കോഴിക്കോട് എന്‍.ഐ.ടിയില്‍ 6 ദിന ഫിനാന്‍സ് മാനേജ്‌മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കാം
കോഴിക്കോട് എന്‍.ഐ.ടിയില്‍ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും സൗജന്യമായി ഫിനാന്‍സ് മാനേജ്‌മെന്റ് പഠിക്കാം. എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ പിന്തുണയോടെ എന്‍.ഐ.ടി കാലിക്കറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസാണ് (SOM) ആറ് ദിന 'അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം' (MDP)നടത്തുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതിയാണിത്. നവംബർ 23 മുതൽ 29 വരെയാണ് കോഴ്സ് നടക്കുന്നത്.
സാമ്പത്തിക തലങ്ങള്‍ പഠിക്കാം
സ്റ്റാര്‍ട്ടപ്പുകളെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും സംബന്ധിച്ചിടത്തോളം സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും ഫലങ്ങള്‍ അവലോകനം ചെയ്യുന്നതുമെല്ലാം പലപ്പോഴും സംരംഭകര്‍ തന്നെയാവാം. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ പ്രാവീണ്യമുള്ളവരല്ലെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ സംരംഭകര്‍ക്ക് ഇടപെടേണ്ടതായും വരും. ഈ അവസരത്തില്‍ മേഖലയിലെ പരിജ്ഞാനമുണ്ടാകുക എന്നത് വളരെ വലുതാണ്. ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍.ഐ.ടിയിലെ വിദഗ്ധരില്‍ നിന്നും പഠിക്കാനാണ് അവസരം ലഭിക്കുക. മാത്രമല്ല പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്ന കോഴ്‌സാണ് ഇത്.
കോഴ്‌സില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍:
- ഫിനാന്‍സ് പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന സാമ്പത്തിക പാഠങ്ങള്‍
- ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌സ് മനസ്സിലാക്കാം
- ഫിനാന്‍ഷ്യല്‍ പ്ലാനിംഗും അനാലിസിസും പഠിക്കാം
- സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഫിനാന്‍സിംഗ് തന്ത്രങ്ങള്‍, ചെറുകിടക്കാര്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ എന്നിവ അറിയാം
- ഫിനാൻഷ്യൽ റിസ്ക് മാനേജ്‌മന്റ്
- കമ്പനിയുടെ സാമ്പത്തിക പ്രകടനം എങ്ങനെ വിശകലനം ചെയ്യാം.
- ഗവേഷകര്‍ക്കും അനലിസ്റ്റുകള്‍ക്കും പ്രയോജനപ്പെടുന്ന ഫിനാന്‍ഷ്യല്‍ ടൂളുകള്‍ പഠിക്കാം
- എക്‌സല്‍ ഉപയോഗിച്ച് ഫിനാന്‍ഷ്യല്‍ മോഡലിംഗും ഡാറ്റ അനാലിസിസും ചെയ്യുന്നതറിയാം
ആരൊക്കെ പങ്കെടുക്കണം
- സ്റ്റാര്‍ട്ടപ്പുകള്‍
- എം.എസ്.എം.ഇ സംരംഭകർ
- പ്രൊഫഷണലുകള്‍
- സാമ്പത്തിക ഗവേഷകര്‍
- ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സ്‌കില്ലുകള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍
രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും :
Click Here
nitcsoms@nitc.ac.in
ഫോൺ : 0495-2286075
ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് ഹോസ്റ്റല്‍ താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.