

സണ്‍ ടി വി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കലാനിതിമാരന്റെ മൊത്തം വാര്‍ഷിക ശമ്പളവും അനൂകൂല്യവും 87.50 കോടി രൂപയാണ്. അദ്ദേഹത്തിന്റെ പത്‌നി എക്‌സിക്യൂട്ടീവ് ഡയറക്ടറായ കാവേരി കലാനിതിക്കും 87.50 കോടി രൂപ ശമ്പളമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്.
കഴിഞ്ഞ ആഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ കലാനിതിമാരനെയും കാവേരി കലാനിതിയെയും തലസ്ഥാനങ്ങളില്‍ 25 % ശമ്പള വര്‍ധനവോടെ പുനര്‍നിയമിക്കുന്ന പ്രമേയത്തിന് എതിരായി ഭൂരിപക്ഷം ധനകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍ എതിര്‍ത്തു. കലാനിതി കുടുംബത്തിന് 75 % ഓഹരികള്‍ ഉള്ളതിനാല്‍ പ്രമേയം അംഗീകരിക്കുകയാണ് ചെയ്തത്.
ഇന്ത്യന്‍ കമ്പനി സി ഇ ഒ മാരില്‍ വളരെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ ടെക് മഹിന്ദ്ര തലവന്‍ സി പി ഗുര്‍നാനി, ഇന്‍ഫോസിസ് സീ ഇ ഒ സലില്‍ പരീഖ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി തലവന്‍ രാജേഷ് ഗോപിനാഥന്‍, ഹീറോ മോട്ടോകോര്‍പ്പ് എം ഡി പവന്‍ മുഞ്ചല്‍ തുടങ്ങിയവരാണ്.
ഗുര്‍നാനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 22 കോടി രൂപ. 2018 ല്‍ അദ്ദേഹത്തിന് ലഭിച്ച വാര്‍ഷിക ശമ്പളം 146.19 കോടി രൂപ എന്ന് കരുതപെടുന്നു. സലില്‍ പരീഖിനെ 2020-21 ല്‍ ലഭിച്ച ശമ്പളം 49 കോടി രൂപ, രാജേഷ് ഗോപിനാഥന് 20 കോടി രൂപ.
മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്ന ശമ്പളം ലഭിച്ച വരില്‍ എസ് എന്‍ സുബ്രമണ്യം (എല്‍ ആന്റ് ടി ) 31 കോടി, സത്യ നദെല്ല (മൈക്രോ സോഫ്റ്റ് ) 25.84 കോടി, പവന്‍ മുഞ്ചല്‍ (ഹീറോ മോട്ടോ കോര്‍പ്പ് ) 60 കോടി എന്നിങ്ങനെയാണ്. കോവിഡ് വ്യാപന കാലമായതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുകേഷ് അംബാനി ശമ്പളം കൈപ്പറ്റിയില്ല
Read DhanamOnline in English
Subscribe to Dhanam Magazine