നിയന്ത്രണങ്ങള്‍ നീക്കി സ്വതന്ത്രമാകുക: ആഗോള പ്രവചന മാതൃക- ഭാഗം10

ധീരമായ പരിഷ്‌കരണത്തിനും വീണ്ടുവിചാരമില്ലാത്ത വികസനത്തിനും ഇടയിലുള്ള രേഖ നേര്‍ത്തതാണ്
നിയന്ത്രണങ്ങള്‍ നീക്കി
സ്വതന്ത്രമാകുക: ആഗോള പ്രവചന മാതൃക- ഭാഗം10
Published on

ആഗോളതലത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അതെങ്ങനെ സംഭവിക്കുന്നു എന്നും അറിഞ്ഞിരിക്കേണ്ടത് സംരംഭകരെ സംബന്ധിച്ച് പ്രധാനമാണ്. ബിസിനസ് നിലനിര്‍ത്താനും വിജയം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വരാനിരിക്കുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ അവര്‍ക്കാകണം.

അതിന് സഹായകരമായ രീതിയില്‍ ഞാന്‍ ഒരു ആഗോള പ്രവചന മാതൃക (Global Prediction Model) ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാരണങ്ങള്‍ (Causes), പ്രവര്‍ത്തനങ്ങള്‍(Actions), ഫലങ്ങള്‍ (Effestc) എന്നിങ്ങനെ.

Figure 1: Global Prediction Model
Figure 1: Global Prediction Model

ട്രംപ് ഭരണകൂടം നടപ്പാക്കുന്ന യുഎസ് നയങ്ങളാണ് ഭൂരിഭാഗം മാറ്റങ്ങള്‍ക്കും പിന്നില്‍ എന്നതിനാല്‍ഈ മാതൃകയില്‍ ഞാന്‍ യുഎസ് കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്.

മുന്‍ ലക്കങ്ങളില്‍ ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന വിവിധ കാരണങ്ങളെകുറിച്ചും 'ആക്ഷന്‍സ്+ഇഫക്ട്സ്' എന്ന ഭാഗത്തില്‍ നിന്നുള്ള കുടിയേറ്റത്തെ (Immigration) കുറിച്ചും വിശദീകരിച്ചിരുന്നു. ഈ ലക്കത്തില്‍ ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന നിയന്ത്രണം എടുത്തു മാറ്റലിനെ (DE Regulation) കുറിച്ചാണ് വിശദമാക്കുന്നത്.

ഡീ റെഗുലേഷനു വേണ്ടിയുള്ള മാഗയുടെ ആവശ്യം

പതിറ്റാണ്ടുകളായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ രണ്ട് ധ്രുവങ്ങള്‍ക്കിടയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷയ്ക്കും നീതിക്കും വേണ്ടിയുള്ള നിയന്ത്രണത്തിനും (Regulation) സ്വാതന്ത്ര്യത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള നിയന്ത്രണം എടുത്തുമാറ്റലിനും (De Regulation) ഇടയില്‍. മാഗയുടെ വീക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുക എന്നത് കേവലം സാമ്പത്തിക പരിഷ്‌കാരം മാത്രമല്ല; അതൊരു ദാര്‍ശനികമായ തിരുത്തല്‍ കൂടിയാണ്. തെരഞ്ഞെടുക്കപ്പെടാത്ത ബ്യൂറോക്രാറ്റുകളുടെയും വേരുറച്ച സ്ഥാപനങ്ങളുടെയും പിരിമുറുക്കത്തില്‍ നിന്ന് വ്യക്തിഗതവും സംരംഭകപരവുമായ സ്വാതന്ത്ര്യം വീണ്ടെടുക്കലാണത്.

സ്വതന്ത്രമാകുന്ന സമ്പദ്‌വ്യവസ്ഥ

നിയന്ത്രണാധികാരമുള്ള വാഷിംഗ്ടണ്‍, പൗരന്മാരില്‍ നിന്നും സംരംഭകരില്‍ നിന്നും അധികാരം കവര്‍ന്ന് വിദൂര ഏജന്‍സികളുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്നുവെന്നതാണ് ഈ പ്രസ്ഥാനങ്ങള്‍ വിശ്വസിക്കുന്നത്. അത് മറികടക്കുന്നതിനായി ധീരമായ കമ്പോളാധിഷ്ഠിത നടപടികള്‍ വേണമെന്നാണ് മാഗ ആവശ്യപ്പെടുന്നത്.

ഊര്‍ജ സ്വാതന്ത്ര്യം,കാലാവസ്ഥ യാഥാര്‍ത്ഥ്യം: ആണവ, അടുത്ത തലമുറ ഊര്‍ജ സാങ്കേതികവിദ്യ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ ഉല്‍പ്പാദനം പരിമിതപ്പെടുത്തുന്ന പാരിസ്ഥിതിക നിയന്ത്രണ ഉത്തരവുകള്‍ റദ്ദാക്കുക. 'കാലാവസ്ഥ യാഥാര്‍ത്ഥ്യ'ത്തിന് ഊന്നല്‍ നല്‍കുക. യുഎസ് വ്യവസായത്തെ ദുര്‍ബലപ്പെടുത്തുന്ന ചെലവേറിയ കാര്‍ബണ്‍ പ്രതിബദ്ധതകളില്‍ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് ഊര്‍ജ സുരക്ഷയും സാമ്പത്തിക മത്സരക്ഷമതയും പിന്തുടരുക.

സാമ്പത്തിക അയവ് (Financial Flexibiltiy): കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതനുമായി ചെറുകിട ബാങ്കുകള്‍ക്കും ഫിന്‍ടെക്കുകള്‍ക്കുമുള്ള നിയമങ്ങള്‍ ലഘൂകരിക്കുക.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സ്വയംഭരണം: ആരോഗ്യ, വിദ്യാഭ്യാസ സേവന മേഖലയില്‍ സംസ്ഥാനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും സ്വതന്ത്രമായി നവീകരിക്കാന്‍ അനുവദിക്കുന്നതിന് ഫെഡറല്‍ മേല്‍നോട്ടം കുറയ്ക്കുക.

ഭരണപരമായ പുനഃക്രമീകരണം: തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ സ്ഥിരം ബ്യൂറോക്രാറ്റുകളല്ല. സാമ്പത്തിക വ്യാവസാ യിക നയങ്ങളില്‍ അന്തിമ അധികാരം കൈയാളുന്ന രീതിയില്‍ ഏജന്‍സികളെ പുനഃസംഘടിപ്പിക്കുക.

ഈ നടപടികളെല്ലാം സാമ്പത്തിക സ്വാതന്ത്ര്യമാണ് ദേശീയ ശക്തിയുടെ അടിസ്ഥാനമെന്നും അമിതമായ നിയന്ത്രണം നവീകരണത്തിനും വളര്‍ച്ചയ്ക്കും മേലുള്ള നിശബ്ദമായ നികുതിയാണെന്നുമുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

മാഗ ചിന്താധാരയുടെ സന്ദേശം വ്യക്തമാണ്. സര്‍ക്കാര്‍ ഒരു ചുവട് പിന്നോട്ട് വെയ്ക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ മുന്നോട്ട് വരുന്നു. ബ്യൂറോക്രസിയേക്കാള്‍ സംരംഭങ്ങളെ വിശ്വസിക്കുന്നതിലൂടെ, അമേരിക്കയുടെ അതിര്‍ത്തി മനോഭാവങ്ങളുമായി പൊരുത്തപ്പെടുന്ന ഉല്‍പ്പാദനക്ഷമത, നവീകരണം, മത്സരശേഷി എന്നിവയുടെ സ്വയം പര്യാപ്തമായ ഒരു ചാക്രികത പുനഃസ്ഥാപിക്കുക എന്നതാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന് പിന്നിലെ ലക്ഷ്യം.

അധികാരം തിരികെ ജനങ്ങളിലേക്ക്

അമേരിക്കയുടെ മുന്‍ഗണനകള്‍ ആരാണ് തീരുമാനിക്കുകയെന്ന കാര്യത്തിലെ വലിയൊരു മാറ്റത്തെയും ഡീ റെഗുലേഷന്‍ പ്രതിനിധീകരിക്കുന്നുണ്ട്. ആഗോള സ്ഥാപനങ്ങളില്‍ നിന്നും റെഗുലേറ്ററി ഏജന്‍സികളില്‍ നിന്നും അധികാരം പ്രാദേശിക വിഭാഗങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വങ്ങളിലേക്കും തിരികെയെത്തിക്കാന്‍ ഇത് ശ്രമിക്കുന്നു. അകലെയുള്ള തലസ്ഥാനത്ത് നിന്നുള്ള നിര്‍ദേശപ്രകാരമല്ല, മറിച്ച് അടിസ്ഥാന തലത്തില്‍ നിന്നാണ് അഭിവൃദ്ധി കെട്ടിപ്പടുക്കേണ്ടത് എന്ന ആശയത്തെ ഈ മാറ്റം ശക്തിപ്പെടുത്തുന്നു.

ഈ ചട്ടക്കൂടില്‍ കാലാവസ്ഥ യാഥാര്‍ത്ഥ്യം ഉള്‍പ്പെടുത്തുന്നത് വിശാലമായ രാഷ്ട്രീയ സന്ദേശത്തിനാണ് അടിവരയിടുന്നത്. ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങള്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നടത്തുമ്പോള്‍ പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട കാര്‍ബണ്‍ ലക്ഷ്യങ്ങള്‍ നേടാനായി അമേരിക്ക അതിന്റെ വ്യവസായങ്ങളെ തളര്‍ത്തരുത്.

മാഗ നയരൂപകര്‍ത്താക്കള്‍ നിയന്ത്രണങ്ങള്‍ക്ക് പകരം അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരണമെന്ന് വാദിക്കുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും കാര്‍ബണ്‍ നികുതികള്‍ക്കും മുകളിലായി ഇന്നൊവേഷന്‍, ആണവോര്‍ജം, കമ്പോള പിന്തുണ തുടങ്ങിയവയെ അനുകൂലിക്കുന്നു.

പലരെയും സംബന്ധിച്ച് ഇത് സാമ്പത്തിക പരിഷ്‌കരണത്തേക്കാള്‍ മുകളിലാണ്. സാംസ്‌കാരികവും നാഗരികവുമായ പുനഃസ്ഥാപനാണ്. അമേരിക്കയുടെ വിധി നിര്‍ണയിക്കുന്നത് അതിന്റെ നിര്‍മാതാക്കളാണ്, റെഗുലേറ്റര്‍മാരല്ല എന്ന വിശ്വാസം.

ഉപസംഹാരം: വാഗ്ദാനവും സ്വാതന്ത്ര്യത്തിന്റെ വിലയും

മാഗയുടെ ഡീ റെഗുലേഷന്‍ മാതൃക വേഗത്തിലുള്ള വളര്‍ച്ചയും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും പുതിയ സ്വയം പര്യാപ്തതയും വാഗ്ദാനം ചെയ്യുന്നുന്നുണ്ടെങ്കിലും അത് അസന്തുലിതാവസ്ഥയുടെ അപകട സാധ്യതകളും വഹിക്കുന്നുണ്ട്‌. അവിടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ അതിരുകടന്ന അവസ്ഥയിലേക്ക് എത്തിയേക്കാം.

ധീരമായ പരിഷ്‌കരണത്തിനും വീണ്ടുവിചാരമില്ലാത്ത വികസനത്തിനും ഇടയിലുള്ള രേഖ നേര്‍ത്തതാണെന്ന് ചരിത്രം കാണിക്കുന്നു. അതുകൊണ്ട് തുടര്‍ണ്ടാകുകുന്ന അസ്ഥിരത ക്ഷണിച്ചുവരുത്താതെ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആക്കം നിലനിര്‍ത്തുക എന്നതാണ് വെല്ലുവിളി. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com