കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണോ? ഇതാ ചില ഓണ്‍ലൈന്‍ ടൂള്‍സ്

ഒരു മനുഷ്യന്റെ ജീവിതത്തിലെ ബഹുഭൂരിപക്ഷം സമയവും ചെലവഴിക്കുന്നത് തൊഴില്‍ മേഖലയില്‍ അല്ലെങ്കില്‍ തൊഴിലിടങ്ങളിലാണ്. അതിനാല്‍ത്തന്നെ തൊഴിലിടങ്ങളില്‍ കുറച്ചു പെരുമാറ്റ ചട്ടങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതിനോടൊപ്പംതന്നെ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉല്‍പ്പാദനത്തിന് സഹായകരമാകുന്ന പ്രൊഡക്ടിവിറ്റി ടൂള്‍സും നടപ്പിലാക്കണം. അത്തരത്തിലുള്ള കുറച്ച് ഓണ്‍ലൈന്‍ ടൂള്‍സ് പരിചയപെടുത്തുന്നതിനുമുമ്പ് ഒരു കഥ പറയാം.

ഒരുകാലത്ത് സാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനരംഗത്ത് മുന്നില്‍ നിന്ന രാജ്യമാണ് ജപ്പാന്‍. നമ്മുടെ ചെറുപ്പത്തില്‍ വീട്ടില്‍ ഉപയോഗിച്ചിരുന്ന ഒട്ടുമിക്ക സാങ്കേതികവിദ്യ ഉത്പന്നങ്ങളും ജപ്പാനില്‍ നിര്‍മ്മിച്ചവയായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം അപ്പാടെ തകര്‍ന്ന ജപ്പാന്‍ പിന്നീട് ലോക ടെക്‌നോളജി ആസ്ഥാനമായതിന് പിന്നില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അവിടത്തെ തൊഴിലിടങ്ങളില്‍ പാലിച്ചുവന്ന ചില പരുമാറ്റചട്ടങ്ങളുണ്ട്. അതിനെ Bushido code of conduct എന്ന് വിളിക്കാം. യോദ്ധാക്കള്‍ അന്ന് പാലിച്ചുവന്ന ചില ശക്തമായ പെരുമാറ്റ ചട്ടങ്ങളാണിവ. അത്യുത്സാഹത്തോടുകൂടി ഇടതടവില്ലാതെ ജോലി ചെയ്യുക, യജമാന്‍ പറയുന്നത് അപ്പാടെ അനുസരിക്കുക, ചെയ്യുന്ന കാര്യം ഏറ്റവും മികച്ചതായി ചെയ്യുക തുടങ്ങി എട്ടോളം ചട്ടങ്ങള്‍ അവര്‍ പാലിച്ചുപോന്നു. അത്തരം പെരുമാറ്റച്ചട്ടങ്ങള്‍ അവരുടെ തൊഴിലിടസംസ്‌കാരമായി മാറി. 1973 ല്‍ എണ്ണ പ്രതിസന്ധി ജപ്പാനിലെ തൊഴില്‍ നിയമങ്ങളില്‍ ഒത്തിരി മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. നിലവിലെ സമയത്തേക്കാളും തൊഴില്‍ സമയം വര്‍ധിപ്പിക്കാന്‍ അവര്‍ നിശ്ചയിച്ചു. തിരിച്ചു ചോദ്യം ചെയ്യാത്ത നല്ലരീതിയില്‍ തൊഴിലെടുക്കുന്ന ആളുകളായി അവിടത്തെ തൊഴിലാളികള്‍ മാറി. അത്തരം തൊഴിലാളികളെ അന്ന് വിളിച്ചിരുന്ന പേരാണ് 'The salary man '. വെള്ള ഷര്‍ട്ട് ധരിച്ച് കയ്യില്‍ ഒരു സ്യുട്ട്‌കേസ് പിടിച്ച് ദൃതിയില്‍ ഓഫീസിലേക്ക് നടക്കുന്ന ആളുകളെ മനസ്സില്‍ കാണുക; അതായിരുന്നു The Salary man . ഓഫീസ് വിട്ട് തിരിച്ചു വരുന്നത് വളരെ ക്ഷീണിതനായി, അവസാനത്തെ ട്രെയിന്‍ പിടിക്കാന്‍ പ്രയാസപെട്ട ഓടുന്ന രംഗവും വീക്ഷിക്കാന്‍ കഴിയും. അവര്‍ ക്ഷീണിതരാവാനുള്ള പ്രധാന കാരണം ഇടതടവില്ലാത്ത ജോലിയും അതിനുശേഷമുള്ള മദ്യപാനവുമാണ്. ഈയിടെ നടന്ന പഠനത്തില്‍ ജപ്പാന്‍ തൊഴിലാളികളില്‍ 63 % ആളുകളും വെക്കേഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം തൊഴിലെടുക്കുക എന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിതീര്‍ന്നിരുന്നു.

സര്‍ക്കാര്‍ കണക്കുപ്രകാരം അധികസമയം ജോലിചെയ്യുന്നതുമൂലമുണ്ടാകുന്ന മരണങ്ങള്‍, അതായത് മാനസിക സമ്മര്‍ദ്ദം മൂലവും, ഹൃദയസംബന്ധിയായ രോഗം മൂലവും മരിക്കുന്നവരുടെ എണ്ണം വര്‍ഷത്തില്‍ 200 പേരാണ്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് വര്‍ഷത്തില്‍ 10000 തിലധികം മരണങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ട് എന്നാണ്. ഇത്തരത്തില്‍ അധികമായി തൊഴിലെടുക്കുന്നതുമൂലമുണ്ടാകുന്ന മരണങ്ങളെ അവര്‍ വിളിക്കുന്നത് കരോഷി (Karoshi ) എന്നാണ്. ഇത് പരിഹരിക്കാനായി ജാപ്പനീസ് സര്‍ക്കാര്‍ 2017 ല്‍ 'the Premium Fridays ' എന്ന ആശയം മുന്നോട്ട് വച്ചു. ജപ്പാനില്‍ എല്ലാ മാസവും അവസാന വെള്ളിയാഴ്ചയാണ് ശമ്പളം ലഭിക്കുന്നത്. അന്നേ ദിവസം തൊഴിലാളികള്‍ക്ക് ഉച്ചതിരിഞ്ഞു 3 മണിക്ക് ഓഫീസ് വിട്ടുപോകാം. അവര്‍ക്ക് ഉല്ലാസകേന്ദ്രങ്ങളിലും മറ്റും പോയി ആഘോഷിക്കാം. എന്നാല്‍ ഇത് സ്ഥാപനങ്ങളുടെമേല്‍
സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചില്ല. അവര്‍ക്ക് ഈ പദ്ധതി നടപ്പിക്കാനും തിരസ്‌കരിക്കാനും അധികാരം നല്‍കി. എന്നാല്‍ 45 % സ്ഥാപനങ്ങളും ഇത് നടപ്പിലാക്കാന്‍ വിമുഖത കാണിച്ചു.

അതായത് ഒരു നാടിന്റെ സംസ്‌കാരം ഉണ്ടാകുന്നത് വര്‍ഷങ്ങളെടുത്താണ്. അത് ഒരു പദ്ധതി കൊണ്ട് മാത്രം മാറ്റാന്‍ കഴിയുന്നതല്ല. അതുപോലെ തന്നെയാണ് ഒരു സ്ഥാപനത്തിലും. ഒരു സ്ഥാപനത്തിന്റെ തുടക്കകാലത്തുതന്നെ ആ സ്ഥാപനത്തിനകത്തെ സംസ്‌കാരവും പ്രവര്‍ത്തന ശൈലിയും നിശ്ചയിക്കേണ്ടതുണ്ട്. ഇടയ്ക്കിടെ മാറ്റാന്‍ കഴിയുന്ന ഒന്നല്ല അത്. ഇത്തരം കരോഷി മരണങ്ങള്‍ ലോകമെമ്പാടും ഈയിടെയായി വര്‍ധിക്കുന്നുണ്ട് എന്ന് WHO റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നാടിന്റെ പുരോഗതി സംഭവിക്കുന്നത് ആ നാടിന്റെ സാമ്പത്തിക മേഖല മാത്രം വളരുമ്പോഴല്ല. സാമൂഹികപരമായ വളര്‍ച്ചയും വളരെ അനിവാര്യമാണ്. അതിന് പ്രാപ്തിയുള്ള ഒരു ഒരു വിഭാഗമാണ് സംരംഭകര്‍. മികച്ച തൊഴില്‍ ചുറ്റുപാടുകള്‍ ഒരുക്കി കുറഞ്ഞ സമയത്തില്‍ ഉല്‍പ്പാദനം നടത്താന്‍ പാകത്തിനുള്ള സിസ്റ്റം നടപ്പിലാക്കേണ്ടതുണ്ട്.
ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ആപ്പുകള്‍:
1. Todoist
2. Forest
3. Be focused
4. Freedom
5. Trello
6. Habitica
7. Any.do
8. Google calendar

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it