

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അഥവാ, എം.എസ്.എം.ഇകള്‍ തൊഴിലവസരങ്ങളുടെ കലവറയാണ്, സാമ്പത്തിക മുന്നേറ്റത്തിന് നിദാനമാണ്, പുതിയ കണ്ടുപിടിത്തങ്ങളും വളര്‍ച്ചയും അവിടെ നിന്നാണ് കൂടുതലും വരുന്നത്. സംഗതി അങ്ങനെയൊക്കെയാണെങ്കിലും ഒരു വായ്പ കിട്ടാന്‍ എം.എസ്.എം.ഇ മേഖലയിലുള്ള സംരംഭകര്‍ വല്ലാത്ത പ്രയാസം അനുഭവിക്കുന്നുണ്ട്. പ്രധാന കാരണം, വായ്പക്ക് ഈടു നല്‍കുന്ന പ്രശ്‌നമാണ്. എന്നാലിപ്പോള്‍ ഒന്നും പണയം വെയ്ക്കാതെ തന്നെ ഒരു കോടി രൂപ വരെ വായ്പ എടുക്കാന്‍ സൗകര്യങ്ങളുണ്ട്. അതിന്റെ വിശദാംശങ്ങളാണ് ഇവിടെ പറയുന്നത്.
ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് എന്ന സംരംഭത്തിനു കീഴിലാണ് ഈ വായ്പ ലഭിക്കുക. കേന്ദ്രസര്‍ക്കാറിന്റെ എം.എസ്.എം.ഇ മന്ത്രാലയവും ചെറുകിട വ്യവസായ വികസന ബാങ്കും (സിഡ്ബി) ചേര്‍ന്നാണ് ഇത് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം 10 ലക്ഷം വരെ ബിസിനസ് വായ്പ നല്‍കുന്നുണ്ട്. സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്‌കീമില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വനിതാ സംരംഭകര്‍ക്ക് പുതിയ ബിസിനസ് ഫണ്ടിംഗിന് മുന്‍ഗണന നല്‍കുന്നു. അഞ്ചു കോടി രൂപ വരെ പി.എസ്.ബി വായ്പ നേടാന്‍ ഓണ്‍ലൈന്‍ സൗകര്യമുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉദാരമായ വ്യവസ്ഥകളാണ് ഈടില്ലാത്ത വായ്പക്കായി മുന്നോട്ടു വെക്കുന്നത്.
സ്വകാര്യ സ്വത്തോ, ബിസിനസിന്റെ ആസ്തികളോ പണയപ്പെടുത്തേണ്ടതില്ല. വായ്പാ യോഗ്യതക്കുള്ള പരിശോധനയും നടപടിക്രമങ്ങളും താരതമ്യേന എളുപ്പമാണ്. ഫണ്ട് വിട്ടുകിട്ടുന്നതിന് കാലതാമസം വരില്ല. ന്യായമായ പലിശ, തിരിച്ചടവ് വ്യവസ്ഥകളാണുള്ളത്. ഇലക്‌ട്രോണിക് മാര്‍ഗത്തില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ മിക്ക വായ്പാ ദാതാക്കളും അവസരം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വാഗ്ദാനങ്ങളാണ് സ്ഥാപനങ്ങള്‍ നല്‍കുന്നത്. ഏതായാലും, വായ്പ എടുക്കുന്നതിനു മുമ്പ് പലിശ നിരക്ക്, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്ഥാപനങ്ങള്‍ വിശദമായി മനസിലാക്കണം. അത് അതാതു സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് -വാഗ്ദാനം ഏതുമാകട്ടെ.
Read DhanamOnline in English
Subscribe to Dhanam Magazine