ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാം, വഴികളിതാ
ചില ബിസിനസുകാരെങ്കിലും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. ഒരു ജീവനക്കാരന്‍ കൊഴിഞ്ഞുപോയാല്‍, പകരം ഒരാളെ കണ്ടെത്തുന്നതും അവര്‍ക്ക് ആ ജോലിയില്‍ പരിശീലനം നല്‍കുന്നതുമെല്ലാം സംരംഭകനെ സംബന്ധിച്ചിടത്തോളം ചെലവായിരിക്കാം. മികച്ച തൊഴില്‍ സംതൃപ്തി ലഭിക്കുന്നയിടം ജീവനക്കാര്‍ തേടിക്കൊണ്ടേയിരിക്കും. വേതനം, പദവി എന്നിവയെല്ലാം ജീവനക്കാരുടെ സംതൃപ്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെങ്കിലും ഓരോ ജീവനക്കാരെയും അര്‍ത്ഥവത്തായ ജോലികളില്‍, അതും അവരുടെ കഴിവിന് യോജിച്ചവയില്‍ ഏര്‍പ്പെടുത്തുന്നതാണ് 'എന്‍ഗേജ്ഡ് എംപ്ലോയി' യെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യഘടകം. അതിനൊപ്പം കമ്പനിയുടെ വിഷനും ഭാവി പ്രവര്‍ത്തനരേഖയും ടീമിന് വ്യക്തമായി മനസിലാക്കി കൊടുക്കണം. അതിലൂടെ തങ്ങളുടെ കമ്പനി എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും അതില്‍ തന്റെ റോള്‍ എന്താണെന്നും തിരിച്ചറിവുണ്ടാവുകയും അതിന്റെ ഭാഗമാകുകയും ചെയ്യും.