നിങ്ങളുടെ കുടുംബ ബിസിനസ് വളര്‍ത്തി വലിയൊരു കോര്‍പ്പറേറ്റ് പ്രസ്ഥാനമായി മാറ്റാം; കോഴ്‌സില്‍ പങ്കെടുക്കാം
വിജയകരമായ ധാരാളം ഫാമിലി ബിസിനസുകളുണ്ട് ഇന്ത്യയില്‍. കേരളത്തിലും വിജയിച്ച ധാരാളം ഫാമിലി ബിസിനസുണ്ട്. കുടുംബ ബിസിനസുകളുടെ ഭാവിയെപ്പറ്റി ചോദിക്കുമ്പോള്‍ പലരും പറയുന്നത് ഇത്തരത്തിലാണ് 'തലമുറകളായി കൊണ്ടുനടക്കുന്ന ബിസിനസല്ലേ, ഇനിയും അതങ്ങനെ തന്നെ പോകും.'
കുടുംബ ബിസിനസുകളുടെ നേതൃത്വത്തിലുള്ളവര്‍ ഇതുപോലുള്ള കാഴ്ചപ്പാടുമായി ഇനിയിരുന്നാല്‍ ബിസിനസ് വളരില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ തകര്‍ന്നു പോകാനും സാധ്യതയുണ്ട്. സങ്കീര്‍ണമാണ് കുടുംബ ബിസിനസുകളുടെ നടത്തിപ്പും നിയന്ത്രണങ്ങളും. പുതിയ സാഹചര്യങ്ങളില്‍ കുടുംബ ബിസിനസുകളെ ആഗോളതലത്തിലേക്ക് വളര്‍ത്താനും അതേസമയം കെട്ടുറപ്പോടെ നിലനിര്‍ത്താനും പുതിയ ചില വൈദഗ്ധ്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.
ഇതിനായി കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (KMA) ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി മാനേജ്ഡ് ബിസിനസുമായി സഹകരിച്ച് സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഗ്ലോബല്‍ ഓണര്‍ മാനേജര്‍ പ്രോഗ്രാം എന്ന കോഴ്‌സ് അവതരിപ്പിക്കുകയാണ്.
'Mastery Matters: Fostering Management Excellence' എന്ന തീമിനെ കേന്ദ്രീകരിച്ച് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കെ.എം.എ മാനേജ്‌മെന്റ് എഡ്യുക്കേഷന്‍ പരിപാടികളിലൂടെ അംഗങ്ങളുടെ വൈദഗ്ധ്യം തേച്ചുമിനുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഈ പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നത്.
എന്താണ് ഗ്ലോബല്‍ ഓണര്‍ മാനേജര്‍ പ്രോഗ്രാം (GOMP)?
കുടുംബ ബിസിനസുകളുടെ ഉടമകളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാണിത്. മാസത്തില്‍ ഒന്നര ദിവസമാണ് (ശനിയാഴ്ചയും ഞായര്‍ ഉച്ചവരെയുമായി) ക്ലാസ് സമയം. പന്ത്രണ്ട് മാസം ദൈര്‍ഘ്യമുണ്ടാകും.പ്രാക്ടിക്കല്‍ ക്ലാസാണ് ഇതില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ വിപുലീകരണ സാധ്യതകള്‍ മനസിലാക്കാനും ആ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നും ഗ്ലോബല്‍ ഓണര്‍ മാനേജ്‌മെന്റ് പ്രോഗ്രാം സഹായിക്കും.
കുടുംബ ബിസിനസ് മാനേജ്‌മെന്റില്‍ പ്രത്യേകം പ്രാവിണ്യം നേടിയ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി മാനേജ്ഡ് ബിസിനസ് ആണ് GOMP നടത്തുന്നത്. കുടുംബ ബിസിനസുകളുടെ മേല്‍നോട്ടം, സംഘര്‍ഷങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴികള്‍, പിന്തുടര്‍ച്ചാക്രമം തീരുമാനിക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കാന്‍ പ്രാപ്തമാക്കുന്ന ഈ പരിശീലന പരിപാടി ബിസിനസ് സ്ട്രാറ്റജി, പ്രൊഫഷണലൈസേഷന്‍, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലും പുതിയ ഉള്‍ക്കാഴ്ച പകരും.
പ്രൊഫ.പരിമള്‍ മര്‍ചന്റ്, ഡോ.അനില്‍.ആര്‍.മേനോന്‍, പ്രൊഫ.സമിഷ് ദലാല്‍ തുടങ്ങിമാനേജ്‌മെന്റ് തലത്തില്‍ പ്രായോഗിക അറിവുകള്‍ പകര്‍ന്നു തരാന്‍ വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ളവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
12 മാസത്തെ പ്രോഗ്രാമിന്റെ കരിക്കുലത്തില്‍ എന്തെല്ലാം?
ടോപ് മാനേജ്‌മെന്റിന്റെ ജോലിയെന്താണ്? റിസള്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുള്ള മാനേജിംഗ് എങ്ങനെ? (What is the job of top management? Managing for Results?)
മാനേജ്‌മെന്റ് എന്നാല്‍ എന്താണ്? ഡിസൈനും എക്‌സിക്യൂഷനും എങ്ങനെ? (What is management? Design and Execution)
ഉപഭോക്തൃമാനേജ്‌മെന്റ് എങ്ങനെ - എങ്ങനെ മികച്ച ഉപഭോക്താക്കളെ കണ്ടെത്തും (Managing Customer - Getting advocate customers)
ഓപ്പറേഷന്‍സ് മാനേജ് ചെയ്യുന്നതെങ്ങനെ-ഗുണമേന്മയോടെ മൂല്യത്തിന്റെയും സമയത്തിന്റെയും അടിസ്ഥാനത്തിലുള്ള ഡെലിവറി (Managing Operations - Delivering quality, cost and in time.)
ആളുകളെ മാനേജ് ചെയ്യുന്നതെങ്ങനെ (Managing People - Developing an organization of commandos)
മണി മാനേജ്‌മെന്റ് (Managing Money - Balancing profitability, liquidity & solvency)
കോസ്റ്റ് മാനേജ്‌മന്റ് - (Managing Costs - to get strategic cost advantage)
സാഹചര്യങ്ങൾ മനസ്സിലാക്കല്‍ - (Understanding environment)
നെഗോഷ്യേഷന്‍ സ്‌കില്‍ വികസിപ്പിക്കല്‍ - (Developing Negotiation Skills)
ലീഡര്‍ഷിപ്പ് സ്‌കില്‍ വളര്‍ത്തിയെടുക്കല്‍ - (Developing Leadership Skills)
മാനേജിംഗ് സ്ട്രാറ്റജി - (Managing Strategy)
ബിസിനസ് പ്ലാന്‍ & ഫാമിലി പ്ലാന്‍ - (Business Plan and Family Plan)
പങ്കെടുത്തവര്‍ പറയുന്നു
''സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ദൈനംദിന ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിനെക്കുറിച്ചും വ്യവസായ മേഖലയിലെ മൂല്യ ശൃംഖലയെക്കുറിച്ചും മനസ്സിലാക്കാനായി. എങ്ങനെയാണ് ഗോള്‍സ് സെറ്റ് ചെയ്യേണ്ടതെന്നു മനസ്സിലാക്കാനായതും ഈ GOMP പ്രോഗ്രാമില്‍ നിന്നും നേടാനായ ചില ഗുണങ്ങളാണ്.'' - ഡോ. എസ്.സജികുമാര്‍, ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍
''വിശാലമായി ചിന്തിക്കാനും ആക്ഷന്‍ ഓറിയന്റഡ് ആയി പ്രവര്‍ത്തിക്കാനും കണ്ണു തുറപ്പിക്കുന്ന പരിപാടി''.- അഹമ്മദ് ഇഖ്ബാല്‍, ഒറേലിയം മാനേജിംഗ് ഡയറക്റ്റര്‍
''ആഗോള തലത്തിലുള്ള അറിവുകളും അനുഭവ സമ്പത്തും പങ്കുവയ്ക്കുന്ന ഫാക്വല്‍റ്റി ഈ GOMP പ്രോഗ്രാമിനെ വേറിട്ടതാക്കുന്നു. യഥാര്‍ത്ഥ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ലളിതമായി വിവരണങ്ങളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ മനസ്സിലാക്കാന്‍ എളുപ്പവുമാണ്.'' - ബേബി ജോണ്‍ ഷാജി, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍
''ഓരോ ക്ലാസും കേസ് സ്റ്റഡിയും പ്രായോഗികതയില്‍ വളരെ റിലേറ്റബ്ള്‍ ആണ്. വളരെ ലൈറ്റ് ആയ ക്ലാസ്സുകളെങ്കിലും ഏറെ അറിവ് സമ്പാദിക്കാന്‍ കഴിയുന്നവയാണ്.'' - സപ്നു ജോര്‍ജ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍
എവിടെയാണ് പരിശീലനം, എങ്ങനെ ചേരാം?
കൊച്ചിയില്‍ വെച്ച് വിജയകരമായി പൂര്‍ത്തിയായ രണ്ട് ബാച്ചിന് ശേഷം മൂന്നാമത്തെ ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. എറണാകുളം പനമ്പിള്ളി നഗറില്‍ കെ.എം.എ ഹാളില്‍ നടത്തുന്ന ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. കെ.എം.എ മെമ്പര്‍മാര്‍ക്ക് പ്രത്യേക ഫീസ് ഇളവും ലഭിക്കും.
കൂടുതല്‍ അറിയാം, നവംബര്‍ 11ന്
സ്ട്രാറ്റജിക് ബിസിനസ് ഫിനാന്‍സ് വിദഗ്ധനും മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസ് കണ്‍സള്‍ട്ടന്റും ഗ്ലോബല്‍ ഓണര്‍ മാനേജര്‍ പ്രോഗ്രാം ഫാക്കല്‍ട്ടിയുമായ ഡോ. അനില്‍ ആര്‍ മേനോന്‍ നയിക്കുന്ന 'Analysing Business Finances' എന്ന ഏകദിന ശില്‍പശാല, ബിസിനസിലെ ഫിനാന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്ക് പുറമെ ഗ്ലോബല്‍ ഓണര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിനെ കുറിച്ച് സമഗ്രമായ വിവരങ്ങളും ലഭ്യമാക്കും.
ഏതൊക്കെ മേഖലകളിലാകും അടുത്ത 12 മാസങ്ങള്‍ കൊണ്ട് പരിശീലനം നല്‍കുക, ആരൊക്കെയാകും ഫാക്കല്‍റ്റികള്‍ എന്നൊക്കെ വിശദമായി അറിയാന്‍ ഈ ശില്‍പ്പശാലയില്‍ സംബന്ധിച്ചാല്‍ മതി. സൗജന്യമായി നടത്തുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്ലോബല്‍ ഓണര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിനെ കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാനും സാധിക്കും. നവംബര്‍ 11നാണ് ശില്‍പശാല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 93244 35554, info@kma.org.in