'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്'; ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

പുതിയ കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു

കേരളത്തിലെ യുവ ബിസിനസ് സാരഥികൾ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ. ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് മുത്തൂറ്റ് ഫൈനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍, ജോർജ് മുത്തൂറ്റ് ജേക്കബ്.

'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍'

ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍, മുത്തൂറ്റ് ഫിനാന്‍സ്

ബിസിനസിലേക്കുള്ള വരവ്: കുടുംബ ബിസനിലേക്ക് അടുത്ത തലമുറ എന്ന നിലയില്‍ സ്വാഭാവികമായി കടന്നുവരികയായിരുന്നു.

ബിസിനസില്‍ എന്റെ പങ്ക്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള സഹകരണം, അമിതാഭ് ബച്ചനുമായുള്ള കൂട്ടുകെട്ട്, ചെന്നൈ നന്ദനം മെട്രോ സ്റ്റേഷനിലെ ബ്രാന്‍ഡിംഗ് തുടങ്ങിയ നടപടികള്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തി. വീട്ടുപടിക്കല്‍ ഗോള്‍ഡ് ലോണ്‍, ഗോള്‍ഡ് അണ്‍ലോക്കര്‍, ഗോള്‍ഡ് ലോണിനൊപ്പമുള്ള കോവിഡ് ഇന്‍ഷുറന്‍സുമായി ആയുഷ് ഗോള്‍ഡ് ലോണ്‍ തുടങ്ങി കാലത്തിനൊത്ത പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഏര്‍പ്പെടുത്തി. കോര്‍പറേറ്റ് ഭരണമികവിനുള്ള അംഗീകാരമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സ്വതന്ത്ര ഡയറക്റ്ററായി നിയമിക്കപ്പെട്ടു.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും: വളര്‍ച്ചയില്‍ സംരംഭങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. പുതുമയുള്ള കാംപെയ്നുകളിലൂടെയും ബ്രാന്‍ഡ് അസോസിയേഷനുകളിലൂടെയും കാലത്തിനൊത്ത് വളരാന്‍ മുത്തൂറ്റിന് കഴിഞ്ഞു.

റോള്‍ മോഡല്‍: മുത്തൂറ്റ് കുടുംബ ബിസിനസിന് തുടക്കമിട്ട എന്റെ മുന്‍ഗാമികള്‍.

കമ്പനിയുടെ വിഷന്‍: ആഗോള തലത്തില്‍ വളര്‍ന്ന് പൊതുജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്ഥാപനമായി മാറുക. ലഭിക്കുന്നതിലൊരു പങ്ക് സമൂഹത്തിന് തിരികെ നല്‍കുക.


(ജൂൺ 15 & 30 ധനം മാസികയിൽ പ്രസിദ്ധീകരിച്ചത് )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it