന്തു ചെയ്യുന്നു, എപ്പോള്‍ ചെയ്യുന്നു എന്നതിന് പ്രസക്തിയില്ല, കഠിനാധ്വാനം വിജയത്തിലെത്തിക്കും. എപ്പോഴും കാര്യങ്ങള്‍ ലളിതമായി കണ്ടു വെറുതെയിരിക്കാനാവില്ല, വിജയം നേടണമെങ്കില്‍ പ്രവര്‍ത്തിച്ചേ മതിയാകൂ. നിരന്തരമായ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും, പ്രതിസന്ധികളെ തരണം ചെയ്യാനാകും.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it