സംരംഭകർക്കും മികച്ച ലീഡർ ആകാം; ഈ ഗുണങ്ങൾ സ്വന്തമാക്കൂ

സംരംഭകർക്കും മികച്ച ലീഡർ ആകാം; ഈ ഗുണങ്ങൾ സ്വന്തമാക്കൂ
Published on

ലോകം പ്രതിസന്ധി നേരിടുന്നു. വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം അതിന്റെ തിക്തഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നു. വെല്ലുവിളികളുടെ ഇക്കാലത്ത് മികച്ച നേതൃപാടവമുണ്ടെങ്കിലേ പിടിച്ചു നില്‍ക്കാനാവൂ. എന്തൊക്കെയാണ് കൊറോണക്കാലത്ത് മികവ് നിലനിര്‍ത്താന്‍ ഒരു സംരംഭകന്/ ലീഡര്‍ക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍. ഹാവാര്‍ഡ് ബിസിനസ് സ്‌കൂളിലെ അധ്യാപകന്‍ ജോണ്‍ എ ക്വല്‍ച്ചിന്റെ അഭിപ്രായത്തില്‍ ഈ ഏഴു ഗുണങ്ങള്‍ വേണം

1. ശാന്തത (Calm)

നിങ്ങളുടെ തൊഴിലാളികള്‍, ഉപഭോക്താക്കള്‍, സപ്ലയേഴ്‌സ് തുടങ്ങിയവരൊക്കെ നിങ്ങള്‍ എത്രമാത്രം ശാന്തമായാണ് കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് നോക്കുക. ഇത്തരം അനിശ്ചിതത്വത്തിനിടയില്‍ ശാന്തനായിരിക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും.

2. ആത്മവിശ്വാസം (Confidence)

നിങ്ങള്‍ ശാന്തനായിരിക്കണം. എന്നാല്‍ അനങ്ങാതിരിക്കേണ്ട കാര്യമില്ല. ഏതു പ്രതിസന്ധിയെയും തരണം ചെയ്യും എന്ന ആത്മവിശ്വാസം നിങ്ങള്‍ക്ക് പ്രകടിപ്പിക്കാനാകണം. ഏറ്റവും കുറഞ്ഞ പരിക്കുകളോടെ നിങ്ങളുടെ സ്ഥാപനം വിജയത്തിലെത്തുമെന്ന പ്രതീക്ഷ നിങ്ങളെ ആശ്രയിച്ചിരിക്കുന്നവര്‍ക്ക് തോന്നണം.

3. ആശയവിനിമയം (Communication)

നിങ്ങള്‍ നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കണം. ഇത് കുപ്രചരണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. എന്താണ് ആദ്യം പറയേണ്ടത്, എങ്ങനെ പറയണം തുടങ്ങിയ കാര്യത്തില്‍ ആസൂത്രണമികവോടെ വേണം ആശയവിനിമയം നടത്താന്‍. എത്രയും പെട്ടെന്ന് കാര്യങ്ങള്‍ അറിയിക്കാനാവണം. വൈകുന്നത് സ്ഥിതി മോശമാക്കും. നിശബ്ദതയാണ് കുപ്രചരണങ്ങളുടെ ഉല്‍പ്പാദന ശാലയെന്ന് അറിയണം.

4. സഹവര്‍ത്തിത്വം (Collaboration)

എല്ലാ കാര്യത്തിനുമുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് അറിയണമെന്നില്ല. അതാരും പ്രതീക്ഷിക്കുന്നുമില്ല. എല്ലാ വിഭവങ്ങളും പ്രയോജനപ്പെടുത്തേണ്ട അവസരമാണിത്. ജീവനക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുക. അവരെ ഉള്‍പ്പെടുത്തി ടാക്‌സ് ഫോഴ്‌സും സബ് ടാസ്‌ക്‌ഫോഴ്‌സും രൂപീകരിക്കുക. പ്രതിസന്ധിയെ തരണം ചെയ്യാന്‍ ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാനാകുമെന്ന് മനസ്സിലാക്കി ഉപയോഗിക്കുക. തൊഴിലാളികളെ കൂടി പങ്കാളികളാക്കുന്നതോടെ കുപ്രചരണങ്ങള്‍ പ്രചരിക്കുന്നതിനും കുറവുണ്ടാകും.

5. സമൂഹം (Community)

നാമെല്ലാം ജീവിക്കുന്നതും ഫാക്ടറികള്‍ നിലനില്‍ക്കുന്നതും എല്ലാം ഒരു സമൂഹത്തിലാണ്. നമ്മുടെ സ്ഥാപനത്തില്‍ മാത്രമല്ല, സമൂഹത്തിലും നേതൃപരമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുക. സമൂഹത്തില്‍ സൗഹാര്‍ദ്ദപരമായി ഇടപെട്ട് ഓരോരുത്തരെയും പിന്തണച്ചുള്ള പ്രവര്‍ത്തനത്തിന് തയാറാവുക.

6. സഹാനുഭൂതി (Compassion)

ഈ സമയത്ത് അത്യാവശ്യമായ കാര്യമാണത്. നിങ്ങളെ ആശ്രയിച്ചു കഴിയുന്ന നിങ്ങളുടെ ജീവനക്കാരില്‍ പലരും ബുദ്ധിമുട്ട് നേരിടുമ്പോഴാണ് നിങ്ങള്‍ അവസരത്തിനൊത്തുയരേണ്ടത്. ജീവനക്കാരില്‍ പലര്‍ക്കും വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ ഉള്ളവരായിരിക്കും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുള്ളവരായിരിക്കാം. വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നവര്‍ക്ക് അതിനനുസരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക. പ്രതിസന്ധിയുടെ കാലത്തെ സഹാനുഭൂതിയോടെയുള്ള പ്രവര്‍ത്തനം ലീഡര്‍ഷിപ്പിന്റെ ഉരകല്ലാണ്.

7. പണം (Cash)

പ്രതിസന്ധി ഘട്ടങ്ങളില്‍ വലിയ പ്രാധാന്യമുണ്ട് പണത്തിന്. സംരംഭത്തിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങള്‍ നോക്കണം. വികാരപരമായല്ല, സംരംഭത്തിന്റെ ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ട് ബുദ്ധിപരമായി വേണം പണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍. പണം ലാഭിക്കാനായി ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനം പ്രധാനമാണ്. അതാണ് നാളെ നിങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാകുമോ എന്നു തീരുമാനിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com