"ഇപ്പോള്‍ പണം തന്നെയാണ് രാജാവ്, ചെലവ് ചുരുക്കുക, " മിഥുന്‍ ചിറ്റിലപ്പിള്ളി എഴുതുന്നു
കോവിഡ് ഒരു മെഡിക്കല്‍ പ്രശ്‌നമാണ്. അതിന് അന്ത്യമുണ്ടാകാന്‍ മെഡിക്കല്‍ പരിഹാരം തന്നെ വേണം. ഇതിന് സമയമെടുത്തേക്കാം. ബിസിനസുകാര്‍ അതുകൊണ്ട് അടുത്ത 5 - 6 ത്രൈമാസങ്ങള്‍ ഇതിന്റെ സ്വാധീനം സമ്പദ് വ്യവസ്ഥയിലുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കുക. അടുത്ത 18 - 21 മാസങ്ങള്‍ നിര്‍ണായമാണ്.
ഭാവി എന്താകുമെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ പ്രയാസമാണ്. മുന്നിലുള്ള കാര്യങ്ങളില്‍ ശ്രദ്ധയൂന്നി മുന്നോട്ടു പോകുകയാണ് വഴി. എന്തായാലും ഇപ്പോള്‍ കാഷ്, പണം തന്നെയാണ് രാജാവ്. അതുകൊണ്ട് സാധ്യമായത്ര ചെലവ് ചുരുക്കുക.
ഹൈബ്രിഡ് ആയിട്ടുള്ള മോഡലുകളാകും ബിസിനസ് രംഗത്ത് ഇനിയുണ്ടാവുക. വി ഗാര്‍ഡ് കോവിഡ് വരുന്നതിനും ഏറെ മുമ്പ് തന്നെ ചില രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നു. മൂന്ന് മികവുറ്റ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഞങ്ങള്‍ നിക്ഷേപം നടത്തിയിരുന്നു. അത് ഇപ്പോള്‍ കമ്പനിക്ക് ഗുണകരമായി. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും സെയ്ല്‍സ് രംഗത്തുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകൃതമാക്കാനും ഒക്കെയുള്ള കാര്യങ്ങള്‍ അതില്‍ പെടും.
ആര്‍ക്കാണ് അവസരം
ഭാവി അവസരങ്ങളും പ്രവചിക്കാന്‍ ഇപ്പോള്‍ പറ്റില്ല. എന്നിരുന്നാലും മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കുന്ന ചുറുചുറുക്കായ, അതിലാഘവത്വമുള്ള ബിസിനസുകള്‍ക്കാണ് ഇനി സാധ്യത. നല്ലൊരു ബാലന്‍സ് ഷീറ്റ് വരും നാളുകളില്‍ അനിവാര്യമാണ്. അതുകൊണ്ട് ഓരോ ബിസിനസുകളും വരവ് ചെലവുകളെ കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ കണക്കുകൂട്ടല്‍ നടത്തി ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine