മള്‍ട്ടിടാസ്‌കിംഗിലൂടെ ബിസിനസില്‍ മികച്ച ലീഡര്‍ഷിപ്പ് എങ്ങനെ ഉണ്ടാക്കാം?

കാര്യക്ഷമമായ ലീഡര്‍ഷിപ്പുളള ഒരു മാനേജ്മെന്റ് ടീമിനെ എങ്ങനെ വാര്‍ത്തെടുക്കാം?
business
Image courtesy: Canva
Published on

കാര്യക്ഷമമായ ലീഡര്‍ഷിപ്പിന്റെ അഭാവത്തിന് പ്രധാന കാരണം മാനേജ്‌മെന്റ് സമയത്തിന്റെ കുറവാണെന്നാണ് ഞാന്‍ കരുതുന്നത്.

ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ലഭ്യമായ മാനേജ്‌മെന്റ് സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമയം അപഹരിക്കുന്ന നിരവധി ജോലികളാണ് ചെയ്യാനുള്ളത്.

Figure 1: Why is there a shortage of Management Time?
Figure 1: Why is there a shortage of Management Time?

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാകും?

ഏറ്റവും നല്ല മാര്‍ഗം, 1. ലഭ്യമായ സമയം ഫലപ്രദമായി ഉപയോഗിക്കുക. 2. താഴെ കൊടുത്തിരിക്കുന്ന ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ പ്രധാനപ്പെട്ട കുറച്ച് ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

Figure 2: Solving the Management Time Issue
Figure 2: Solving the Management Time Issue

അത് എങ്ങനെ ചെയ്യാം?

ചിത്രം മൂന്നില്‍ കൊടുത്തിരിക്കുന്നതു പോലെ മോശം മള്‍ട്ടി ടാസ്‌കിംഗ് കുറച്ചുകൊണ്ട് കൂടുതല്‍ ഉല്‍പ്പാദനപരമായി സമയം വിനിയോഗിക്കാനാകും.

പ്രധാനപ്പെട്ട കുറച്ച് ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍

a) ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യാതിരിക്കുക.

b) മറ്റുള്ളവര്‍ക്ക് ചെയ്യാനാകുന്ന ജോലികള്‍ അവരെ ഏല്‍പ്പിക്കുക.

c) തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് നിര്‍ത്തുക.

Figure 3: Solving the Management Time Issue - Methods
Figure 3: Solving the Management Time Issue - Methods

ആവശ്യമില്ലാത്തത് ചെയ്യരുത് എന്നത് എങ്ങനെ പ്രാവര്‍ത്തികമാക്കാനാകും?

ചിത്രം നാലില്‍ കാണിച്ചിരിക്കുന്നതു പോലെ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യത്തിലേക്ക് എത്താനുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലക്ഷ്യത്തില്‍ ലീഡര്‍മാരും മാനേജര്‍മാരും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അതിനുള്ള വഴി.

Figure 4: Department Goals derived from Prime Objective
Figure 4: Department Goals derived from Prime Objective

പ്രധാനപ്പെട്ട കുറച്ച് ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും മറ്റുള്ളവര്‍ക്ക് ചെയ്യാനാവുന്ന ജോലികള്‍ അവരെ ഏല്‍പ്പിക്കുന്നതിലൂടെയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിലൂടെയും ചിത്രം അഞ്ചില്‍ കാണിച്ചിരിക്കുന്നതു പോലെ മോശം മള്‍ട്ടി ടാസ്‌കിംഗില്‍ നിന്ന് നല്ല മള്‍ട്ടി ടാസ്‌കിംഗിലേക്ക് നമുക്ക് കടക്കാന്‍ കഴിയുന്നു.

Figure 5: Moving from Bad Multi-tasking to Good Multi-tasking
Figure 5: Moving from Bad Multi-tasking to Good Multi-tasking

ഏത് തരത്തിലുള്ള ജോലികളിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്?

ചിത്രം ആറില്‍ കാണിച്ചിരിക്കുന്നതു പോലെ വളര്‍ച്ച (Growth), പരിഷ്‌കാരങ്ങള്‍ (Improvements), നിലവിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഗണ്യമായ സമയം നമ്മള്‍ ചെലവഴിച്ചിരിക്കണം.

Figure 6: Spending our Time
Figure 6: Spending our Time

സംരംഭകര്‍ക്കും മാനേജര്‍മാര്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രയോജനപ്പെടുത്താനും ബിസിനസില്‍ കാര്യക്ഷമമായ ലീഡര്‍ഷിപ്പുള്ള ഒരു മാനേജ്‌മെന്റ് ടീമിനെ വാര്‍ത്തെടുക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

(Originally published in Dhanam Magazine 28 February 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com