മികച്ച തൊഴില്‍ബന്ധം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യണം?
തൊഴില്‍ പ്രശ്‌നങ്ങള്‍ കേരളത്തില്‍ വളരെയേറെ സങ്കീര്‍ണ്ണമാണ്. വളരുന്ന ഒരു കമ്പനിയില്‍ മികച്ചൊരു തൊഴില്‍ബന്ധവും തൊഴില്‍ സംസക്കാരവും ഉറപ്പാക്കിയെങ്കില്‍ മാത്രമേ മുന്നോട്ടുള്ള അതിന്റെ പ്രവര്‍ത്തനം സുഗമമാകുകയുള്ളൂ.
അതിലേക്കായി എന്തൊക്കെ ചെയ്യാനാകുമെന്ന വസ്തുത സംരംഭകര്‍ പരിശോധിക്കേണ്ടതുണ്ട്. തൊഴില്‍ബന്ധങ്ങളില്‍ രണ്ട് സുപ്രധാന ഘടകങ്ങളുണ്ടെന്ന് യുഎസ്.ടി ഗ്ലോബലിന്റെ മുന്‍ സിഇഒയും എസ്.പി ലൈഫ്‌കെയറിന്റെ ചെയര്‍മാനുമായ സാജന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു. ഒന്ന്, തൊഴിലാളികളും സ്ഥാപനവും തമ്മിലുള്ള ബന്ധം. രണ്ട്, തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ബാഹ്യഘടകങ്ങള്‍.
'ബാഹ്യഘടകങ്ങളെ നമുക്ക് ഒരിക്കലും നിയന്ത്രിക്കാനാകില്ല. എന്നാല്‍ ആഭ്യന്തര ഘടകങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലാഭവിഹിതം പങ്കിടല്‍, ഓഹരി പങ്കാളിത്തം, ജീവനക്കാരുടെ വളര്‍ച്ച, അവരുടെ ആരോഗ്യ സംരക്ഷണം, അവരുടെ കുടുംബങ്ങളുമായുള്ള സഹകരണം എന്നിവയിലൊക്കെ നൂതനമായ അനേകം മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്' സാജന്‍ പിള്ള അഭിപ്രായപ്പെട്ടു.
കരാറിന് ഉപരിയായി ജീവനക്കാര്‍ക്ക് എന്തൊക്കെ നല്‍കാനാകുമെന്നതും സംരംഭകര്‍ പരിശോധിക്കണമെന്നും അതിലൂടെ മാത്രമേ മികച്ച തൊഴില്‍ബന്ധം കെട്ടിപ്പടുക്കാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാഹ്യമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ശരിയായാലും തെറ്റായാലും സമചിത്തതയോടെ തന്ത്രപരമായി നേരിടുകയാണ് വേണ്ടത്. എന്നാല്‍ തൊഴില്‍ബന്ധം ഒരിക്കലും തകരാറിലാകാതെ നോക്കുകയും വേണം. കാരണം ഒരിക്കല്‍ അത് നഷ്ടപ്പെടുത്തിയാല്‍ പിന്നീടത് വളര്‍ത്തിയെടുക്കുകയെന്നത് വളരെയേറെ ദുഷ്‌ക്കരമാണ്.
ലേബര്‍ റിലേഷന്‍സില്‍ സ്‌പെഷലൈസേഷനുള്ള സീനിയറായിട്ടുള്ള ഒരു ലീഡര്‍ ഡിപ്പാര്‍ട്ടുമെന്റിന് നേതൃത്വം കൊടുക്കുകയും, ജീവനക്കാര്‍ക്കിടയിലെ സര്‍വ്വേകളിലൂടെ സ്ഥാപനത്തിലെ തൊഴില്‍ബന്ധത്തെ കൃത്യമായി നിര്‍ണ്ണയിക്കുകയും ചെയ്യണം.
പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് വലുതാകുന്നതിന് മുന്‍പ് തന്നെ എത്രയും വേഗം അതിലിടപെട്ടുകൊണ്ട് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും സാജന്‍ പിള്ള നിര്‍ദേശിക്കുന്നു.