വിജയസാധ്യതയുള്ള ബിസിനസ് ആശയം കിട്ടണോ? ഈ രീതിയില്‍ ചിന്തിക്കൂ

ജയസാധ്യതയുള്ള ബിസിനസ് കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു തന്ത്രത്തെ കുറിച്ചറിയാം
വിജയസാധ്യതയുള്ള ബിസിനസ് ആശയം കിട്ടണോ? ഈ രീതിയില്‍ ചിന്തിക്കൂ
Published on

വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്‍ ജി കമ്പനി ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ മാത്രം വില്‍പ്പന പ്രതീക്ഷിച്ച് സമ്പൂര്‍ണ്ണ എന്ന പേരില്‍ ടെലിവിഷന്‍ ബ്രാന്‍ഡ് ഇറക്കിയിരുന്നു. എന്തുകൊണ്ട് അവര്‍ ഗ്രാമീണ മേഖല മാത്രം കേന്ദ്രീകരിച്ചു? ഇതിനുള്ള ഉത്തരം തേടിച്ചെന്നാല്‍ നമ്മള്‍ എത്തിച്ചേരുക ഒരു ബിസിനസ് തന്ത്രത്തിലായിരിക്കും: ഫ്‌ളാങ്കിങ് ബിസിനസ് തന്ത്രം (Flanking business strategy ). പണ്ടുകാലത്ത് വന്‍കിട ടെലിവിഷന്‍ കമ്പനികള്‍ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാത്ത ഒരു മേഖലായിരുന്നു ഇന്ത്യയിലെ ഗ്രാമീണമേഖല. ഉയര്‍ന്ന വില നല്‍കി ടെലിവിഷന്‍ വാങ്ങുവാനുള്ള പ്രാപ്തി ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ഉണ്ടായിരുന്നുമില്ല. അങ്ങനെയിരിക്കെയാണ് എതിരാളികള്‍ കടന്നുചെല്ലാത്ത ഒരു മേഖലയായ ഗ്രാമങ്ങളിലെ ജനതക്ക് വേണ്ടി ടെലിവിഷന്‍ നിര്‍മിക്കാന്‍ LG കമ്പനി മുന്നോട്ടേക്ക് വന്നത്. ഇത്തരത്തില്‍ മറ്റ് സഥാപനങ്ങള്‍ കടന്നുചെല്ലാത്ത ഒരു മേഖലയോ, മറ്റ് സ്ഥാപനങ്ങള്‍ക്ക് അധികം വളരാന്‍ കഴിയാത്ത ഒരു കമ്പോളമോ മനസിലാക്കി അവിടെ കേന്ദ്രീകരിച്ചു വില്‍പ്പന നടത്തുന്ന രീതിയെയാണ് ഫ്‌ളാങ്കിങ് ബിസിനസ് തന്ത്രം എന്ന് വിളിക്കുന്നത്.

എതിരാളികളുടെ എന്തെല്ലാം പ്രശ്‌നങ്ങളെയാണ് നിരീക്ഷിക്കേണ്ടത്?

1. അവര്‍ കൈവയ്ക്കാത്ത ഒരു മേഖല

2. അവര്‍ പരാജയപ്പെട്ടുപോകുന്ന ഒരു മേഖല

3. ഉചിതമല്ലാത്ത വില നിശ്ചയിക്കല്‍

4. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം

ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റിലെ എതിരാളികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം മനസിലാക്കി ആ പ്രശ്‌നത്തിന് പരിഹാരമെന്നോണം മാര്‍ക്കറ്റില്‍ ഇറങ്ങുന്നതിനെയാണ് ഫ്‌ലാങ്കിങ് ബിസിനസ് തന്ത്രം എന്ന് പറയുന്നത്.

ഇനി എങ്ങനെയാണ് ആ പ്രശ്‌നത്തെ മനസിലാക്കുന്നത് എന്ന് നോക്കാം. ഒരു ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ പ്രശ്‌നങ്ങള്‍ ആദ്യം ബാധിക്കുന്നതും തിരിച്ചറിയുന്നതും ഉപഭോക്താക്കളെയാണ്. അതിനാല്‍ത്തന്നെ ഒരുപരിധിവരെ സ്ഥാപനത്തിന്റെ ഗൂഗിള്‍ റിവ്യൂ നോക്കിയാല്‍ പ്രശ്‌നം മനസിലാക്കാന്‍ സാധിക്കും. നെഗറ്റീവ് റെവ്യൂസിന് ഇടയാക്കിയ ഒരു പ്രധാന വിഷയം ഉണ്ടാകും. ആ വിഷയത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അവിടെ ഒരു ബിസിനസ് സാധ്യത തെളിയും.

അപ്പോള്‍ നിങ്ങള്‍ ഏതു മേഖലയിലാണോ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ മേഖലയിലെ പ്രധാന എതിരാളികള്‍ ആരെല്ലാമെന്ന് നോക്കുക. അവര്‍ കൈവയ്ക്കാത്ത ഒരു ഭാഗം തിരഞ്ഞെടുത്ത് അവിടെ നല്ലരീതിയില്‍ മാര്‍ക്കറ്റ് ചെയ്യുക. ഇതിനെയാണ് ഫ്‌ളാങ്കിങ് ബിസിനസ് തന്ത്രം എന്ന് വിളിക്കുന്നത്.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com