രത്തന്‍ ടാറ്റ@ 85; പകര്‍ത്താം,മനുഷ്യസ്‌നേഹിയായ ബിസിനസ് ടൈക്കൂണിന്റെ ഈ സംരംഭക പാഠങ്ങള്‍

ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ഏറ്റവും ആദരണീയനായ വ്യവസായികളില്‍ ഒരാളാണ് രത്തന്‍ ടാറ്റ. റിസ്ക് എടുക്കാത്ത, മനുഷ്യ സ്നേഹിയല്ലാത്ത സംരംഭകൻ യഥാർത്ഥ വിജയം അറിയുന്നില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു
രത്തന്‍ ടാറ്റ@ 85; പകര്‍ത്താം,മനുഷ്യസ്‌നേഹിയായ ബിസിനസ് ടൈക്കൂണിന്റെ ഈ സംരംഭക പാഠങ്ങള്‍
Published on

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് ഇന്ന് 85 ാം പിറന്നാള്‍. വ്യവസായപ്രമുഖനെന്നതിലുപരി രത്തന്‍ ടാറ്റയെന്ന മനുഷ്യസ്‌നേഹി ലോകത്തിലെ തന്നെ ഏറ്റവും ആദരണീയനായ വ്യക്തികളിലൊരാളാണ്. വ്യവസായ, സാമൂഹ്യ പ്രമുഖര്‍ അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു പാഠപുസ്തകമായിട്ടാണ് പലപ്പോഴും വിശേഷിപ്പിക്കുന്നത്. ഈ 85ാം വയസ്സിലും സോഷ്യല്‍മീഡിയയില്‍ സജീവമായ അദ്ദേഹത്തിന് യുവാക്കള്‍ക്കിടയില്‍ പോലും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. പോസിറ്റീവ് വാര്‍ത്തകളും മോട്ടിവേഷനും കൊണ്ട് അദ്ദേഹം എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കുന്നു. ഒരു സംരംഭകന് ബിസിനസ് വിജയങ്ങള്‍ മാത്രമല്ല, മാനുഷിക മൂല്യങ്ങളും ഏറെ പ്രധാനമെന്ന് അദ്ദേഹം കാട്ടിത്തരുന്നു. അദ്ദേഹത്തില്‍ നിന്നും പഠിക്കാം, ഈ പാഠങ്ങള്‍.

ബിസിനസ് സ്വപ്‌നങ്ങള്‍ സൂക്ഷിച്ച വിഷനറി

ബിസിനസുകാര്‍ കണ്ണു തുറന്ന് സ്വപ്‌നം കാണാന്‍ കഴിവുള്ളവരായിരിക്കണം. അദ്ദേഹം അത്തരമൊരു തികഞ്ഞ വിഷനറിയായിരുന്നു. അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് പുറത്ത് ടാറ്റയ്ക്ക് വേരുകളുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ സാമ്രാജ്യം ഗ്ലോബല്‍ ആകുന്നത് സ്വപ്‌നം കണ്ട ചെറുപ്പക്കാരനായിരുന്നു അന്ന് രത്തന്‍ ടാറ്റ. ഇന്ന് 85 ല്‍ എത്തിനില്‍ക്കുമ്പോള്‍ ഉപ്പുമുതല്‍ സ്റ്റീല്‍ വരെ ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നു ടാറ്റഗ്രൂപ്പിന്റെ ബിസിനസ്. ടെറ്റ്‌ലി, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, താജ് ബോസ്റ്റണ്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളും ടാറ്റ ഏറ്റെടുത്തു.

കോടീശ്വരപ്പട്ടികയിലേക്കല്ല, ബിസിനസ് ലാഭം ജീവകാരുണ്യത്തിലേക്ക്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റുകള്‍, അവരുടെ ഉടമസ്ഥതയില്‍ നൂറിലേറെ കമ്പനികളുടെ ബിസിനസ് സാമ്രാജ്യം. ഇങ്ങനെയൊരു അപൂര്‍വത ടാറ്റയ്ക്ക് മാത്രം സ്വന്തം. ടാറ്റമാരുടെ പേര് ലോകത്തെ കോടീശ്വരപ്പട്ടികയില്‍ മുന്നില്‍ കാണാറില്ല. ബിസിനസ് ലാഭം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റിലേക്കും പുതിയ നിക്ഷേപങ്ങള്‍ക്കായിട്ടുമാണ് ചെലവഴിക്കുന്നത്. ഈ രീതി ടാറ്റയ്ക്ക് പകര്‍ന്നു കൊടുത്തത് രത്തന്‍ ടാറ്റയാണ്.

ശരിയായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്

"I don't believe in making the right decisions. I take decisions and then make them right." രത്തന്‍ ടാറ്റ ഇങ്ങനെ പറയുന്നു. ബിസിനസില്‍ എപ്പോഴും ശരിയായ തീരുമാനങ്ങള്‍ മാത്രം എടുക്കാന്‍ കഴിയില്ല. ശരിയായ സമയത്ത് തീരുമാനമെടുക്കും, അത് ശരിയായ തീരുമാനമാക്കാന്‍ പ്രവര്‍ത്തിക്കും, ടാറ്റ പറയും.

പ്രചോദനം എപ്പോഴും

കമ്പനിയുടെ ലക്ഷ്യം തന്നെ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ജീവനക്കാരും മാനേജ്മെന്റും കമ്പനി മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ ടാറ്റ പ്രത്യേകം ട്രെയ്‌നിംഗ് നല്‍കാറുണ്ടത്രെ, സാധാരണക്കാരിലേക്ക് പോലും സേവനങ്ങളെത്തിക്കാന്‍ ടാറ്റ എപ്പോഴും പ്രവര്‍ത്തിക്കുമെന്ന് രത്തന്‍ ടാറ്റ എപ്പോഴും ഉപഭോക്താക്കളോട് പറയുന്നു. ടാറ്റയുടെ മൂല്യങ്ങള്‍ക്ക് അനുസൃതമായി തങ്ങൾ  ഉറച്ചുനില്‍ക്കുന്നുവെന്ന് രത്തന്‍ ടാറ്റ ഉറപ്പുവരുത്തുന്നു.

റിസ്‌ക് എടുക്കുക എന്നത് ശീലമാക്കിയ ടാറ്റ 

സംരംഭകര്‍ക്ക് കംഫര്‍ട്ട് സോണ്‍ എന്നൊന്നില്ല. റിസ്‌ക് എടുക്കാന്‍ തയ്യാറാകാത്ത തോല്‍വികളെ നേരിടാത്ത സംരംഭകന്‍ വിജയം ശരിയായി ആസ്വദിക്കില്ല എന്ന് ഈ ബിസിനസ് ടൈക്കൂണ്‍ വിശ്വസിക്കുന്നു. ടാറ്റ നാനോ ലോഞ്ച് ചെയ്തതും യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളെ ഏറ്റെടുത്തതുമെല്ലാം ഈ റിസ്‌ക് ടേക്കര്‍ തന്നെ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

"A life without excitement, ups and downs is too much boring and dull. You need to be a storyteller to your grandchildren, why don't prepare for that from now? We get this life only once, experience every aspect of it. No one ever have grown without falling once, fail as many times as you can, then only you can succeed. So quit complaining and start exploring

Happy Birthday Legend!

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com