Begin typing your search above and press return to search.
എങ്ങനെ നല്ലൊരു സിഇഒ ആകാം? ഈ 5 കാര്യങ്ങള്‍ വായിക്കൂ
ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ഒട്ടനവധി പ്രൊഫഷണലുകള്‍ ചീഫ് എക്സിക്യുട്ടീവ് പദവി മോഹിക്കുന്നവരാണ്. പക്ഷേ വളരെ ചെറിയൊരു ശതമാനം മാത്രമേ ഈ പദവിയിലെത്തുന്നുള്ളൂ. എന്തായാലും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പദവി സ്വപ്നം കാണുന്ന നല്ലൊരു സിഇഒ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ ഒരു പുസ്തകമുണ്ട്; ടാറ്റ ബെയറിംഗ്സിന്റെ മുന്‍ സി ഇ ഒ ജി എസ് രത്തന്‍ എഴുതിയ ഈ പുസ്തകത്തില്‍ വിജയിയായ സി ഇ ഒ ആകുന്നതിനുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ട്. '10 Steps to the Boardroom' എന്ന ആ പുസ്തകത്തില്‍ നിന്നുള്ള അഞ്ച് മാര്‍ഗനിര്‍ദേശങ്ങളിതാ.
1. ഒരു പദവിയിലിരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യേണ്ടാത്തത് എന്നത് കൃത്യമായി നിര്‍വചിക്കുക. പോസിറ്റീവ് മനോഭാവം കെട്ടിപ്പടുക്കുക.
2.ക്ഷമാശീലം വളര്‍ത്തിയെടുക്കുക, വിമര്‍ശനങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്യുക, പഠിച്ചകാര്യങ്ങളില്‍ പലതും കളഞ്ഞും ഒപ്പം പുതിയ കാര്യങ്ങള്‍ പഠിക്കുക എന്നിവയെല്ലാം നല്ലൊരു സി ഇ ഒവിന് അത്യാവശ്യമായി വേണ്ട ഗുണഗണങ്ങളാണ്. രത്തന്‍ പറയുന്നു; ലഭിക്കുന്ന ഫീഡ്ബാക്കുകളില്‍ മൂന്നില്‍ രണ്ടുഭാഗം ഉപകാരപ്രദമായതാകും. എന്നാല്‍ മൂന്നില്‍ ഒരു ഭാഗം വെറും ചവറാകും. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തവയാണെങ്കില്‍ ഉദാഹരണങ്ങള്‍ ചോദിക്കുക.
3. എപ്പോഴും നല്ല മാതൃകകള്‍ തീര്‍ത്ത്, നല്ല രീതിയിലുള്ള കാര്യങ്ങള്‍ ചെയ്താവണം നിങ്ങള്‍ വെള്ളിവെളിച്ചത്തില്‍ നില്‍ക്കേണ്ടത്. നല്ലൊരു സിഇഒ ടീമിന്റെ ഏറ്റവും വലിയ ചാംമ്പ്യനാകണം. ഏറ്റവും മികച്ചവനാകണം. ടീമംഗങ്ങളെ ശാസിക്കേണ്ടതും ഉപദേശിക്കേണ്ടതും ഏറ്റവും സ്വകാര്യമായിട്ടാവണം. എന്നാല്‍ പ്രശംസിക്കേണ്ടത് മറ്റുള്ളവരുടെ മുന്നില്‍വെച്ചാവകണം.
4. ജോലികളും ഉത്തരവാദിത്തങ്ങളും വീതിച്ചു നല്‍കി ടീമിനെ മാനേജ് ചെയ്യാം. ടീം സ്പിരിറ്റ് വളര്‍ത്തിയെടുക്കണം. അതേസമയം ഓരോരുത്തരെയും കര്‍ത്തവ്യബോധത്തോടെ ചേര്‍ത്ത് നിര്‍ത്തണം.
5. ഓര്‍ഗനൈസേഷനിലെ അത്ര മികച്ച പ്രകടനമല്ലാത്ത മേഖലകള്‍ കണ്ടെത്തുക. അവയെ ടേണ്‍ എറൗണ്ട് ചെയ്ത് റിസള്‍ട്ട് കാണിച്ചുകൊടുക്കുക.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളും പിന്തുടര്‍ന്നുനോക്കൂ. എന്നിട്ട് റിസള്‍ട്ട് എന്താണെന്ന് ശ്രദ്ധിക്കൂ.
Next Story
Videos