Begin typing your search above and press return to search.
ദീര്‍ഘകാല ബിസിനസ് വിജയം ഉറപ്പാക്കാന്‍ നിങ്ങള്‍ പിന്തുടരേണ്ട ബിസിനസ് തത്വം
മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രധാന ബിസിനസ് തത്വങ്ങളില്‍ ഒന്നാണ് ചിത്രം ഒന്നില്‍ കാണുന്നതു പോലെ എല്ലാ പ്രവര്‍ത്തനങ്ങളും പരമാവധി കാര്യക്ഷമതയോടെ നടത്തുക എന്നുള്ളത്.
എന്നിരുന്നാലും ഇത് തെറ്റായ ബിസിനസ് തത്വമാണെന്ന് ഞാന്‍ കരുതുന്നു. ഇത് ദീര്‍ഘകാല ബിസിനസ് പരാജയത്തിലേക്ക് നയിക്കും. അപ്പോള്‍ ദീര്‍ഘകാല ബിസിനസ് വിജയം ഉറപ്പാക്കാന്‍ സംരംഭകര്‍ സ്വീകരിക്കേണ്ട ബിസിനസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ശരിയായ ബിസിനസ് തത്വം എന്താണ്?
ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ എല്ലാ ബിസിനസുകള്‍ക്കും രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
1. ഒരു നിര്‍ണായക പ്രവര്‍ത്തനം (Critical Function).
2. അതിനെ പിന്തുണയ്ക്കുന്ന നിരവധി മറ്റു പ്രവര്‍ത്തനങ്ങള്‍ (Supporting Functions)
ചിത്രം രണ്ടില്‍ ഉദാഹരണമെന്ന നിലയില്‍, ഉല്‍പ്പാദനത്തെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും പിന്തുണയ്ക്കുന്ന ക്രിട്ടിക്കല്‍ ഫംഗ്ഷനായി കാണിച്ചിരിക്കുന്നു.
ദീര്‍ഘകാല ബിസിനസ് വിജയത്തിനായി സംരംഭങ്ങള്‍ പിന്തുടരേണ്ട ശരിയായ ബിസിനസ് തത്വം ക്രിട്ടിക്കല്‍ ഫംഗ്ഷന്‍ പരമാവധി കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കുക എന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതേസമയം അത്ര കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും സപ്പോര്‍ട്ടിംഗ് ഫംഗ്ഷനുകള്‍ ക്രിട്ടിക്കല്‍ ഫംഗ്ഷനെ പിന്തുണയ്ക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യണം.
ഇത് വിവാദപരമായതും വൈരുദ്ധ്യം തോന്നിക്കുന്നതുമായ പ്രസ്താവനയാണെന്ന് എനിക്കറിയാം. എല്ലാ പ്രവര്‍ത്തനങ്ങളും പരമാവധി കാര്യക്ഷമതയോടെ നടത്തുക എന്ന തത്വത്തില്‍ നിന്നാണ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മിക്ക സിദ്ധാന്തങ്ങളും സങ്കല്‍പ്പങ്ങളും രൂപപ്പെട്ടു വന്നിരിക്കുന്നത്.
Next Story
Videos