വീട്ടില്‍ ഇരുന്നുള്ള ജോലി ശീലമാക്കേണ്ട; കടിഞ്ഞാണുമായി ഇന്‍ഫോസിസ്; പുതിയ ഹൈബ്രിഡ് വര്‍ക്ക് പോളിസി ഇങ്ങനെ

ജോബ് ലെവല്‍ 5 വരെയുള്ള ജീവനക്കാര്‍ മാസത്തില്‍ 10 ദിവസം നിര്‍ബന്ധമായി ഓഫീസില്‍ എത്തണം
Hybrid work policy
Hybrid work policyImage courtesy: Canva
Published on

വര്‍ക്ക് ഫ്രം ഹോം ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്‍ഫോസിസ്. സ്ഥിരമായി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നത് നിയന്ത്രിക്കുന്ന പുതിയ ഹൈബ്രിഡ് വര്‍ക്ക് പോളിസ് കമ്പനി നടപ്പിലാക്കി തുടങ്ങി. വര്‍ക്ക് ഫ്രം ഹോം ദിനങ്ങള്‍ കുറക്കുന്നതായി പുതിയ പോളിസിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി.

10 ദിവസം ഓഫീസില്‍ എത്തണം

മാസത്തില്‍ കുറഞ്ഞത് 10 ദിവസം ഓഫീസില്‍ എത്തണമെന്നാണ് പുതിയ വര്‍ക്ക് പോളിസിയില്‍ ആവശ്യപ്പെടുന്നത്. ഇത് പാലിക്കാത്ത ജീവനക്കാരുടെ വാര്‍ഷിക ലീവില്‍ നിന്ന് ഈ ദിവസങ്ങള്‍ നഷ്ടപ്പെടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


ബാധിക്കുന്നത് ആരെ?

ഇന്‍ഫോസിസിലെ ജോബ് ലെവല്‍ 5 വിഭാഗത്തിനും താഴെയുള്ളവര്‍ക്കുമാണ് ഇത് ബാധകമാകുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, സീനിയര്‍ എഞ്ചിനിയര്‍, സിസ്റ്റം എഞ്ചിനിയര്‍, കണ്‍സള്‍ട്ടന്റ് എന്നീ പദവികളിലുള്ളവര്‍ക്കാണ് പുതിയ ചട്ടം ബാധകമാകുന്നത്. ജോബ് ലെവര്‍ 6 ല്‍ വരുന്ന മാനേജര്‍, സീനിയര്‍ മാനേജര്‍, ഡെലിവറി മാനേജര്‍ തസ്തികകളില്‍ ഉള്ളവര്‍ക്ക് ഇത് ബാധകമല്ല. ഇന്റഫോസിസിന്റെ പ്രധാന എതിരാളികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ മാസത്തില്‍ അഞ്ചു ദിവസം നിര്‍ബന്ധ ഓഫീസ് ജോലി നയം നേരത്തെ നടപ്പാക്കിയിരുന്നു.

മൊബൈര്‍ ആപ്പ് ട്രാക്കിംഗ്

ഇതോടൊപ്പം, ഇന്‍ഫോസിസില്‍ പുതിയ ഹാജര്‍ സംവിധാനവും നിലവില്‍ വന്നു. പ്രത്യേക മൊബൈല്‍ ആപ്പിലാണ് ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടത്. വര്‍ക്ക് ഫ്രം ഹോം നിയന്ത്രണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് മൊബൈല്‍ ആപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com