മാഗ (MAGA)യുടെ തന്ത്രങ്ങള്‍: ആഗോള ജിഡിപിയില്‍ അമേരിക്കയുടെ വിഹിതം വര്‍ധിപ്പിക്കുക അന്തിമ ലക്ഷ്യം

ആഗോള പ്രവചന മാതൃക- ഭാഗം 14: ഈ ലേഖനം മാഗ (Make America Great Again) അജണ്ടയുടെ പ്രധാന തന്ത്രങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. വിദേശനയത്തെ കേവലം പ്രതികരണങ്ങളില്‍ നിന്ന് പക്വതയുള്ള താല്‍പര്യങ്ങള്‍ക്കധിഷ്ഠിതമായ യാഥാര്‍ഥ്യബോധത്തിലേക്ക് മാറ്റുക, ആഗോള വ്യവസായ ഭൂപടത്തെ പുനഃക്രമീകരിക്കുക എന്നിവയാണ് അവ.
us dollar
Image courtesy: Canva
Published on

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതോടെ അമേരിക്കയിലുണ്ടായ വലിയ സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്ന് എല്ലാ ബിസിനസുകാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ തീരുമാനങ്ങള്‍ ആഗോള വ്യാപാരം, തൊഴില്‍ വിപണി, മൂലധന പ്രവാഹം, നിക്ഷേപ തന്ത്രങ്ങള്‍ എന്നിവയെ ഇതിനകം തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന, എന്റെ 'ആഗോള പ്രവചന മാതൃക' ലോകത്തെ കാണുന്നത് കാരണങ്ങള്‍ (Causes), പ്രവര്‍ത്തനങ്ങള്‍ (Actions), ഫലങ്ങള്‍ (Effects) എന്നിങ്ങനെയാണ്.

Figure 1: Global Prediction Model
Figure 1: Global Prediction Model

ഈ ലേഖനം മാഗ (Make America Great Again) അജണ്ടയുടെ പ്രധാന തന്ത്രങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. വിദേശനയത്തെ കേവലം പ്രതികരണങ്ങളില്‍ നിന്ന് പക്വതയുള്ള താല്‍പര്യങ്ങള്‍ക്കധിഷ്ഠിതമായ യാഥാര്‍ഥ്യബോധത്തിലേക്ക് മാറ്റുക, ആഗോള വ്യവസായ ഭൂപടത്തെ പുനഃക്രമീകരിക്കുക എന്നിവയാണ് അവ.

1. പക്വതയാര്‍ന്ന വിദേശനയം- മുന്‍ഗണന യാഥാര്‍ഥ്യത്തിന്

സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചതു പോലെ പുതിയ ഭരണകൂടം ഒരു 'പക്വമായ' വിദേശനയത്തിലേക്ക് നീങ്ങുകയാണ്. ഈ സമീപനം പ്രത്യയശാസ്ത്രപരമായ ഇടപെടലുകളേക്കാള്‍ ദേശീയ താല്‍പര്യത്തിനും സ്ഥിരതക്കും മുന്‍ഗണന നല്‍കുന്നു.

- തന്ത്രപരമായ ശ്രദ്ധ: അവസാനമില്ലാത്ത യുദ്ധങ്ങളില്‍ മുഴുകുന്നതിന് പകരം, പ്രധാന എതിരാളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

-കരുത്തുറ്റ നയതന്ത്രം: സൈനികപരിഹാരങ്ങള്‍ തേടുന്നതിന് മുമ്പ് ചര്‍ച്ചകള്‍ക്കായി താരിഫുകള്‍ (നികുതികള്‍) ഉള്‍പ്പെടെയുള്ള

സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഒരു പ്രധാന ആയുധമായി ഉപയോഗിക്കുന്നു.

- പ്രവചനക്ഷമത: രാജ്യാന്തര സഖ്യങ്ങള്‍ അമേരിക്കന്‍ അഭിവൃദ്ധിക്ക് തടസം നില്‍ക്കുന്നതിന് പകരം, പിന്തുണക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് വിദേശനയത്തെ ആഭ്യന്തര സാമ്പത്തിക ലക്ഷ്യങ്ങളുമായി യോജിപ്പിക്കുന്നു.

2. താരിഫുകള്‍- വരുമാനത്തെയും പുനര്‍-വ്യവസായവല്‍ക്കരണത്തെയും മുന്നോട്ട് നയിക്കുന്നു

താരിഫുകള്‍ ഇനി വെറുമൊരു സംരക്ഷണ ഉപാധി മാത്രമല്ല; അവ താഴെ പറയുന്ന കാര്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്ത ഒരു ബഹുമുഖ സാമ്പത്തിക ഉപകരണമാണ്:

- സര്‍ക്കാര്‍ വരുമാനം: ആഭ്യന്തര നികുതി കുറക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം ഇറക്കുമതി നികുതിയിലൂടെ നികത്തുന്നു. ഇത് ധനക്കമ്മി മൂന്ന് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു.

- ആഭ്യന്തര ഉല്‍പാദനം: ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമായി അമേരിക്കയില്‍ സാധനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു 'വില മതില്‍' (ജൃശരല ണമഹഹ) സൃഷ്ടിക്കുന്നു. ഇത് വ്യവസായങ്ങള്‍ അമേരിക്കയിലേക്ക് തിരികെ വരാന്‍ പ്രേരിപ്പിക്കുന്നു.

-വിപണികള്‍ തുറക്കല്‍: ഇന്ത്യയോ ചൈനയോ പോലുള്ള ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേലുള്ള തടസങ്ങള്‍ നീക്കാന്‍ നിര്‍ബന്ധിക്കുന്നു.

3. നിര്‍ണായക സാങ്കേതിക വിദ്യകള്‍- ആധിപത്യം നിലനിര്‍ത്തല്‍

ലോകത്തെ മുന്‍നിര ശക്തിയായി തുടരുന്നതിന് അമേരിക്ക പുതിയ മേഖലകളില്‍ തങ്ങളുടെ മേധാവിത്തം ശക്തമായി സംരക്ഷിക്കുന്നു.

-നിര്‍മിത ബുദ്ധിയും റോബോട്ടിക്സും: നിര്‍മിത ബുദ്ധി, ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി അമേരിക്ക തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ പിന്തുണയും നിയന്ത്രണങ്ങളില്‍ ഇളവുകളും നല്‍കുന്നു.

-ഡ്രോണുകളും പ്രതിരോധവും: സാങ്കേതിക മേധാവിത്തം ഉറപ്പാക്കാന്‍ വാണിജ്യ- സൈനിക മേഖലകളില്‍ സ്വയംനിയന്ത്രിത സംവിധാനങ്ങള്‍ വേഗത്തിലാക്കുന്നു.

-കയറ്റുമതി നിയന്ത്രണങ്ങള്‍: ഘടനാപരമായ മുന്‍തൂക്കം നിലനിര്‍ത്തുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ചിപ്പുകളും അല്‍ഗോരിതങ്ങളും 'സൗഹൃദമല്ലാത്ത രാജ്യങ്ങളിലേക്ക്' പോകുന്നത് നിയന്ത്രിക്കുന്നു.

4. നിര്‍ണായക വ്യവസായങ്ങള്‍- ദേശീയ സുരക്ഷ പരമാധികാരം

ഒരു യുദ്ധമുണ്ടായാല്‍ അമേരിക്ക ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ ചില വ്യവസായങ്ങളെ 'നിര്‍ണായകമായവ' എന്ന് തരംതിരിച്ചിരിക്കുന്നു:

-കപ്പല്‍ നിര്‍മാണവും ഉരുക്കും: നാവികസേനയും ചരക്ക് കപ്പലുകളും വിദേശ ഡ്രൈ-ഡോക്കുകളെ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര യാര്‍ഡുകളെ പുനരുജ്ജീവിപ്പിക്കുന്നു.

-വിതരണ ശൃംഖലയുടെ കരുത്ത്: അത്യാവശ്യ മരുന്നുകള്‍, ധാതുക്കള്‍, പ്രതിരോധ ഘടകങ്ങള്‍ എന്നിവയുടെ ഉല്‍പാദനം അമേരിക്കന്‍ മണ്ണിലേക്ക് മാറ്റുന്നു.

5. പ്രധാന വ്യവസായങ്ങള്‍- എഐ കയറ്റുമതി വിപ്ലവം

ഒരുകാലത്ത് കുറഞ്ഞ വേതനമുള്ള രാജ്യങ്ങളിലേക്ക് പോയ വ്യവസായങ്ങള്‍ ഇപ്പോള്‍ എഐയും റോബോട്ടിക്സും കാരണം വീണ്ടും പ്രധാനപ്പെട്ടവയായി മാറുന്നു:

- ചെലവ് കുറയുന്നു: റോബോട്ടിക്സ് അര്‍ധ നൈപുണ്യ തൊഴിലാളികള്‍ക്ക് പകരമാകുമ്പോള്‍, അമേരിക്കയിലെ ഉയര്‍ന്ന തൊഴില്‍ ചെലവ് എന്ന പ്രതിസന്ധി ഇല്ലാതാകുന്നു.

-കയറ്റുമതി ശക്തികേന്ദ്രം: കുറഞ്ഞ ഊര്‍ജ ചെലവും റോബോട്ടിക് കാര്യക്ഷമതയും ഉപയോഗിച്ച് ഏഷ്യയേക്കാള്‍ കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ അമേരിക്കക്ക് കഴിയും. ഇത് ഏത് രാജ്യത്തേക്കുമുള്ള കയറ്റുമതി സാധ്യമാക്കുന്നു.

6.  മറ്റ് വ്യവസായങ്ങള്‍- സൗഹൃദ സ്രോതസുകള്‍

സുരക്ഷയെ ബാധിക്കാത്ത, വലിയ സാങ്കേതിക വിദ്യ ആവശ്യമില്ലാത്ത നിര്‍ണായകമല്ലാത്ത മറ്റ് വ്യവസായങ്ങള്‍ക്കായി സൗഹൃദ രാജ്യങ്ങളെ ഉപയോഗിക്കാമെന്ന ഫ്രണ്ട് ഷോറിങ് (Friend Shoring) മാതൃക സ്വീകരിക്കുന്നു:

-തന്ത്രപരമായ ഔട്ട്‌സോഴ്സിങ്: വിതരണ ശൃംഖലകളെ 'സൗഹൃദമല്ലാത്ത രാജ്യങ്ങളില്‍' നിന്ന് 'സൗഹൃദ രാജ്യങ്ങളിലേക്കും' മറ്റ് സഖ്യകക്ഷികളിലേക്കും മാറ്റുന്നു.

- മേഖലയിലെ സ്ഥിരത: അമേരിക്കന്‍ രാജ്യങ്ങള്‍ക്കിടയിലും വിശ്വസ്തരായ പങ്കാളികളുമായും ശക്തമായ സാമ്പത്തിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വ്യാപാരത്തെ പ്രയോജനപ്പെടുത്തുക.

ലോക ജിഡിപിയില്‍ വിഹിതം വര്‍ധിപ്പിക്കുന്നു

ആഗോള ജിഡിപിയില്‍ അമേരിക്കയുടെ വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ അന്തിമ ലക്ഷ്യം. അടുത്തിടെ നടന്ന നയ തീരുമാന ചര്‍ച്ചയില്‍ സ്റ്റീഫന്‍ മിരാന്‍ സൂചിപ്പിച്ചത് പോലെ, അമേരിക്കന്‍ ഡോളറിന്റെ ആഗോള ആധിപത്യം നിലനിര്‍ത്താന്‍ വേഗത്തില്‍ വളരുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ അത്യാവശ്യമാണ്.

മൂന്ന് ശതമാനത്തിലധികം വളര്‍ച്ചയിലൂടെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിലൂടെ, സാമ്പത്തിക വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാതെ തന്നെ വിദേശ നിക്ഷേപങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി അമേരിക്ക കൈവരിക്കുന്നു.

വളര്‍ച്ച- കടം ഉള്‍ക്കൊള്ളല്‍-സ്ഥിരത (Growth- Debt Absorption-Stability) എന്ന ഈ ചക്രം, നിലനില്‍ക്കാന്‍ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ഇടമായി അമേരിക്ക തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

(Originally published in Dhanam Magazine January 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com