ഇന്ത്യന്‍ നിര്‍മിത സാങ്കേതിക വിദ്യയില്‍ ആദ്യ 5 ജി കോള്‍

ഐ ഐ ടി ഹൈദരാബാദും ഡബ്ല്യു സിഗ്ഗ് നെറ്റ്വര്‍ക്‌സ് കമ്പനിയും സഹകരിച്ച് ( IIT Hyderabad (IITH) and WiSig Networks )നിര്‍മിച്ച് 5 ജി ഒരാണ്‍ ബ്രോഡ് ബാന്‍ഡ് സാങ്കേതിക ORAN compliant 5G infra solutionsസംവിധാനത്തിലൂടെ ആദ്യ കാള്‍ നടത്താന്‍ സാധിച്ചതായി ഐ ഐ ടി അറിയിച്ചു.

തദ്ദേശീയ മായി രൂപപ്പെടുത്തി 5 ജി(5G) ഒരാന്‍ സംവിധാനത്തിലൂടെ ഇന്ത്യയില്‍ വയര്‍ലെസ്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സ്വന്തമായി വികസിപ്പിക്കാന്‍ കഴിയുമെന്ന് ഐ ഐ ടി അറിയിച്ചു.

ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചതോടെ 5 ജി രംഗത്ത് മുന്നില്‍ എത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഐ ഐ ടിയും ഡബ്ലിയു സിഗ്ഗ് നെറ്റ്വര്‍ക്‌സ് സംയുക്തമായി 100 5 ജി പേറ്റന്റുകള്‍ സ്വന്തമാക്കിയതായി, ഐ ഐ ടി ഡയറക്ടര്‍ ബി എസ് മൂര്‍ത്തി അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it