'പ്രതിസന്ധികളില്‍ തുണയായത് നിശ്ചയദാര്‍ഢ്യം'; അനുഭവപാഠം തുറന്ന് പറഞ്ഞ് യുവസംരംഭകന്‍
ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാന ബിസിനസ് മേഖലകളിലും യുവ നേതൃത്വത്തിന്റെ സജീവ സാന്നിധ്യം കാണാം. പഴയ രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. പ്രതിസന്ധികളെ അനുദിനം നേരിടേണ്ടി വരുന്നുമുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? വായിക്കാം. ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. അത് കൊണ്ട് തന്നെ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയായി അവതരിപ്പിക്കുകയാണ്. സംരംഭകത്വ അനുഭവങ്ങള്‍ പങ്കിട്ട് ഇന്ന് വി ജി സി ബീനയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, വിഷ്ണു വിജയന്‍.
ബിസിനസ് ഇതുവരെ:
- വിജയന്‍ പിള്ള എന്ന സംരംഭകന്‍ 1988 ലാണ് ബിസിനസില്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് വി ജി സി ബീന എന്ന പേരില്‍ ഹാര്‍ഡ്വെയര്‍ ഷോപ്പിന് തുടക്കമിടുന്നത്
- ദക്ഷിണേന്ത്യയിലെ ആദ്യ ടൈല്‍സ് ഷോറൂമുകളിലൊന്നായ ടൈല്‍ ഡിസ്‌പ്ലേ സെന്റര്‍ കായംകുളത്ത് തുറന്നു
- 2007ലാണ് മകന്‍ വിഷ്ണു വിജയന്‍ ബിസിനസിലേക്ക് കടക്കുന്നത്