

ബ്രാന്‍ഡിംഗ് വന്‍കിടക്കാര്‍ക്ക് പറ്റുന്ന കാര്യമല്ലേ. നമുക്കെന്തിനാ അത്. ചെറുകിട-ഇടത്തരം ബിസിനസുകാരുടെ പൊതുവേയുള്ള ചിന്താഗതിയാണിത്. പക്ഷേ ഒന്നോര്‍ക്കണം. പണ്ട് വളരെ ചെറിയ ബിസിനസായിരുന്നവയാണ് പിന്നീട് ലോകം അറിയുന്ന ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നത്. അതുകൊണ്ട് ബ്രാന്‍ഡിംഗ് ഏത് ചെറു സംരംഭത്തിനും ആരംഭം മുതല്‍ വേണം. ഏതൊരു ബിസിനസിന്റെയും അടിത്തറയാണ് ബ്രാന്‍ഡിംഗ്.
ലളിതമായി പറഞ്ഞാല്‍ ഇടപാടുകാര്‍ക്ക് നിങ്ങളുടെ കമ്പനി നല്‍കുന്ന ഉറപ്പാണത്. നിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് എന്ത് നല്‍കും. സമാനമായ മറ്റുള്ളവയില്‍ നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു. എന്നിവയെല്ലാം ബ്രാന്‍ഡ് പറയും. നിങ്ങളുടെ ലോഗോയേക്കാള്‍ ആഴത്തില്‍ ബ്രാന്‍ഡുകള്‍ പോകണം. പായ്‌ക്കേജിംഗ് മുതല്‍ ഇടപാടുകാരുമായുള്ള ഫോണ്‍ സംഭാഷണം വരെയുള്ള എല്ലാം ബ്രാന്‍ഡിംഗില്‍ ഉള്‍പ്പെടും.
വിപണിയില്‍ സമാന സ്വഭാവത്തിലുള്ള മറ്റ് കമ്പനികളുടെ ഉല്‍പ്പന്നം/ സേവനം എന്നിവയില്‍ വേറിട്ട് നിര്‍ത്താന്‍ ബ്രാന്‍ഡിംഗ് വേണം. ലോകത്തിലെ ഓരോ ബ്രാന്‍ഡ് നാമവും കേള്‍ക്കുമ്പോള്‍ തന്നെ ഉപഭോക്താവിന് അത് നല്‍കുന്ന അനുഭവം വേറിട്ടറിയാന്‍ സാധിക്കും.
ഉദാഹരണത്തിന് ആപ്പിള്‍ എന്ന് കേള്‍ക്കുമ്പോള്‍ ക്രിയേറ്റിവിറ്റിയും ഡിസൈനുമാകും വ്യക്തികളുടെ ഉള്ളില്‍ വരിക. അതുപോലെ കരുത്തുറ്റ ബ്രാന്‍ഡ് ഉല്‍പ്പന്നത്തിന്റെ മൂല്യവും കൂട്ടും. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കാനും ജനങ്ങള്‍ മടിക്കില്ല.
കഴിവുള്ള ജീവനക്കാരെ ആകര്‍ഷിക്കാനും മികച്ച സപ്ലയര്‍മാരെ ലഭിക്കാനുമൊക്കെ ബ്രാന്‍ഡിംഗ് സഹായകരമാണ്. നിക്ഷേപകരെ ആകര്‍ഷിക്കാനും ഉല്‍പ്പന്നശ്രേണി വിപുലീകരിക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനുമൊക്കെ ഇത് ഉപകരിക്കും.
1993ല്‍ കൊക്കോകോള പാര്‍ലെയുടെ ബെവ്‌റേജ് ബ്രാന്‍ഡിനായി നല്‍കിയത് 60 മില്യണ്‍ ഡോളറാണ്. പ്രധാനമായും തംസ് അപ്പ് എന്ന ബ്രാന്‍ഡിനായിരുന്നു ഇത്. മറ്റൊരു ആസ്തിയും കൈമാറാതെ ബ്രാന്‍ഡ് കൈമാറിയതില്‍ നിന്നാണ് ഇത്രയും തുക കിട്ടിയത്.
അപ്പോള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് എങ്ങനെ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാം എന്നു നോക്കാം. അതിനുള്ള ഏഴ് വഴികള്‍ ഇതാണ്:
Read DhanamOnline in English
Subscribe to Dhanam Magazine