നിങ്ങളുടെ ബ്രാന്‍ഡിന് വ്യക്തിത്വമുണ്ടോ; ഒന്നു പരിശോധിച്ചു നോക്കാം
നമുക്ക് എല്ലാവര്‍ക്കും ഓരോ വ്യക്തിത്വങ്ങളുണ്ട്. എന്റെ വ്യക്തിത്വമല്ല നിങ്ങളുടേത്. ഓരോരുത്തരിലും അതു വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് നമ്മള്‍ ഉപയോഗിക്കുന്ന ഓരോ ബ്രാന്റുകള്‍ക്കും ഓരോ വ്യക്തിത്വമുണ്ട്. അതു ഒരു പക്ഷെ അറിഞ്ഞുകൊണ്ട് വളര്‍ത്തിയതാവാം, അല്ല എങ്കില്‍ കാലക്രമേണ ഉണ്ടായിവന്നതാവാം. അതായത് ഒന്നില്ലേല്‍ ഒരു സ്ഥാപനത്തിന് എന്ത് സ്വഭാവമാണ് വേണ്ടത് എന്ന് മുന്‍കൂട്ടി തീരുമാനിച്ച് അതിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാം. അല്ലെങ്കില്‍ ആ സംരംഭകന്റെ സ്വഭാവമാവും ആ സ്ഥാപനത്തിനും വരിക. കാരണം ഒരു വ്യക്തിയുടെ സ്വഭാവത്തിനനുസരിച്ചാവുമല്ലോ സ്ഥാപനത്തില്‍ തീരുമാനങ്ങള്‍ എടുക്കുക.
ഈ തീരുമാനങ്ങളുടെ ആകെതുകയാണ് സ്ഥാപനത്തിന്റെ വ്യക്തിത്വം. ഇതിനൊരു പ്രശ്‌നമുള്ളത്, സംരംഭകന്റെ സ്വഭാവത്തിന്റെ മോശം വശം പോലും ബ്രാന്‍ഡിന്റെ സ്വഭാവത്തെ സ്വാധീനിക്കും എന്നതാണ്. അതിനാല്‍ ഒരു സ്ഥാപനം ആരംഭിക്കുമ്പോള്‍ തന്നെ അതിന്റെ സ്വഭാവമെന്താവണം എന്ന് തീരുമാനിക്കണം.
വികസിപ്പിച്ചിരുന്നു. ഒരു ബ്രാന്‍ഡിന്റെ സ്വഭാവത്തിന് 5 തലങ്ങള്‍ ഉണ്ടെന്നാണ് അവര്‍ സ്ഥാപിക്കുന്നത്. ഈ 5 തലങ്ങളെ കുറിച്ച് നോക്കാം.
1. Sincerity: ഇത്തരം സ്വഭാവമുള്ള ബ്രാന്‍ഡുകള്‍ കാര്യങ്ങള്‍ ചുറ്റിവളക്കാതെ അതിശയോക്തി ഒട്ടും ചേര്‍ക്കാതെ നേരെ അവതരിപ്പിക്കും. ഒന്നും മറച്ചുവയ്ക്കാതെയാവും ജനങ്ങളുമായി അവര്‍ സംവദിക്കുക. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനായി അവര്‍ തെറ്റിദ്ധരിപ്പിക്കുന്ന ആവേശവും അതിശയവും ഉള്‍ക്കൊള്ളിക്കുന്ന തരം മാര്‍ക്കറ്റിംഗ് രീതികളൊന്നും പയറ്റില്ല. ഒളിയും മറയും ഇല്ലാതെ ഇവര്‍ കാര്യങ്ങള്‍ അറിയിക്കും. ഇത്തരം
ബ്രാന്‍ഡുകളുടെ പ്രധാന സ്വഭാവം Honest, real, genuine, pure, cheerful, friendly തുടങ്ങിയവയാണ്. ഈ സ്വഭാവം പൂര്‍ണമായും ഉള്ള ബ്രാന്‍ഡുകള്‍ നമുക്ക് കാണുവാന്‍ സാധിക്കില്ല. എന്നാല്‍ ഈ സ്വഭാവം മറ്റ് സ്വഭാവത്തെക്കാളും കൂടുതലുള്ള ബ്രാന്‍ഡുകളാണ് Lifebuoy, clinic plus, KP Namboodiris, Good Knight.
2. Excitement: അതിശയം ഉളവാക്കുന്ന രീതിയിലാണ് ഇത്തരം സ്വഭാവമുള്ള ബ്രാന്‍ഡുകള്‍ പെരുമാറുക. എല്ലാത്തിലും ഒരു സര്‍െ്രെപസ് ഒളിച്ചുവയ്ക്കും. Kinder Joy എന്ന ഉത്പന്നം കുട്ടികള്‍ ഇഷ്ടപ്പെടാന്‍ കാരണം ഈ പറഞ്ഞ surprise element ഉള്ളതുകൊണ്ടാണ്. ഇത്തരം ബ്രാന്‍ഡുകള്‍ യുവാക്കളെ ലക്ഷ്യമിട്ടുള്ളതും കാലത്തിനനുസരിച്ച് മാറ്റം അവരുടെ രൂപത്തിലും ഭാവത്തിലും കൊണ്ടുവരുന്നതുമാവും.
3. Competence: കൊതുകുതിരിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ബ്രാന്‍ഡ് ഏതാണ്? ടെലിവിഷനെ കുറിച്ചു ചിന്തിക്കുമ്പോഴോ? നിങ്ങളുടെ മനസ്സില്‍ വന്ന ബ്രാന്‍ഡ് ലക്ഷ്യമിടുന്നത് competence സ്വഭാവം കൈവരിക്കാനാണ്. ഇത്തരം ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റില്‍ ലീഡറാവാന്‍ ശ്രമിക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവരെക്കാളും ഏറ്റവുമാദ്യം ഉത്പന്നം മാര്‍ക്കറ്റില്‍ ഇറക്കാന്‍ ശ്രമിക്കും.
4. Sophistication: സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരെ ലക്ഷ്യംവച്ചുള്ള ബ്രാന്‍ഡുകളാണിവ. ഇത്തരം ബ്രാന്‍ഡുകള്‍ എല്ലാവര്‍ക്കും കരസ്ഥമാക്കാന്‍ കഴിയുന്നവയാവില്ല. Glamorous, Good looking തുടങ്ങിയ സ്വഭാവമാവും ഇത്തരം ബ്രാന്‍ഡുകളില്‍ കണ്ടുവരിക്ക. ഇത്തരം ഉത്പന്നം കരസ്ഥമാക്കുമ്പോള്‍ ഉപഭോക്താവിന് ഒരു prestigious feel ആയിരിക്കും ഉണ്ടാവുക. Rolex, Apple തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നവയാണ്.
5. Ruggedness: Harley Davidson, Old spice, Woodland, Adidas തുടങ്ങിയ ബ്രാന്‍ഡുകളില്‍ പൊതുവെ കാണുന്ന ഒരു വ്യക്തിത്വം എന്താണ്? ഒരു roughnessആണ് ഇത്തരം ബ്രാന്‍ഡുകളില്‍ കാണുന്നത്. ഇവരുടെ ആശയങ്ങള്‍ എല്ലാം വളരെ ശക്തമായിരിക്കും, മാത്രമല്ല പരസ്യങ്ങളില്‍ കഥാപാത്രങ്ങള്‍ പോലും കായികക്ഷമത ഉള്ളവരായിരിക്കും. ആ ഉത്പന്നം ഉപയോഗിക്കുന്നവര്‍ക്ക് ഒരു ആത്മവിശ്വാസം ലഭിക്കുന്ന അനുഭൂതി ഉണ്ടാകും.
ഇത്തരത്തില്‍ ഏത് വ്യക്തിത്വമാണ് നമ്മുടെ ഭാവിയിലെ ബ്രാന്‍ഡിന് വേണ്ടത് എന്ന് നിശ്ചയിച്ചുകഴിഞ്ഞാല്‍ അടുത്ത ഘട്ടം ആ വ്യക്തിത്വത്തെ ബിസിനസ്സിലെ എല്ലാ കാര്യങ്ങളിലും നടപ്പിലാക്കുക എന്നതാണ്. അതു ലോഗോ മുതല്‍, ഉപയോഗിക്കുന്ന നിറത്തിലും, സ്ഥാപനത്തിലെ തൊഴിലാളികളില്‍ പോലും അതു പ്രതിഫലിക്കേണ്ടതുണ്ട്.