എസ്എംഇ ഐപിഒയ്ക്ക് ഒരുങ്ങും മുന്‍പ് മാറ്റങ്ങള്‍ക്കായി തയാറാകാം, സ്ഥാപനത്തെ സിസ്റ്റം ഡ്രിവണാക്കി മാറ്റാം

ലക്ഷ്യത്തിലേക്ക് ഒരുമിച്ചു മുന്നേറാന്‍ തീരുമാനിക്കുന്ന സ്ഥാപനം അതിന് വേണ്ട മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും തയാറാകും
ipo in sme sector
canva
Published on

ഒരു സ്ഥാപനത്തില്‍ ചേഞ്ച് മാനേജ്‌മെന്റ് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, അതിന്റെ സുഗമമായ നടപടിക്രമങ്ങള്‍ക്ക് പലപ്പോഴും തടസമായി പൊതുവെ കണ്ടുവരാറുള്ളത് ജീവനക്കാരുടെ സഹകരണക്കുറവാണ്. മുമ്പ് നമ്മള്‍ ചര്‍ച്ച ചെയ്തതു പോലെ എസ്എംഇ ഐപിഒയ്ക്ക് സ്ഥാപനം പോകുന്നതുകൊണ്ട് ജീവനക്കാര്‍ക്കും ഭാവിയില്‍ ഒരുപാട് ഗുണങ്ങളുണ്ട്. ഇത് മനസിലാക്കുന്ന ജീവനക്കാര്‍ ഐപിഒയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളോട് സഹകരിക്കും.

ഐപിഒയുടെ ഭാഗമായി മര്‍ച്ചന്റ് ബാങ്കറും എക്സ്ചേഞ്ചുകളും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്ഥാപനം കൃത്യമായ നടപടിക്രമങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണമെന്നത്. ഒരു വ്യക്തി മാത്രം കൈകാര്യം ചെയ്യുന്ന ഒരുകാര്യം അയാളുടെ അഭാവത്തില്‍ വ്യക്തമായ പ്രക്രിയയിലൂടെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ എളുപ്പമല്ല. ഇത് സ്ഥാപനത്തിന്റെ റിസ്‌ക് അധികമാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഓഹരി വിപണിയില്‍ നിന്ന് പണം സ്വരൂപിക്കുന്നതിന് മുമ്പായി ഇത്തരം മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.

എസ്എംഇ ഐപിഒ എന്നത് വലിയൊരു ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു മുന്നേറാന്‍ തീരുമാനിക്കുന്ന സ്ഥാപനം അതിന് വേണ്ട മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും തയാറാകും. ഇത്തരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വിജയിച്ചാല്‍ പതിയെ ആവശ്യമായ നടപടിക്രമങ്ങള്‍ കൃത്യമായി നടപ്പാക്കി, സ്ഥാപനത്തെ സിസ്റ്റം ഡ്രിവണാക്കി മാറ്റാം. ഇത്തരം ഒരു സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ പുറമേയുള്ളവര്‍ തയാറാവും. ബാങ്കുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കടമായി പണം സ്വരൂപിക്കാനും എളുപ്പം കഴിയും. എസ്എംഇ ഐപിഒയ്ക്ക് വേണ്ടി തയാറെടുക്കുന്ന പ്രക്രിയയില്‍ ഒരു സ്ഥാപനത്തിന് ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ ചര്‍ച്ച ചെയ്തതിന്റെ തുടര്‍ച്ചയാണ് ഈ ലേഖനം.

ബിസിനസിനെ പൂര്‍ണമായോ ഭാഗികമായോ വില്‍ക്കല്‍

രണ്ട് പതിറ്റാണ്ടിലേറെയായി വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രൊമോട്ടറില്‍ ഒരാളാണ് ഞാന്‍. നിക്ഷേപ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പലരോടും ആസ്തികള്‍ എന്താണെന്ന് ചോദിക്കേണ്ടി വരാറുണ്ട്. ഇതിന്റെ മറുപടികള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും.

ഇവരുടെയൊക്കെ പ്രധാന ആസ്തി അവരുടെ ബിസിനസ് തന്നെയാണ്. എന്നാല്‍ ഇതിന്റെ ശരിയായ മൂല്യം മിക്കവര്‍ക്കും അറിയില്ല. വ്യക്തിപരമായ ആസ്തികളില്‍ പലതും ബിസിനസ് ആവശ്യത്തിനായി എടുത്ത വായ്പകള്‍ക്ക് ഈടായി നല്‍കിയിട്ടുണ്ടാവും. പലപ്പോഴും മക്കളുടെ വിവാഹമോ പഠനമോ തുടങ്ങിയ വലിയ തുകകള്‍ ആവശ്യമായി വരുമ്പോള്‍ എല്ലാം ബിസിനസിനെ ബാധിക്കാത്ത രീതിയില്‍ പണം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നും മനസിലായി.

എന്നാല്‍ തന്റെ സ്ഥാപനത്തിന്റെ ഓഹരികളില്‍ ഒരു ചെറിയ ശതമാനം വില്‍പ്പന നടത്തി ഈ തുക കരസ്ഥമാക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. തന്റെ ബിസിനസിന്റെ മൂല്യം എന്താണെന്ന് വ്യക്തമായി അറിയാനും ഇവര്‍ക്ക് കഴിയാറില്ല. ഈ പറഞ്ഞ രണ്ട് പ്രശ്‌നങ്ങളെയും എസ്എംഇ ഐപിഒ ചെയ്ത ഒരു ബിസിനസുകാരന് അനായാസമായി പരിഹരിക്കാം. ലിസ്റ്റ് ചെയ്യപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഓഹരി മൂല്യം എത്രയാണെന്ന് എല്ലാ ദിവസവും മാര്‍ക്കറ്റ് അറിയിച്ചുകൊണ്ടേയിരിക്കും. അതില്‍ നിന്ന് കുറച്ച് വില്‍ക്കണമെങ്കില്‍ അതും സാധ്യമാണ്. എസ്എംഇ ഐപിഒയ്ക്ക് വേണ്ടി സ്ഥാപനത്തെ തയാറാക്കുന്ന പ്രക്രിയയില്‍ ഉണ്ടാകുന്ന ഗുണകരമായ മാറ്റങ്ങളെ കുറിച്ച് തുടര്‍ന്നുള്ള ലക്കങ്ങളില്‍ എഴുതാം.

(ധനം ബിസിനസ് മാഗസിന്‍ 2025 നവംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com