Begin typing your search above and press return to search.
'തടസങ്ങളില്‍ പതറരുത്, മറികടന്ന് മുന്നേറുക'; വിജയ പാഠങ്ങള്‍ പങ്കുവെച്ച് ടി&എം സിഗ്‌നേച്ചറിന്റെ സ്ഥാപക ടിയ
യുവ നേതൃത്വം മുന്നില്‍ നിന്നു നയിക്കുന്ന ബിസിനസുകളുടെ കാലം കൂടിയാണിത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുമ്പോള്‍ പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് ടി& എം സിഗ്‌നേച്ചര്‍ ഫൗണ്ടര്‍ & ഡിസൈനര്‍ ടിയ നീല്‍ കരിക്കശ്ശേരി.
ടി& എം സിഗ്‌നേച്ചര്‍ - ബിസിനസ് ഇതുവരെ:
- 2015 ല്‍ തുടക്കം
- പ്രധാനമായും ബ്രൈഡല്‍ വസ്ത്രങ്ങളില്‍ ശ്രദ്ധ. അതോടൊപ്പം സ്ത്രീകളുടെ പാര്‍ട്ടി വെയര്‍, ഗൗണ്‍, കണ്ടംപററി, ഇന്‍ഡോ ഫ്യൂഷന്‍ ഗാര്‍മന്റ്സ് എന്നിവയും ഒരുക്കുന്നു
- നൂലിഴ മുതല്‍ സെമി പ്രെഷ്യസ് സ്റ്റോണ്‍ വരെ ഓരോ ചെറുകാര്യങ്ങളിലും പുലര്‍ത്തുന്ന ശ്രദ്ധ കേരളത്തിലെ ബ്രൈഡല്‍ വസ്ത്ര വിപണിയില്‍ പുതിയ ബെഞ്ച്മാര്‍ക്ക് തന്നെ സൃഷ്ടിച്ചു
നേട്ടം:
സൗത്ത് ഇന്ത്യയിലെ മികച്ച ഡിസൈനര്‍ക്കുള്ള സിംഗ്ബി ഫാഷന്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞു. കൂടാതെ നിരവധി സെലിബ്രിറ്റികളുടെ വിവാഹത്തിന് വസ്ത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. ഭാവന, സാന്ദ്ര തോമസ്, ഭാമ, ഐലീന& ബാലു വര്‍ഗീസ്, ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക മാണി, റേച്ചല്‍ മാണി, ആന്റണി പെപെ & അനീഷ തുടങ്ങിയവര്‍ അതില്‍ പെടുന്നു.
വെല്ലുവിളികളുടെ അതിജീവനം:
ഈ സംരംഭത്തിന് നൈപുണ്യമുള്ള വിശ്വസ്തരായ തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു, എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ ബംഗാളില്‍ നിന്നും ഒഡിഷയില്‍ നിന്നുമൊക്കെയുള്ള ഇത്തരം തൊഴിലാളികളെ നിയമിക്കാന്‍ ഭയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള പ്രശ്നങ്ങളില്ല.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
പരാജയത്തിനും മൂല്യമുണ്ട്. നിങ്ങള്‍ക്ക് സ്വയം അറിയാനും പഠിക്കാനുമുള്ള അവസരം അത് നല്‍കുന്നു. പുനര്‍വിചിന്തനത്തിനും ബിസിനസ് മെച്ചപ്പെടുത്താന്‍ പുതിയ വഴികള്‍ തേടുവാനും അത് പ്രാപ്തമാക്കുന്നു. സമകാലിക വിവരങ്ങള്‍ അറിഞ്ഞിരിക്കണം. എന്നാല്‍ ആരുടെയും പരാജയം ആഗ്രഹിക്കരുത്. നിങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാകണം ലക്ഷ്യം. കൂട്ടായ്മയാണ് ഏതൊരു സംരംഭത്തിന്റെയും വിജയം.
തുടരും....
Next Story
Videos