'എന്നെ ബിസിനസിലേക്ക് നയിച്ചത് ആ താല്‍പ്പര്യം' യുവസംരംഭകന്‍ തരുണ്‍ ലീ ജോസ് പറയുന്നു

ബിസിനസിലേക്ക് ഓരോരുത്തരെയും നയിക്കുന്നത് ഓരോ കാരണങ്ങളാകും. സ്വന്തം താല്‍പ്പര്യങ്ങള്‍, സ്വയം അനുഭവിച്ച പ്രശ്‌നങ്ങള്‍ അങ്ങനെ പലതും. സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയമന്ത്രങ്ങള്‍ പങ്കുവെയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് റോംസ് ന്‍ റാക്‌സ് പെറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് & ഗ്രൂമിംഗ് പാര്‍ലര്‍ ഡയറക്റ്റര്‍ തരുണ്‍ ലീ ജോസ്

ബിസിനസിലേക്ക് വന്നത്
  • വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള അവശ്യ സാധനങ്ങള്‍ക്കൊപ്പം ഗ്രൂമിംഗ് സേവനങ്ങളും നല്‍കുന്നതിനായി 2018 ലാണ് സ്ഥാപനത്തിന്റെ തുടക്കം
  • മികച്ച പ്രൊഫഷണലുകളുടെ സേവനം ഗ്രൂമിംഗ് വിഭാഗത്തില്‍ ലഭ്യമാക്കുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഈ മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായി വളരാന്‍ വളരെ പെട്ടെന്നു തന്നെ സ്ഥാപനത്തിനായി.
നേട്ടം:

വളര്‍ത്തു മൃഗങ്ങളോടും പക്ഷികളോടുമുള്ള താല്‍പ്പര്യമാണ് എന്നെ ഈ ബിസിനസിലേക്ക് ആകര്‍ഷിപ്പിച്ചത്. തുടക്കത്തില്‍ തന്നെ കമ്പനിയുടെ ബിസിനസ് മോഡല്‍ പരക്കെ അംഗീകരിക്കപ്പെട്ടു. ആദ്യ വര്‍ഷം തന്നെ നിരവധി ഫ്രാഞ്ചൈസി അന്വേഷണങ്ങളാണ് ഞങ്ങളെ തേടി എത്തിയത്. എല്ലായ്‌പ്പോഴും പുതിയ വില്‍പ്പന റെക്കോര്‍ഡുകള്‍ കൈവരിക്കാനാകുന്നു.

വെല്ലുവിളികളെ നേരിട്ടത്:

ബിസിനസില്‍ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല എന്ന ഭാഗ്യം കടാക്ഷിച്ചെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വലുതും ചെറുതുമായ സ്ഥാപനങ്ങളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്. സേവനങ്ങളിലെ ഗുണനിലവാരം ഞങ്ങള്‍ ഉറപ്പു വരുത്തുന്നു. അത് മത്സരത്തില്‍ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.

വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:

അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരുന്നാല്‍ വിജയം എപ്പോഴും കൂടെയുണ്ടാകും. കോവിഡ് കാലത്ത് പ്രവര്‍ത്തനത്തില്‍ വരുത്തിയ മാറ്റങ്ങളിലൂടെ മികച്ച ബിസിനസ് നടത്തിയത് പല കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ബിസിനസ് ഒരു പാഷനാണെങ്കില്‍ അതിനായി ആത്മാര്‍പ്പണം നടത്തിയാല്‍ നിങ്ങള്‍ നിങ്ങളുടെ മേഖലയില്‍ നമ്പര്‍ വണ്‍ ആകുക തന്നെ ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it